ഇവിടെ അസുഖത്തിനു വേണ്ടി ഒരു യുദ്ധം ചെയ്യുവാൻ വേണ്ടിയാണ് ഞാൻ വന്നിരിക്കുന്നത് .നടി സാമന്ത

ഇവിടെ അസുഖത്തിനു വേണ്ടി ഒരു യുദ്ധം ചെയ്യുവാൻ വേണ്ടിയാണ് ഞാൻ വന്നിരിക്കുന്നത് .നടി സാമന്ത ..,,,,,,,,

 

തെന്നിന്ത്യയിൽ നിന്ന് ബോളിവുഡ് വരെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് സാമന്ത സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നെത്തി കഠിനാധ്വാനത്തിലൂടെ താരറാണി പട്ടം നേടിയ നടി.സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകരുമായി എപ്പോഴും

വിശേഷ പങ്കുവയ്ക്കുകയ്യും രസിപ്പിക്കുകയും ചെയ്യുന്ന ഒരു നടി കൂടിയാണ് ഇവർ. നടി എന്നതിലുപരി ഒരു മനുഷ്യസ്നേഹിയും സംരംഭകയുമാണ് . തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടിയാണ് സാമന്ത. നയൻതാര മാത്രമാണ് സാമന്തയേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി.ഇന്ന് സ്വന്തമായുള്ളതെല്ലാം സ്വന്തം അധ്വാനത്തിൽ മാത്രം നേടിയതാണ് സാമന്ത.മോഡലിങ് രംഗത്തു നിന്നാണ് സാമന്ത സിനിമാലോകത്ത് എത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സാമന്തയുടെ കരിയർ ഉയരങ്ങൾ കീഴടക്കുകയാണ്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് സമാന്ത റുത്ത് പ്രഭു. നിരന്തരം തന്റെ സ്റ്റൈലിസ്റ്റ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടിരിയ്ക്കും. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അത്തരം ഫോട്ടോകൾ ഒന്നും തന്നെ പങ്കുവയ്ക്കുന്നില്ല. തന്റെ സിനിമകളുടെ പോസ്റ്ററുകളും മറ്റും ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവയ്ക്കുന്നതേയുള്ളൂ. കാരണം എന്താണ് എന്ന് അന്വേഷിച്ചപ്പോഴിതാ ചർമ രോഗത്തിനു ചികിത്സയ്ക്കായി നടി സമാന്ത അമേരിക്കയിലേക്കു പോകുന്നു എന്ന്

റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

താരത്തിന്റെ നിരവധി സിനിമകളുടെ റിലീസ് നീട്ടി വയ്ക്കുകയും പ്രമോഷൻ പരിപാടികളിൽ താരം പങ്കെടുക്കാതിരിക്കുകയും ചെയ്തിരുന്നു.

താരം ചെയ്യാവുന്ന ഏറ്റവും പുതിയ ചിത്രമാണ് യശോദ. സിനിമയുടെ പ്രമോഷനുവേണ്ടി നൽകിയ പുതിയ അഭിമുഖമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

അസുഖത്തിൻ്റെ പ്രതിസന്ധിയെക്കുറിച്ചാണ് നടി വെളിപ്പെടുത്തിയത്.തന്നെ ബാധിച്ചിരിക്കുന്ന അപൂർവ്വ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടി.തനിക്ക് മയോസിറ്റസ് രോഗമാണ് എന്നാണ് താരം പറഞ്ഞിരിക്കുന്നത്. വീക്കം എന്നാണ് ഈ രോഗത്തിന് മലയാളത്തിൽ പറയുന്നത്. ഈ രോഗം ബാധിച്ച വ്യക്തിയുടെ എല്ലുകൾക്ക് ബലക്ഷയം സംഭവിക്കുകയാണ് ചെയ്യുക.

ജീവിതത്തിൽ ഇനി ഒരു ചുവട് മുന്നോട്ട് വയ്ക്കുവാൻ പറ്റില്ല എന്ന് തോന്നിയ സന്ദർഭം ഉണ്ടായിരുന്നതായി നടി വ്യക്തമാക്കി. തിരിഞ്ഞുനോക്കുമ്പോൾ തനിക്ക് അത്ഭുതം തോന്നുന്നു. ഞാൻ ഇൻസ്റ്റഗ്രാമിൽ പറഞ്ഞതുപോലെ ചില ദിവസങ്ങൾ നല്ലതായിരിക്കും. ചില ദിവസങ്ങൾ ആവട്ടെ മോശവും. തിരിഞ്ഞുനോക്കുമ്പോൾ ഇത്രയും ദൂരം പിന്നിട്ടൊ എന്ന അത്ഭുതം തനിക്ക് തോന്നുന്നുണ്ട്.ഒരു യുദ്ധം ചെയ്യുവാൻ വേണ്ടിയാണ് താൻ ഇവിടെ വന്നിരിക്കുന്നത്. ഇത് വരെയുള്ള എല്ലാ പ്രതിസന്ധികളും ഇതുവരെ ഞാൻ അഭിമുഖീകരിച്ചു. രോഗം ജീവന് ഭീഷണിയാണ് എന്നും മരണത്തെ അഭിമുഖീകരിക്കുന്ന അവസ്ഥയാണ് എന്നൊക്കെയുള്ള വാർത്തകൾ വന്നിരുന്നു. പക്ഷേ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. തീർച്ചയായും അതൊരു യുദ്ധം തന്നെയായിരുന്നു. ചിലപ്പോഴൊക്കെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും ബുദ്ധിമുട്ടി. പോരാടണം എന്ന് ചിന്തയിൽ നിന്നാണ് വീണ്ടും തിരിച്ച് എത്തിയത്. തിരിച്ചു വരണം എന്ന ചിന്തയിൽ ദിവസങ്ങൾ പതുക്കെ കൂടിക്കൂടി വന്നു.

Leave a Comment

Your email address will not be published. Required fields are marked *