പൃഥ്വിരാജിന് ആ അവാർഡ് ലഭിക്കാൻ ഞാനും ഒരു കാരണമായിട്ടുണ്ട്. സിബി മലയിൽ

പൃഥ്വിരാജിന് ആ അവാർഡ് ലഭിക്കാൻ ഞാനും ഒരു കാരണമായിട്ടുണ്ട്. സിബി മലയിൽ

 

മലയാള സിനിമ മേഖലയിലെ എണ്ണപ്പെട്ട ക്ലാസിക് സിനിമകൾക്ക് പുറകിൽ അമരക്കാരനായി നിന്നിട്ടുള്ള ആളാണ് സിബി മലയിൽ. നിരവധി ക്ലാസിക് സിനിമകളാണ് സിബി മലയിലിന്റേതായി ഉള്ളത്. കിരീടം പോലെ നിരവധി സിനിമകൾ.. സിബി മലയിലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഒരു ചിത്രത്തിലെ ഒരു വേഷത്തിനായി ക്യൂ നിൽക്കുന്നവർ നിരവധിയാണ്. മോഹൻലാൽ മുതൽ ആസിഫ് അലി വരെ പല നടന്മാരെയും താരങ്ങളാക്കി മാറ്റുന്നതിൽ സിബി മലയിലിന്റെ സിനിമകൾ നിർണായ പങ്കാണ് വഹിച്ചിട്ടുള്ളത്. ഒരു വലിയ ഇടവേളയ്ക്കുശേഷം വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് സിബി മലയിൽ..

സിബി മലയിൽ ഇപ്പോൾ മലയാളത്തിലെ യൂത്ത് സൂപ്പർതാരമായ പൃഥ്വിരാജിനെ കുറിച്ചുള്ള കാര്യങ്ങളാണ് ഷെയർ ചെയ്യുന്നത്. പൃഥ്വിരാജുമായി വർഷങ്ങളായി പിണക്കത്തിലാണ്. ഇപ്പോഴും ദേഷ്യമാണ് എന്നും അത് ഒരിക്കലും മാറില്ല എന്നാണ് തോന്നുന്നത് എന്നും സിബി മലയിൽ പറയുന്നു. സത്യത്തിൽ അതൊരു തെറ്റിദ്ധാരണയുടെ കഥയാണ്. പൃഥ്വിരാജിനെ ഒരു സിനിമയിൽ നിന്നും മാറ്റിയതിനെ കുറിച്ചാണ് അദ്ദേഹം മനസ്സ് തുറന്നത്..

 

സിബി മലയിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമായിരുന്നു അമൃതം. ചിത്രത്തിൽ ജയറാം നായകനായി എത്തിയിരുന്നു.. ഭാവനയാണ് ഈ ചിത്രത്തിൽ നായിക. ഈ ചിത്രത്തിൽ ജയറാമിന്റെ അനിയനായി അഭിനയിച്ച അരുൺ ചെയ്ത വേഷത്തിലേക്ക് ആയിരുന്നു പൃഥ്വിരാജിനെ കാസ്റ്റ് ചെയ്തിരുന്നത്. എന്നാൽ ചില കാരണങ്ങൾ മൂലം പൃഥ്വിരാജിനെ വേണ്ട എന്ന് വയ്ക്കേണ്ടി വന്നു. പൃഥ്വിരാജിനോട് നേരിട്ട് സംസാരിക്കാനായി പോയത് ചിത്രത്തിന്റെ രചയിതാവും പ്രൊഡ്യൂസറും ആയിരുന്നു. ഞാൻ പോയിരുന്നില്ല. ചിത്രത്തിൽ പൃഥ്വിരാജ് ചോദിച്ച തുക അല്പം കൂടുതലാണ് എന്ന് പ്രൊഡ്യൂസർ എന്നെ വിളിച്ച് പറഞ്ഞിരുന്നു. അപ്പോൾ അത് നിങ്ങൾ എന്താണെന്ന് വെച്ചാൽ ചെയ്യൂ എന്നെ ഇതിൽ ഉൾപ്പെടുത്തേണ്ട എന്ന് ഞാൻ പറഞ്ഞു. അതിനുശേഷം അവർ തീരുമാനിച്ച ശേഷമാണ് പ്രശ്നങ്ങൾ വഷളാകുന്നതും.. അങ്ങനെ പൃഥ്വിരാജിനെ വേണ്ട എന്ന് വയ്ക്കുകയായിരുന്നു. എന്നാൽ പ്രിത്വിയെ ആ റോളിൽ നിന്ന് മാറ്റിയത് ഞാനാണ് എന്ന് തന്നെയാണ് ഇപ്പോഴും പ്രിത്വി വിചാരിച്ചിരിക്കുന്നത് എന്നാണ് ഈയിടെ എനിക്ക് മനസ്സിലായത്..

 

എന്നാൽ പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിക്കുന്നതിൽ നിർണായക പങ്കു വഹിച്ചത് താൻ ആണെന്നും സിബി മലയിൽ പറയുന്നു. ശശിയേട്ടൻ ആയിരുന്നു അതിന്റെ ജൂറിയിൽ..

അദ്ദേഹത്തിന് ഇതൊന്നും തീരെ പരിചയമില്ല. പരിചയമുള്ള ആരെയെങ്കിലും കിട്ടുമോ എന്ന് ശശിയേട്ടൻ ചോദിച്ചു. ഞാൻ ഇതിനുമുമ്പ് ജൂറി ചെയർമാനായി ഇരുന്നിട്ടുണ്ട്. അതിനാൽ എന്നോട് ഒരു ഹെൽപ്പ് ആയി ജൂറിയിൽ ഇരിക്കാമോ എന്ന് അദ്ദേഹം ചോദിക്കുകയായിരുന്നു

Leave a Comment

Your email address will not be published.