കഥാപാത്രം ചിരിക്കുന്നില്ല എന്ന് കരുതി എനിക്ക് അത്തരം സിനിമകൾ വേണ്ട എന്ന് വയ്ക്കാൻ ആവില്ല.. നിമിഷ സജയൻ

കഥാപാത്രം ചിരിക്കുന്നില്ല എന്ന് കരുതി എനിക്ക് അത്തരം സിനിമകൾ വേണ്ട എന്ന് വയ്ക്കാൻ ആവില്ല.. നിമിഷ സജയൻ.

 

മലയാളത്തിൽ ആദ്യചിത്രം മുതൽ അഭിനയ പ്രാധാന്യം കൊണ്ട് ശ്രദ്ധ നേടിയ നായിക നടിയാണ് നിമിഷ സജയൻ.. മറ്റു നടികളിൽ നിന്ന് ഒരുപാട് കാര്യങ്ങളിൽ വ്യത്യസ്തയാണ് താരം.. മേക്കപ്പ് പൊതുവേ ഇഷ്ടപ്പെടാത്ത വ്യക്തിയാണ് നിമിഷ.. കഥാപാത്രം ആവശ്യപ്പെടുന്നുവെങ്കിൽ മാത്രമാണ് നിമിഷ മേക്കപ്പ് ധരിച്ചിരുന്നത്.. മറ്റു പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിനും ടിവി ഇന്റർവ്യൂകളിലും മേക്കപ്പ് എത്രത്തോളം ഒഴിവാക്കാമോ അത്രയും ശ്രദ്ധിക്കുന്ന ആളാണ് നിമിഷ..

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് അവർ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശ്രീജ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡ് ലഭിച്ചു.. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി.. നായാട്ട്,ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ,മാലിക് എന്നീ മലയാള ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞു.

 

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്യുന്ന ആൾ എന്ന പ്രശസ്തി താരം നേടിയെടുത്തു എങ്കിലും എല്ലാ ചിത്രങ്ങളിലും താരം ചിരിക്കാതെ മുഖം ഏറ്റിപിടിച്ച് മുഖം കൂർപ്പിച്ച് നിൽക്കുന്ന വേഷങ്ങളാണ് ചെയ്യുന്നത് എന്ന് തരത്തിലുള്ള ട്രോളുകളും താരത്തിന് നേരെ വന്നിരുന്നു.. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നായാട്ട്, മാലിക് തുടങ്ങിയ സിനിമകൾ റിലീസ് ചെയ്തപ്പോൾ ആയിരുന്നു നിമിഷാ സജയന് നേരെ ഇത്തരം കമന്റുകൾ വന്നു തുടങ്ങിയത്..

ഇതിനെതിരെ പ്രതികരിക്കുകയാണ് താരം ഇപ്പോൾ.. എനിക്ക് അത്രയും ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളെയാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. അതിൽ ചിരിയില്ല എന്ന് കരുതി എനിക്ക് ആ പ്രോജക്ടുകൾ ഡ്രോപ്പ് ചെയ്യാൻ പറ്റില്ല. ഒരു ഡയറക്ടർ നല്ലൊരു ക്യാരക്ടറും പ്രോജക്റ്റും ആയിട്ട് വരുമ്പോൾ അയ്യോ ചേട്ടാ ഇതിൽ ചിരിയില്ല എന്ന് പറഞ്ഞ് എനിക്കത് വേണ്ടെന്നു വയ്ക്കാൻ പറ്റില്ല. ഇങ്ങനെ അല്ലാത്ത ഫുൾടൈം ചിരിക്കുന്ന കഥാപാത്രമുള്ള പ്രോജക്ടുകളും എന്റെ അടുത്തേക്ക് വരുന്നുണ്ട്. ചിലപ്പോൾ എനിക്ക് അത് ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ചെയ്യുന്നില്ല.

ഈ കഥാപാത്രം ഫുൾടൈം ഹാപ്പിയാണ്. എനിക്ക് ആ ക്യാരക്റ്ററിനെയും ഡയറക്ടർനെയും ടെക്നിക്കൽ ക്രൂവിനെയും പടം മൊത്തത്തിലും ഇഷ്ടമായതുകൊണ്ടാണ് ആ സിനിമ ഞാൻ ചെയ്തത്. ഞാൻ സത്യത്തിൽ വളരെ ചിൽ ആയ ഒരാളാണ്..ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ ഇങ്ങനെയാകുന്നു എന്നേയുള്ളൂ നിമിഷ സജയൻ പറഞ്ഞു..

Leave a Comment

Your email address will not be published.