ബിഗ് ബോസിൽ നിന്ന് കിട്ടുന്ന പ്രശസ്തി ഇത്രയും നാൾ നീണ്ടുനിൽക്കുമെന്ന് കരുതിയില്ല. റോബിൻ..

ബിഗ് ബോസിൽ നിന്ന് കിട്ടുന്ന പ്രശസ്തി ഇത്രയും നാൾ നീണ്ടുനിൽക്കുമെന്ന് കരുതിയില്ല. റോബിൻ..

 

ബിഗ് ബോസ് സീസൺ ഫോറിലൂടെ മലയാളികളുടെ കണ്ണിലുണ്ണിയായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഡോക്ടർ മച്ചാൻ എന്നാണ് സോഷ്യൽ മീഡിയ വഴി താരം അറിയപ്പെടുന്നത്.. ബിഗ് ബോസ് വീട്ടിൽ വെറും 70 ദിവസമാണ് ഡോക്ടർ റോബിൻ ഉണ്ടായത് എങ്കിലും താരത്തിന് എണ്ണിയാൽ ഒടുങ്ങാത്ത ആരാധകരാണ് ഉള്ളത്.. നിരവധി ഫാൻസ് മൂലം റോബിൻ രാധാകൃഷ്ണന്റെ പ്രശസ്തി നാൾക്കു നാൾ വർദ്ധിക്കുകയാണ്. ബിഗ് ബോസിന് ഉള്ളില്‍ ഉണ്ടായിരുന്നപ്പോൾ തന്നെ ഡോക്ടർ ആർമി എന്ന പേരിൽ വലിയ ഗ്രൂപ്പുകൾ തന്നെ പുറത്ത് താരത്തിന് സപ്പോർട്ട് ആയി ഉണ്ടായിരുന്നു..

റോബിന്റെ ഫാൻസിന്റെ പവർ റോബിൻ പുറത്തിറങ്ങിയപ്പോൾ എയർപോർട്ടിൽ നമ്മൾ കണ്ടതാണ്.. 70 ദിവസത്തിനിടയ്ക്ക് ഒരു ഗെയിം പോലും പൂർണമായും കളിച്ച് വിന്നറാകാൻ റോബിനു സാധിച്ചിട്ടില്ല. പിന്നേ എങ്ങനെയാണ് ഇത്രയധികം ഫാൻസ് റോബിനുള്ളത് എന്ന് സംശയങ്ങൾ വരാം. അത് ചിലപ്പോൾ റോഡിന്റെ ക്യാരക്ടർ ആകാം. ഹീറോയിസം ആകാം. അല്ലെങ്കിൽ ഒരു ഹീറോയിൽ സാധാരണ ആൾക്കാർ കണ്ടിട്ടുള്ള ഏതെങ്കിലും ഒക്കെ ഗുണങ്ങൾ ആകാം..

ബിഗ് ബോസ് സീസൺ ഫോർ അവസാനിച്ചിട്ട് ഇപ്പോൾ മാസങ്ങൾ കഴിഞ്ഞു. എന്നാലും ഡോക്ടർ റോബിന് ഉദ്ഘാടന ചടങ്ങുകൾ ഒഴിഞ്ഞ് നേരമില്ല. ഇതിനോടകം താരം നൂറുകണക്കിന് ഷോപ്പുകളിലും മറ്റുമാണ് ഉദ്ഘാടനത്തിന് എത്തിയിട്ടുള്ളത്.. നിരവധി ഇന്റർവ്യൂകളും താരം ഇതിനോടകം അറ്റൻഡ് ചെയ്തു കഴിഞ്ഞു.

 

നടിയും മോഡലും സംരംഭകയുമായ ആരതി പൊടിയുമായി വിവാഹം ഉറപ്പിച്ചിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. ഇരുവരുടെയും വിവാഹം ഫെബ്രുവരിയിലാണ് ഉണ്ടാവുക. ഇരുവരും പ്രണയം തുറന്നു പറഞ്ഞു കഴിഞ്ഞു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്..

 

കഴിഞ്ഞദിവസം കാസർകോട് ഒരു ജ്വല്ലറിയുടെ പരിപാടിയിൽ പങ്കെടുക്കാൻ വിശിഷ്ടാതിഥിയായി റോബിൻ എത്തിയിരുന്നു.. ഞാൻ ആദ്യമായാണ് കാസർകോട് വരുന്നത്. അലറി സംസാരിക്കണം എന്ന് ആവശ്യപ്പെടുന്നത് ആളുകൾ തന്നെയാണ്. ആ ശൈലിയെ വിമർശിക്കുന്നവർ അറിയേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ഇവിടെ വന്ന് ഇത് നേരിട്ട് അനുഭവിക്കുമ്പോൾ മാത്രമേ ഇതിലെ വാസ്തവം നിങ്ങൾക്ക് മനസ്സിലാകു എന്നതാണ്.. ഇത്രയും സമയം എനിക്ക് വേണ്ടി ചിലവഴിച്ച് ഇവിടെ വന്ന ആളുകൾ എന്നോട് ഡയലോഗ് പറയാൻ പറയുമ്പോൾ അത്രയും എനർജറ്റിക്കായി മാത്രമേ എനിക്കത് പറയാൻ സാധിക്കുകയുള്ളൂ..

 

ഈ കാസർകോടിന്റെ സ്നേഹം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ബിഗ് ബോസിന് ഇത്രയും സ്വാധീനം ഉണ്ടാക്കാൻ കഴിയുമെന്നും അത് ഇത്രയും നാൾ നീണ്ടുനിൽക്കുമെന്നും ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നിങ്ങൾ ഇങ്ങോട്ട് തരുന്ന സ്നേഹത്തിന്റെ പത്തിരട്ടി തിരികെ നൽകാൻ ഞാൻ എപ്പോഴും തയ്യാറാണ്. സിനിമകൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. അതിന് നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ആവശ്യമാണ്..

Leave a Comment

Your email address will not be published. Required fields are marked *