പൃഥ്വിരാജിനോട് ഡേറ്റ് ചോദിച്ചപ്പോൾ സമയമില്ല എന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്. വിനയൻ..

പൃഥ്വിരാജിനോട് ഡേറ്റ് ചോദിച്ചപ്പോൾ സമയമില്ല എന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്. വിനയൻ..

 

മലയാളത്തിൽ ഒരുകാലത്ത് നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് വിനയൻ. തന്റെ വ്യക്തിത്വം കൊണ്ടും മലയാള സിനിമയിൽ എടുത്തു പറയേണ്ട പേര് തന്നെയാണ് വിനയൻ എന്നത്.. മലയാളത്തിൽ ഒരു വലിയ സംഘം വിനയൻ എന്ന സംവിധായകനെതിരെ നിന്നപ്പോഴും വളരെ ചങ്കൂറ്റത്തോടെ കൂടി ഒറ്റയാൾ പോരാട്ടം നടത്തി വിജയഗാഥ രചിച്ച വിനയനെ തേടി ഇപ്പോൾ വന്നിരിക്കുന്നത് വലിയ വിജയമാണ്. 19 ആം നൂറ്റാണ്ട് എന്ന വിജയം..

സിജു വിത്സൻ എന്ന താരപ്രഭ അധികം ഇല്ലാത്ത താരത്തെ വച്ചാണ് ഇത്രയും വലിയ ബ്രഹ്മാണ്ഡ ചിത്രം വിനയൻ ഒരുക്കിയിരിക്കുന്നത്.. ആറാട്ടുപുഴ വേലായുധപ്പണിക്കർ ആയി തിരശ്ശീലയിൽ ആറാട്ട് നടത്തിയ സിജു വില്സണ് സൂപ്പർസ്റ്റാർ പരിവേഷങ്ങൾ ഒന്നുമില്ലായിരുന്നു..അഭിനയമികവുകൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയ നടനായി മാറാൻ ഈ ഒറ്റ ചിത്രത്തിലെ വേലായുധപ്പണിക്കർ എന്ന കഥാപാത്രം തന്നെ ധാരാളം..

 

സിനിമയിലെ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കാൻ ആദ്യം ആലോചിച്ചത് പൃഥ്വിരാജിനെയാണ്.. വേലായുധപ്പണിക്കരുടെ 30 കളിലും നാല്പതുകളിലും ആണ് ഈ കഥ നടക്കുന്നത്. അതുകൊണ്ടുതന്നെ മോഹൻലാലിനെയോ മമ്മൂട്ടിയോ വെച്ച് ചെയ്താൽ ഇത് ഏച്ചുകെട്ടിയത് പോലെയിരിക്കും. അതുകൊണ്ട് പിന്നെയുള്ളത് പൃഥ്വിരാജ് ആണ്. പൃഥ്വിരാജിനോട് ഇക്കാര്യം ഞാൻ സംസാരിച്ചു. അന്ന് അയാൾ വളരെ തിരക്കിലായിരുന്നു. തിരക്കിലാണെന്ന് പറഞ്ഞ അതേ പൃഥ്വിരാജ് ആണ് പിന്നീട് വാരിയൻ കുന്നനിലേക്ക് എത്തുന്നത്.. തിരക്കാണെന്ന് എന്നോട് പറഞ്ഞ അതേ പൃഥ്വിരാജ് ഫേസ്ബുക്കിൽ ആഷിക് അബു ഒരുക്കുന്ന ചരിത്രപുരുഷനായ വാരിയൻ കുന്നന്റെ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു. അപ്പോൾ ഞാൻ കരുതി പൃഥ്വിരാജിന് വേണ്ടി സമയം കളയേണ്ടതില്ല എന്ന്..

ഒരു നായകനടന് വേണ്ടി ഞാൻ ഒത്തിരി വെയിറ്റ് ചെയ്തു കഴിഞ്ഞാൽ എന്റെ സമയവും എന്റെ ഈ ആവേശവും കെട്ടടങ്ങും എന്ന് തോന്നി. എനിക്ക് പണ്ടേ അങ്ങനെ ആർക്ക് വേണ്ടിയും കാത്തിരിക്കുന്ന സ്വഭാവമൊന്നുമില്ല.. അപ്പോൾ നമുക്ക് അവൈലബിൾ ആയ നടനനെ വച്ച് ചെയ്യാം എന്ന കോൺഫിഡൻസ് ആയിരുന്നു എനിക്ക്..

എന്റെ മനസ്സിൽ ഒരു ആവേശം നിലനിൽക്കുന്ന സമയത്ത് അത് തളർത്തിക്കൊണ്ട് ഒരു വർഷം കാത്തിരുന്നാൽ എന്റെ ആവേശം അപ്പാടെ പോകും. പിന്നെ വാസന്തിയും ലക്ഷ്മിയും പോലൊരു പടം ആയിരിക്കും ഞാൻ ആലോചിക്കുന്നത്.. അത് എനിക്ക് പറ്റില്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് ഞാൻ എന്റെ പദ്ധതികളുമായി മുന്നോട്ടുപോയത്. ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇപ്പോഴും ഈ സിനിമ ഇവിടെ സംഭവിക്കില്ലായിരുന്നു.. ഇപ്പോഴും എന്റെ തീരുമാനം ശരിയായിരുന്നു എന്ന് തന്നെയാണ് ഞാൻ കരുതുന്നത്..

Leave a Comment

Your email address will not be published.