പുതിയൊരു വിവാഹം ചെയ്യാൻ ഒരുങ്ങി ഋതിക് റോഷൻ..
ബോളിവുഡിൽ മാത്രമല്ല മലയാള പ്രേക്ഷകർക്കും ഏറെ പ്രിയങ്കരനാണ് ഹൃതിക് റോഷൻ. തന്റെ അഭിനയം കൊണ്ടും നൃത്തം കൊണ്ടും ഒരുപാട് ആരാധകരാണ് ഹൃതിക് റോഷൻ സൃഷ്ടിച്ചിട്ടുള്ളത്. അഭിനയത്തിലേറെ ഹൃത്വിക്കിന്റെ നൃത്തം കാണാനാണ് ആരാധകർ ഏറെ ഇഷ്ടം. പ്രമുഖ നടനും സംവിധായകനുമായ രാകേഷ് രോഷന്റെ പുത്രനാണ് ഹൃതിക്.. മുംബൈയിലാണ് ഹൃത്വികിന്റെ ജനനം. സുനൈനയാണ് മൂത്ത സഹോദരി. ബോള്ളിവുഡ് മ്യൂസിക് ഡയറക്ടറയായ രാജേഷ് റോഷന്‍ ഹൃതികിന്റെ അമ്മാവനാണ്.മുംബൈ സ്‌കോട്ടിഷ് സ്‌കൂളില്‍ നിന്നാണ് പ്രാഥമിക പഠനം താരം പൂര്‍ത്തീകരിച്ചത്.പിന്നീട് കൊമേവ്‌സില്‍ ബിരുദ്ധം നേടി. നടന്‍ സഞ്ജയ ഖാന്റെ മകളായ സൂസൺ ആയിരുന്നുഹൃതികിന്റെ ഭാര്യ.2000 ത്തിലായിരുന്നു ഇവരുടെ വിവാഹം. വര്‍ഷങ്ങളുടെ പ്രണയത്തിനു ശേഷമാണ് ഇവര്‍ വിവാഹം ചെയ്യുന്നത്. രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്. 2013 ല്‍ ദമ്പതികള്‍ പിരിയുകയാണെന്ന് വാര്‍ത്ത ഹൃതിക് പുറത്തു വിട്ടിരുന്നു.
ആരാധകര്‍ ഏറെയുള്ള നടനാണ് ഋതിക് റോഷന്‍. കഴിഞ്ഞദിവസമായിരുന്നു താരത്തിന്റെ 41 ജന്മദിനം. കാമുകി സബ ആസാദിനൊപ്പം ആണ് താരം പിറന്നാള്‍ ആഘോഷിച്ചത്. ഇപ്പോഴിതാ ഇവരുടെ വിവാഹ വാര്‍ത്തയാണ് പുറത്തുവന്നത്. 2023ല്‍ വളരെ ലളിതമായ ചടങ്ങോട് കൂടി ഈ താരങ്ങളുടെ വിവാഹം നടക്കും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു വര്‍ഷത്തിലേറെ ഇരുവരും പ്രണയത്തിലാണ്.
2021 ലാണ് ഇരുവരും കണ്ടുമുട്ടിയത്. ഒരു റസ്റ്റോറന്റില്‍ വച്ചാണ് കണ്ടത്. ഇതിന് പിന്നാലെ ഇവരുടെ പേര് ചേര്‍ത്ത് നിരവധി ഗോസിപ്പുകള്‍ പുറത്തുവന്നിരുന്നെങ്കിലും അന്നൊക്കെ ഇത് നിഷേധിക്കുകയായിരുന്നു താരങ്ങള്‍. പിന്നീടാണ് സത്യം താരങ്ങള്‍ സമ്മതിച്ചത്.
താരങ്ങളുടെ നിരവധി വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇരുവരും എത്രത്തോളം അടുത്തു എന്നത് താരങ്ങളുടെ പുറത്തു വരുന്ന വീഡിയോയിലും ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. തന്റെ പ്രിയതമന്റെ പിറന്നാളിന് പകര്‍ത്തിയ നിരവധി ചിത്രങ്ങളും സബ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. അതേസമയം ഇവരുടെ ബന്ധത്തില്‍ രണ്ടു കുടുംബത്തില്‍ നിന്നും പൂര്‍ണ്ണ സമ്മതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.