ഇരുന്നിടത്ത് നിന്നും ഞാൻ അനങ്ങിയിട്ട് പോലുമില്ല; ഹോ.. എന്തൊരു സിനിമയാണിത്..! റോഷാക്കിനെ പ്രശംസിച്ച് മൃണാൾ താക്കൂർ…..

ഇരുന്നിടത്ത് നിന്നും ഞാൻ അനങ്ങിയിട്ട് പോലുമില്ല; ഹോ.. എന്തൊരു സിനിമയാണിത്..! റോഷാക്കിനെ പ്രശംസിച്ച് മൃണാൾ താക്കൂർ…..

 

ദുല്‍ഖര്‍ സല്‍മാന്റെ നായികയായി സീതാരാമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മൃണാള്‍ താക്കൂര്‍.

ഹിന്ദി സീരിയലുകളിലൂടെ നേരത്തെ തന്നെ പല പ്രേക്ഷകർക്കും സുപരിചിതയാണ് മൃണാൾ. 2012ൽ പുറത്ത് വന്ന മുജ്സേ കുച് കെഹതി….യേ ഖാമോഷിയാൻ എന്ന ഹിന്ദി സീരിയലിലൂടെയാണ് മൃണാൾ അഭിനയരംഗത്തേക്ക് എത്തുന്നത്.2018ല്‍ റിലീസ് ചെയ്ത ‘ലവ് സോണിയ’യിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം. സൂപ്പര്‍ 30, ബട്ല ഹൗസ്, ഗോസ്റ്റ് സ്റ്റോറീസ്, തൂഫാന്‍, ജേഴ്‌സി എന്നിവയാണ് മൃണാളിന്റെ പ്രധാന ബോളിവുഡ് ചിത്രങ്ങള്‍.

ഇപ്പോഴിതാ റോഷാക്ക് എന്ന ‘ സിനിമയെ പ്രശംസിച്ച്‌ നടി മൃണാള്‍ താക്കൂര്‍ പങ്കുവെച്ച വാക്കുകളാണ് വൈറലായി മാറുന്നത്. ഇതിനു മുൻപും ഈ ചിത്രത്തെ പ്രകീർത്തിച്ച് നിരവധി പേര് മുന്നോട്ട് വന്നിട്ടുണ്ട്.  തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സ്‌റ്റോറിയിലാണ് റോഷാക്ക് എന്ന സിനിമയേയും മമ്മൂട്ടിയേയും പ്രശംസിച്ച്‌ നടി എത്തിയത്. ‘ എന്തൊരു സിനിമയാണിത്. ഇരുന്നിടത്ത് നിന്നും അനങ്ങിയതു പോലുമില്ല. ഉള്ളില്‍ തറയ്ക്കുന്ന അനുഭവമായിരുന്നു സിനിമ. മമ്മൂട്ടി സാറിനും ടീമിനും ഒരുപാട് അഭിനന്ദനങ്ങള്‍’, എന്നാണ് മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒക്ടോബര്‍ 7നാണ് റോഷാക്ക് തീയറ്ററില്‍ റിലീസ് ചെയ്തത്. മലയാളി പ്രേക്ഷകര്‍ക്ക് ഈ സിനിമ ഒരു പുതിയ തീയറ്റര്‍ അനുഭവമാണ് സമ്മാനിച്ചിരുന്നത്

ഈ ചിത്രത്തെ പ്രകീർത്തിച്ച് നിരവധി പേര് മുന്നോട്ട് വന്നിട്ടുണ്ട്.

മലയാളത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ആഖ്യാനശൈലിയുമായി റോഷാക്ക് പ്രേക്ഷകനെ കീഴടക്കുക്കുന്നത്.സമീപകാലത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളിൽ മികച്ച പ്രേക്ഷക പ്രശംസ നേടിയ സിനിമയാണ് റോഷാക്ക്. തിയറ്ററിൽ വിജയം സ്വന്തമാക്കിയ ചിത്രം ഇപ്പോൾ ഒടിടിയും റിലീസ് ചെയ്തിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നതും റോഷാക്ക് തന്നെ. സൈക്കോളജിക്കൽ ഡ്രാമ ​ഗണത്തിൽപ്പെടുന്ന ചിത്രമാണിത്.ഒരു ഇടവേളയ്ക്ക് ശേഷം ബിന്ദു പണിക്കർ ശക്തമായ വേഷം കൈകാര്യം ചെയ്ത ചിത്രം കൂടിയാണ് റോഷാക്ക്. വ്യത്യസ്തമായ ആഖ്യാന ശൈലിയും കഥപറച്ചിലും കൊണ്ട് ഒരുപോലെ പ്രേക്ഷക-നിരൂപക പ്രശംസ നേടാൻ റോഷാക്കിന് കഴിഞ്ഞു.

ഒക്ടോബര്‍ 7നാണ് റോഷാക്ക് റിലീസ് ചെയ്തത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്.കൊട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്കിൽ ഷറഫുദ്ദീൻ, ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീർ, സഞ്ജു ശിവറാം, ബാബു അന്നൂർ, മണി ഷൊർണൂർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് വിതരണത്തിനെത്തിച്ചത്.

 

.

Leave a Comment

Your email address will not be published. Required fields are marked *