താൻ ദുൽഖറിന്റെ വലിയ ആരാധികയാണെന്ന് നയന എൽസ..
മലയാള ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് നയന എൽസ. ജൂൺ എന്ന മലയാളം ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നത്. 2019 ജൂണിൽ കുഞ്ഞി എന്ന കഥാപാത്രമായാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ തന്നെ മികവുകൾ അടയാളപ്പെടുത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
താരം അറിയപ്പെടുന്ന ഒരു തെന്നിന്ത്യൻ നടിയും കേരളത്തിൽ നിന്നുള്ള മോഡലുമാണ്. താരം പ്രധാനമായും തമിഴ്, മലയാളം ചലച്ചിത്ര വ്യവസായങ്ങളിൽ പ്രവർത്തിക്കുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയാണ് താരം. അനിൽ മാത്യു, ബിനു അനിൽ എന്നിവരാണ് മാതാപിതാക്കൾ. 2017ൽ ഇടി മിന്നൽ പുയൽ കാതൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് വന്നത്.ജോജു ജോർജും ഷെബിൻ ബെൻസണും ഒന്നിച്ചഭിനയിച്ച കളിയാണ് താരത്തിന്റെ ആദ്യ മലയാള ചിത്രം. ഡിസംബർ-ടെയിൽ ഓഫ് ലവ്, പ്രാണ തുടങ്ങിയ ജനപ്രിയ മലയാള സംഗീത ആൽബങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്.
താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമായി കാണപ്പെടുന്നു. താരം കൊച്ചിയിലെ ഐസിഎംഎഐയിൽ നിന്ന് കോസ്റ്റ് മാനേജ്‌മെന്റ് കോഴ്‌സ് പൂർത്തിയാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഏതു വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടാലും വളരെ മനോഹരിയായാണ് താരത്തെ കാണാൻ കഴിയുന്നത് എന്നാണ് ആരാധകർ പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുള്ളത്.
ദുല്‍ഖറിനൊപ്പം മണിയറയിലെ അശോകനില്‍ അഭിനയിക്കാനും ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും നയന വര്‍ക്ക് ചെയ്തിട്ടുണ്ട്. താന്‍ ദുല്‍ഖറിന്റെ വലിയ ആരാധികയാണെന്ന് പറയുകയാണ് നയന ഇപ്പോള്‍.പൃഥ്വിരാജിനെയും ഇഷ്ടമാണെന്നും പക്ഷെ ദുല്‍ഖറിനെ കാണുമ്പോള്‍ തോന്നുന്ന ഫീല്‍ അല്ലെന്നും നയന പറഞ്ഞു. കൈവിറക്കുകയും ഐസാവുന്ന പോലെ തോന്നാറുണ്ടെന്നും നയന കൂട്ടിച്ചേര്‍ത്തു. പോപ്പര്‍സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ജൂണ്‍ സിനിമ ചെയ്തപ്പോള്‍ അത് ശ്രദ്ധിക്കപ്പെട്ടു. പിന്നെ മണിയറയിലെ അശോകന്‍ ചെയ്തു. ജൂണ്‍ കണ്ടിട്ടാണ് ആ സിനിമയിലേക്ക് വിളിക്കുന്നത്. അതില്‍ തന്നെ ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി.
ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ ഹൗസ് ഒരു ഫാമിലി പോലെ ആയി. അതില്‍ എല്ലാം പെര്‍ഫോം ചെയ്ത ശേഷമാണ് കുറുപ്പ് കിട്ടുന്നത്. ചെറിയ റോള്‍ ആണെങ്കിലും അതില്‍ ഞാന്‍ ചെയ്ത റോള്‍ ശ്രദ്ധിക്കപ്പെട്ടു. ദുല്‍ഖറിനെ പൂജയ്ക്ക് ആണ് ആദ്യമായി ഞാന്‍ കണ്ടത്.
ഓക്കെ കണ്മണിയൊക്കെ കണ്ട് ഫാന്‍ ഗേളായി മാറിയതാണ്. എന്താണെന്ന് അറിയില്ല. ദുല്‍ഖറിനെ കണ്ടാല്‍ അപ്പോള്‍ എന്റെ കൈവിറക്കും. മെസ്സേജ് ചെയ്യുമ്പോള്‍ പ്രശ്നമില്ല. അടുത്തേക്ക് ഒക്കെ ചെല്ലുമ്പോള്‍ എന്റെ കയ്യൊക്കെ ഐസാവും. ഞാന്‍ ആശാനേ എന്നാണ് വിളിക്കുക. ഞങ്ങള്‍ എല്ലാവരും അങ്ങനെ തന്നെയാണ് വിളിച്ചിരുന്നത്. അനുപമ പരമേശ്വരനും മണിയറയിലെ അശോകനില്‍ ഉണ്ടായിരുന്നു.
ഞാന്‍ പൃഥ്വിരാജിന്റേയും ഫാന്‍ ആണ്. അദ്ദേഹത്തെ മഴവില്‍ മനോരമയുടെ അവാര്‍ഡ് ഫങ്ക്ഷന് കണ്ടിട്ടുണ്ട്. തൊട്ടടുത്ത സീറ്റുകളില്‍ ഇരിക്കാനൊക്കെ പറ്റിയിരുന്നു. പക്ഷെ ഡിക്യുവിനോട് തോന്നുന്ന ഫാന്‍ മൊമന്റ് തോന്നിയിട്ടില്ല.നേരിട്ടായാലും സിനിമയില്‍ ആയാലും ഭയങ്കര ഡൗണ്‍ ടു എര്‍ത്ത് ആണ്. വളരെ നല്ല പേഴ്‌സണാലിറ്റിയാണ്. നമ്മള്‍ മെസ്സേജ് ചെയ്താല്‍ നമുക്ക് അപ്പോള്‍ തന്നെ റിപ്ലെ തരും. അങ്ങനെയാണ് ദുല്‍ഖര്‍,” നയന പറഞ്ഞു.