കാമുകിക്ക് വേണ്ടി 100 കോടി രൂപയുടെ അപ്പാർട്ട്‌മെൻ്റ് വാങ്ങി ഹൃത്വിക് റോഷൻ’

കാമുകിക്ക് വേണ്ടി 100 കോടി രൂപയുടെ അപ്പാർട്ട്‌മെൻ്റ് വാങ്ങി ഹൃത്വിക് റോഷൻ’,,,,,,

 

‘ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ്. പ്രശസ്ത നടനും നിർമ്മാതാവുമായ രാകേഷ് റോഷന്റെയും ഭാര്യ പിങ്കി റോഷന്റെയും മകനാണ്

വ്യത്യസ്ത വേഷങ്ങളിലൂടെ ഇന്ത്യയിലെമ്പാടും ആരാധകരെ സമ്പാദിച്ച് സൂപ്പർതാര പദവിയിലേക്കുയർന്ന നടനാണ് ഹൃത്വിക് റോഷൻ… അഭിനയത്തിനു പുറമെ നല്ലൊരു നർത്തകനാണ് ഇദ്ദേഹം.

ക്രിഷ്, വാർ, കാബിൽ, ധൂം 2, ക്രിഷ് 3, കോയി… മിൽ ഗയ, സൂപ്പർ 30, ജോധ അക്ബർ, അഗ്നിപത്, മഹെൻജോ ദാരോ, ധൂം, ലക്ഷ്യ, ഫിസ, ഗുസാരിഷ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ട്.

 

തന്റെ അഭിനയ ജീവിതത്തിന് പുറമേ, ഹൃത്വിക് പലപ്പോഴും തന്റെ വ്യക്തിജീവിതത്തിലും ശ്രദ്ധ ആകർഷിക്കുന്നു. അറിയാത്തവർക്കായി, കാബിൽ നടൻ നേരത്തെ സുസൈൻ ഖാനെ വിവാഹം കഴിച്ചിരുന്നു, എന്നിരുന്നാലും, 2014 ൽ ദമ്പതികൾ വേർപിരിഞ്ഞു. നിലവിൽ, ഗായികയും നടിയുമായ സബ ആസാദുമായി ഹൃത്വിക് ഡേറ്റിംഗ് നടത്തുകയാണ്. ഇടയ്‌ക്കിടെ, ദമ്പതികളുടെ വിവാഹത്തെക്കുറിച്ചോ അല്ലെങ്കിൽ ഒരുമിച്ച് താമസിക്കുന്നതിനെക്കുറിച്ചോ ഉള്ള റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്’.

ഋത്വിക് റോഷനും നടിയും ഗായികയുമായ സബ ആസാദും തമ്മിലുള്ള പ്രണയമാണ് ബോളിവുഡില്‍ നിറയുന്നത്.അതേസമയം, കരൺ ജോഹറിന്റെ 50-ാം പിറന്നാൾ ആഘോഷത്തിലായിരുന്നു ഹൃത്വിക് സബ ആസാദുമായുള്ള ബന്ധം ഔദ്യോഗികമാക്കിയത്.

കഴിഞ്ഞ കുറച്ചുനാളുകളായി നടിയും ഗായികയുമായ സബ ആസാദുമായി പ്രണയത്തിലാണ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

സോഷ്യല്‍ ലോകത്ത് വൈറലാണ് ഇരുവരും

ഇപ്പോഴിതാ താരങ്ങള്‍ പ്രണയത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

വളരെയധികം പ്രണയത്തിലായ ദമ്പതികൾ ഒരു ലിവ്-ഇൻ റിലേഷൻഷിപ്പിൽ തുടരാൻ ഒരുങ്ങുന്നതായി റിപ്പോർട്ടിൽ പറയുന്നത്:ഒന്നിച്ച്‌ പുതിയ വീട്ടിലേക്ക് താമസം മാറാനിരിക്കുകയാണ് ഋത്വിക്കും സബയും.

ഇതിനുള്ള ഒരുക്കങ്ങളും താരങ്ങള്‍ തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയിലെ മന്നത്ത് എന്ന ബില്‍ഡിങ്ങിലാണ് സബയുടേയും ഋത്വിക്കിന്റേയും പുതിയ വീടെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തിന്റെ മുകളിലത്തെ മൂന്ന് നിലകള്‍ ഇരുവരും നവീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടന്‍ തന്നെ താരങ്ങള്‍ പുതിയ വീട്ടിലേക്ക് മാറും എന്നാണ് സൂചന.

 

കാമുകിയ്‌ക്കൊപ്പം പുതിയ ജീവിതം ആരംഭിക്കാന്‍ ഋത്വിക് പൊടിച്ചത് 100 കോടിയാണത്രേ. രണ്ട് അപാര്‍ട്‌മെന്റുകള്‍ക്ക് വേണ്ടിയാണ് ഇത്രയും വലിയ തുക താരം ചെലവിട്ടത്. മൂന്ന് നിലകളിലായാണ് ഈ രണ്ട് അപാര്‍ട്‌മെന്റുകള്‍ സ്ഥിതി ചെയ്യുന്നത്

38,000 സ്‌ക്വയര്‍ ഫീറ്റില്‍ വ്യാപിച്ചു കിടക്കുന്ന അപാര്‍ട്‌മെന്റില്‍ നിന്നും കടലിന്

അഭിമുഖകമായുള്ള മനോഹരമായ കെട്ടിടമാണ് ഋത്വിക് കാമുകിക്ക് വേണ്ടി സ്വന്തമാക്കിയത്. ഇവിടുള്ള ഡ്യൂപ്ലക്‌സ് ഫ്‌ളാറ്റിന് 67.50 കോടിയാണ് വില. കെട്ടിടത്തിന്റെ 15, 16 നിലകളിലായാണ് ഈ ഫ്‌ലാറ്റുകളുള്ളത്. മറ്റൊരു അപ്പാര്‍ട്‌മെന്റിന് വേണ്ടി താരം 30 കോടിയും മുടക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്

Leave a Comment

Your email address will not be published. Required fields are marked *