സമയോട് പറയാതെയാണ് ഹണീബിയില് ചുംബനരംഗം ചെയ്തത്..ആ സീൻ കണ്ടപ്പോൾ സമ എന്നെ ഒന്ന് നോക്കി.. ആസിഫ് അലി

സമയോട് പറയാതെയാണ് ഹണീബിയില് ചുംബനരംഗം ചെയ്തത്..ആ സീൻ കണ്ടപ്പോൾ സമ എന്നെ ഒന്ന് നോക്കി.. ആസിഫ് അലി

 

യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ വന്ന് സ്വന്തം കഴിവുകൊണ്ട് സിനിമയിൽ ഒരു ഇടം ഉണ്ടാക്കിയെടുത്ത നടനാണ് ആസിഫ് അലി.. ഇന്ന് മലയാളത്തിലെ യൂത്ത് സൂപ്പർസ്റ്റാറുകളിൽ എണ്ണപ്പെട്ട താരമായി ആസിഫ് അലി നിലനിൽക്കുന്നു.. ഋതു എന്ന സിനിമയിലൂടെ നെഗറ്റീവ് കഥാപാത്രം ചെയ്തു കൊണ്ടാണ് താരത്തിന്റെ മലയാള സിനിമയിലേക്കുള്ള ചുവടു വെപ്പ്..അതിനുശേഷം സഹനടനായും മുഖ്യ കഥാപാത്രമായും താരം തിളങ്ങി… ഒരു യൂത്ത് ഐക്കൺ ആയി നിലനിൽക്കാൻ ആസിഫ് അലി എന്ന നടന് സാധിച്ചു. താരത്തിന്റെ സിനിമ കരിയറിലെ എടുത്തുപറയേണ്ട ചിത്രങ്ങളിൽ ഒന്നാണ് ഹണീബി..

ഭാവനയാണ് ചിത്രത്തിൽ നായികാ കഥാപാത്രം അവതരിപ്പിച്ചത്. മലയാളി യുവാക്കൾക്കിടയിൽ വലിയ ഒരു ഹൈപ്പ് ആണ് ഹണിബി എന്ന ചിത്രം ഉണ്ടാക്കിയത് ന്യൂജൻ സ്റ്റൈലിൽ ഒരുക്കിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിട്ടുണ്ട്.. ചിത്രത്തിൽ ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ലാൽ, അർച്ചന കവി തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.. ആസിഫ് അലിയുടെ സമയുമായുള്ള വിവാഹം കഴിഞ്ഞതിനുശേഷം ആണ് ഹണീബി എന്ന ചിത്രം തീയേറ്ററുകളിൽ റിലീസിന് എത്തുന്നത്..

ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിൽ ഭാവനയുമായി ഒരു ലിപ്ലോക്ക് സീൻ ഉണ്ട്.. എന്നാൽ ചിത്രത്തിൽ ഇങ്ങനെയൊരു സീൻ ഉണ്ട് എന്ന കാര്യം താൻ സമയുമായി സംസാരിച്ചിട്ടില്ലായിരുന്നു എന്നു പറയുകയാണ് ആസിഫ് ഇപ്പോൾ.. സിനിമ കാണാനായി തിയേറ്ററിൽ എത്തിയപ്പോഴാണ് ഇങ്ങനെയൊരു സീനിന്റെ കാര്യം സമ അറിയുന്നത്. aa സീൻ കാണുമ്പോൾ പ്രശ്നമാകുമോ എന്ന കാര്യത്തിൽ എനിക്ക് ടെൻഷനില്ലായിരുന്നു. ടെൻഷൻ മുഴുവൻ നടൻ ലാലിനും ഭാര്യക്കും ആയിരുന്നു എന്നു പറയുകയാണ് താരം..

ക്ലൈമാക്സ് സീനിൽ ഇത് കണ്ടപ്പോൾ സമ എന്നെ ഒന്ന് തിരിഞ്ഞുനോക്കി. ഞാൻ അപ്പോൾ ഒന്നുമറിയാതെ സ്ക്രീനിൽ നോക്കിയിരിക്കുകയാണ്. അത് സബാനും ഏഞ്ചലും ആണ്. എനിക്ക് അവരെ അറിയില്ല എന്ന ഭാവത്തിൽ.. ലാൽ സർ ആകട്ടെ ആ സീൻ ആകാറായപ്പോൾ തീയേറ്ററിൽ നിന്നും പുറത്തുപോയി. ആളാകെ ടെൻഷനിൽ ആയിരുന്നു.. സിനിമ കഴിഞ്ഞ് ഇറങ്ങിച്ചെല്ലുമ്പോൾ ഡിസ്കസ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. കാരണം ആ സിനിമ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. അന്ന് രാത്രി ലാൽ സാറിന്റെ വീട്ടിൽ വച്ച് ഒരു ഫംഗ്ഷൻ ഉണ്ടായിരുന്നു അവിടെ വെച്ച് കാര്യങ്ങളൊക്കെ സംസാരിക്കാൻ തുടങ്ങുന്നതിനു മുന്നേ സമ പറഞ്ഞു.. എനിക്കു മനസ്സിലാകും എനിക്ക് അതിന് പ്രശ്നമൊന്നുമില്ല എന്ന്..

Leave a Comment

Your email address will not be published.