ധ്യാന്‍ എന്ന ഹോട്ട് ടോപിക്കിനോട് എനിക്ക് പേടിയാണ്. ഞാന്‍ ചിലപ്പോള്‍ വല്ലതും പറഞ്ഞാല്‍ ധ്യാനിന്റെ ഇൻ്റർവ്യൂ ഫാന്‍സ്‌ ഇഷ്ടപ്പെടില്ല, ബേസിൽ’…..

ധ്യാന്‍ എന്ന ഹോട്ട് ടോപിക്കിനോട് എനിക്ക് പേടിയാണ്. ഞാന്‍ ചിലപ്പോള്‍ വല്ലതും പറഞ്ഞാല്‍ ധ്യാനിന്റെ ഇൻ്റർവ്യൂ ഫാന്‍സ്‌ ഇഷ്ടപ്പെടില്ല, ബേസിൽ’…..

 

മലയാളിക്ക് പ്രിയപ്പെട്ട പുതുതലമുറ സംവിധായകനാണ് ബേസിൽ ജോസഫ്. വയനാട്ടുകാരനായ ബേസ്സിൽ. സംവിധായകനായും നടനായും കഴിവുതെളിയിച്ച വ്യക്തിയാണ്.കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി എന്നീ സിനിമകൾ സംവിധാനം ചെയ്ത് പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറുകയും ചെയ്തു. എല്ലാം തന്നെ ഏറെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ ചിത്രങ്ങളായിരുന്നു. അത്കൊണ്ട് തന്നെ മലയാളികളുടെ മനസ്സിലും ലോകമ്പൊടുമുള്ള

സിനിമാസ്വാദകരുടെ മനസിലും ബേസിൽ പെട്ടെന്ന് തന്നെ ഇടംപിടിച്ചു.സിനിമയിൽ അഭിനേതാവായും ബേസിൽ തിളങ്ങിയിട്ടുണ്ട്. നിരവധി ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്ത ബേസിൽ, തിര എന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസന്റെ അസിസ്റ്റന്റായും പ്രവർത്തിച്ചിരുന്നു.ഫഹദ് ഫാസിൽ ചിത്രമായ ജോജോയിലും ശ്രദ്ധേയമായ വേഷത്തിൽ ബേസിൽ ജോസഫ് അഭിനയിച്ചിരുന്നു. ഫാദർ കെവിൻ എന്ന കഥാപാത്രത്തെയാണ് ബേസിൽ ചിത്രത്തിൽ അവതരിപ്പിച്ചത്. ഇതുവരെ ചെയ്തതിൽനിന്ന് വളരെ വ്യത്യസ്തതയുള്ള കഥാപാത്രമായിരുന്നെങ്കിലും വളരെ ഏറെ മികവോടെ അത് ഭംഗിയാക്കാൻ ബേസിൽ ജോസഫിന് സാധിച്ചിരുന്നു.2017ൽ ‘ഗോദ’യ്ക്ക് ശേഷം ബേസിലിന്റെ സംവിധാന വേഷത്തിലുള്ള തിരിച്ചുവരവ് മിന്നൽ മുരളിയിലൂടെയായിരുന്നു. പ്രദർശന ദിവസം മുതൽ വൻ സ്വീകാര്യത നേടിയ ചിത്രം പല രാജ്യാന്തര പട്ടികകളിൽ ഇടം നേടിയിരുന്നു.

ഇപ്പോള്‍ ധ്യാന്‍ ശ്രീനിവാസനെക്കുറിച്ച്‌ ഒന്നും പറയാന്‍ താല്പര്യം ഇല്ല എന്നാണ് ബേസില്‍ പറയുന്നത്, ഒരു അഭിമുഖത്തിനിടയില്‍ ആയിരുന്നു താരത്തിന്റെ വെളിപ്പടുത്തല്‍. ധ്യാനിനെ സംബന്ധിച്ചിടത്തോളം ഉത്തരങ്ങള്‍ പറയാന്‍ എനിക്ക് താല്‍പ്പര്യം ഇല്ല. ധ്യാന്‍ ഇഷ്ടമുള്ളത് പോലെ പറയട്ടെ സംസാരിക്കട്ടെ എന്നാണ് ഞാന്‍ പറയുന്നത്.

 

 

കൂടാതെ ധ്യാനിന്റെ ഇന്റര്‍വ്യൂ ന്റെ വലിയ ആരാധകനാണ് ഞാന്‍, അതുകൊണ്ട് അവന് പറയാനുള്ളത് അവന്‍ പറയട്ടെ അവന് സന്തോഷം കിട്ടുന്നുണ്ടങ്കില്‍ അവന്‍ അത് ചെയ്യട്ടെ, ഞാന്‍ അതിന് വല്ലതും പറഞ്ഞ്, അവന്‍ വേറൊരു ഇന്റര്‍വ്യൂയില്‍ പോയി എന്നെക്കുറിച്ച്‌ വല്ലതും പറഞ്ഞ് പിന്നെ ഇത് വഷളാക്കാന്‍ എനിക്ക് താല്പര്യം ഇല്ല. അവന്റെ ഇഷ്ടം പോലെ അവന്‍ ചെയ്തോട്ടെ. ധ്യാന്‍ എന്ന ഹോട്ട് ടോപിക്കിനോട് എനിക്ക് പേടിയാണ്. ഞാന്‍ ചിലപ്പോള്‍ വല്ലതും പറഞ്ഞാല്‍ ധ്യാനിന്റെ ഫാന്‍സ്‌ ഇഷ്ടപ്പെടില്ല, എന്നെക്കാളും വലിയ ഫാനാണ് എന്റെ ഭാര്യ അവള്‍ ധ്യാനിന്റെ എല്ലാ ഇന്റര്‍വ്യൂയും കാണാറുണ്ട്. എന്നുമാണ് താരം പറയുന്നത്.

 

24 സിനിമയിൽ അഭിനയിച്ചു 3 സിനിമകൾ സംവിധാനം ചെയ്തു. പാൽതു ജാൻവറാണ് ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

അതേസമയം നടൻ എന്ന നിലയിൽ മികച്ച വിജയം നേടുകയാണ് ബേസിൽ ജോസഫ്

മിന്നൽ മുരളിക്കുശേഷം സംവിധാനം ചെയ്യുന്ന ബേസിൽ ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് നായകൻ

നവാഗത സംവിധായകനായ ഹര്‍ഷദിന്റെ

ബേസില്‍ ജോസഫ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രത്തമാണ് . ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന സിനിമയുടെ ചിത്രീകരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

Leave a Comment

Your email address will not be published.