അവർ എന്റെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും ലക്ഷ്യം വയ്ക്കുമ്പോൾ സഹിക്കാൻ കഴിയില്ല.. ദിൽഷാ.

അവർ എന്റെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും ലക്ഷ്യം വയ്ക്കുമ്പോൾ സഹിക്കാൻ കഴിയില്ല.. ദിൽഷാ.

 

മറ്റെല്ലാ റിയാലിറ്റി ഷോകളിൽ നിന്നും വ്യത്യസ്തമായി നിരവധി ഫാൻ ബേസ് ഉള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.. മുമ്പത്തെ സീസണിനേക്കാൾ ഒരുപാട് ആരാധകർ ബിഗ് ബോസ് സീസൺ ഫോറിന് ഉണ്ടായിരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.. മലയാളം ബിഗ് ബോസ് ചരിത്രത്തിൽ ചരിത്രമെല്ലാം തിരുത്തിക്കുറിച്ചുകൊണ്ട് ഇത്തവണ വിജയിയായത് ഒരു ലേഡി ആയിരുന്നു.. ദിൽഷപ്രസന്നനാണ് ആ ചരിത്രം തിരുത്തിക്കുറിച്ചത്.

 

പൊതുവിൽ ശാന്തശീലമുള്ള സ്വഭാവമാണ് ദിൽഷയ്ക്ക് ഉള്ളത്. എല്ലാവരോടും വളരെ നൈസ് ആയി സംസാരിക്കുന്ന കുട്ടിയാണ് ദിൽഷ.. മോഡേൺ വസ്ത്രങ്ങൾ ധരിച്ചാലും താൻ ഇന്നും കളങ്കമില്ലാത്തവളാണ് എന്ന് എടുത്തു പറയാൻ ദിൽഷ ഒരിക്കൽ ശ്രമിച്ചത് വിമർശനങ്ങൾ ഉണ്ടാക്കിയിരുന്നു.. എങ്കിൽ കൂടെയും ദിൽഷയുടെ ശാന്തശീലമുള്ള സ്വഭാവവും എത്ര ദേഷ്യം വന്നാലും തന്മയത്തത്തോടെയുള്ള പെരുമാറ്റവും ദിൽഷയ്ക്ക് നിരവധി ആരാധകരെ ഉണ്ടാക്കിയിരുന്നു..

ബിഗ് ബോസ് വീട്ടിൽ വച്ച് രണ്ടുപേരാണ് താരത്തെ പ്രൊപ്പോസ് ചെയ്തത്. ഒന്ന് ഡോക്ടർ റോബിൻ രാധാകൃഷ്ണനും രണ്ട് ബ്ലെസ്ലീയും.. എന്നാൽ ഇരുവരോടും സൗഹൃദം കാത്തുസൂക്ഷിച്ച ദിൽഷ അവരോടൊപ്പം തന്നെയാണ് ദിവസത്തിന്റെ മുക്കാൽ ഭാഗവും ചെലവഴിച്ചിരുന്നത്.. ഡോക്ടർ റോബിനും വീടിനു പുറത്ത് നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്..

 

ഡോക്ടർ റോബിൻ നിലവിലുള്ള എല്ലാ ചരിത്രങ്ങളെയും തിരുത്തി കുറിച്ച് ഏറ്റവും കൂടുതൽ ഫാൻ ബേസ് ഉണ്ടാക്കിയ താരമാണ്.. എന്നാൽ ബിഗ് ബോസ് വീടിന് ഉള്ളിൽ വെച്ച് തന്നെ വേറൊരു മത്സരാർത്ഥിയെ കായികമായി ആക്രമിച്ചതിന്റെ പേരിൽ റോബിന് പുറത്തു പോകേണ്ടി വന്നു.. റോബിന് ഏറ്റവും ഇഷ്ടമുള്ള ആളാണ് ദിൽഷ.. അതുകൊണ്ട് റോബിന്റെ ആരാധകരുടെ കുറെ വോട്ടുകൾ ദിൽഷക്ക് ലഭിച്ചിരുന്നു..

അതുകൊണ്ടു തന്നെ ദിൽഷ വിജയിയായപ്പോൾ ഇത് അർഹിക്കാത്ത വിജയമായിരുന്നു എന്നും രണ്ടുപേരെ പറ്റിച്ചാണ് സമ്മാനത്തുക കൈക്കലാക്കിയത് എന്ന ആരോപണവും ദിൽഷക്ക് കേൾക്കേണ്ടിവന്നു..

 

ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപക സൈബർ ആക്രമണമാണ് ദിൽഷക്കും കുടുംബത്തിനും നേരിടേണ്ടി വന്നത്. ദിൽഷയെ പിന്തുണയ്ക്കുന്നവർക്ക് നേരെയും ഇത്തരം സൈബർ ആക്രമണം വന്നു.. വിജയം ആഘോഷിക്കുന്നതിനിടെ ഉണ്ടായ ഇത്തരം കാര്യങ്ങൾ ദിൽഷയെ ഒരുപാട് വിഷമിപ്പിച്ചിരുന്നു.

 

ഒരു പരിധിവരെ എനിക്ക് നേരിൽ ഉണ്ടായ ആക്രമണങ്ങൾ എനിക്ക് സഹിക്കാൻ കഴിയും. പക്ഷേ അവർ എന്റെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും ലക്ഷ്യം വയ്ക്കുമ്പോൾ അത് സഹിക്കാൻ കഴിയാത്തതാണ്. അവർ എന്താണ് ചെയ്തത്..സൈബർ ഇടങ്ങളിൽ ഒരാളുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയാൽ ഒരാൾക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്നെ പിന്തുണച്ചവർക്ക് പോലും അത് നേരിടേണ്ടിവന്നു എന്നോർക്കുമ്പോഴാണ് വിഷമം.. ദിൽഷ കൂട്ടിച്ചേർത്തു..

Leave a Comment

Your email address will not be published.