എന്റെ തടി കൂടുന്നതിൽ എനിക്ക് യാതൊരു പേടിയുമില്ല അപർണ ബാലമുരളി..

എന്റെ തടി കൂടുന്നതിൽ എനിക്ക് യാതൊരു പേടിയുമില്ല അപർണ ബാലമുരളി..

 

യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ വന്ന് മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് വലിയ നേട്ടങ്ങൾ സമ്പാദിച്ച താരമാണ് അപർണ ബാലമുരളി. ദേശീയ പുരസ്കാരത്തിന്റെ നിറവിലാണ് താരം ഇപ്പോൾ..

ദേശീയ പുരസ്കാരം നേടിയശേഷം വ്യക്തിപരമായി വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും ഞാൻ പറയുന്നത് കേൾക്കാൻ ഇപ്പോൾ ആൾക്കാരുണ്ട് എന്നതാണ് ഏറ്റവും വലിയ കോമഡി എന്ന് പറയുകയാണ് താരം ഇപ്പോൾ. വിമർശിക്കാൻ ആണെങ്കിലും ഞാൻ പറയുന്നത് ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായി. ഞാൻ പറഞ്ഞത് മനസ്സിലാക്കാതെ പ്രതികരിക്കുന്നവരും ഉണ്ട്. അതിൽ ഇടയ്ക്ക് ദേഷ്യവും തോന്നാറുണ്ട്..

അഭിപ്രായമുള്ള സ്ത്രീകളെ അംഗീകരിക്കാൻ സമൂഹം പഠിച്ചുവരുന്നേ ഉള്ളൂ. സ്വന്തം അഭിപ്രായം പറയുന്നതുകൊണ്ട് എന്താണ് പ്രശ്നം എന്ന് മനസ്സിലാകുന്നില്ല. ആരോടുമുള്ള ദേഷ്യം കൊണ്ടൊന്നും അല്ലല്ലോ അഭിപ്രായങ്ങൾ ഉണ്ടാകുന്നത്. അതിൽ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ചർച്ചകൾ ആവാമല്ലോ. അതൊരു വലിയ സാധ്യതയുമാണ്. പക്ഷേ അത് മനസ്സിലാക്കി ഇടപെടുന്നവർ കുറവാണ്..

 

എന്റെ തടിയെപ്പറ്റി ഇപ്പോൾ കുറച്ചധികം ചർച്ചകൾ വരുന്നത് കാണാം. തടിച്ചല്ലോ എന്ന് കേട്ടാൽ പെട്ടെന്ന് വിഷമം വരുന്ന ആളായിരുന്നു ഞാൻ. പക്ഷേ ഇപ്പോൾ അങ്ങനെ നിന്നു കൊടുക്കാറില്ല. എനിക്ക് ആരോഗ്യപരമായും അല്ലാതെയും പല പ്രശ്നങ്ങളും ഉള്ളതുകൊണ്ടാണ് ഞാൻ തടിച്ചിരിക്കുന്നത്. എന്നെ ഇങ്ങനെ ഉൾക്കൊള്ളുന്ന ഒരുപാട് ആളുകൾ ജീവിതത്തിൽ ഉണ്ട്. സിനിമയിലേക്ക് എത്തുമ്പോൾ മെലിഞ്ഞിരിക്കുന്ന പെൺകുട്ടി മാത്രമേ നായികയായി സ്വീകരിക്കപ്പെടു എന്നു പറയുന്നതാണ് മനസ്സിലാകാത്തത്. വിജയ് സേതുപതി ആയാലും ധനുഷ് ആയാലും അവർ ഉണ്ടാക്കിയ ഓളം ശരീരഭംഗിക്കും അപ്പുറത്തായിരുന്നു. അത് സ്ത്രീ അഭിനേതാക്കളിലേക്ക് വരുമ്പോൾ, തടിക്കുമ്പോൾ അമ്മയായി അഭിനയിച്ചുടെ എന്ന ചോദ്യത്തിലേക്ക് എത്തുന്നതാണ് പ്രശ്നം.. പണ്ട് മെലിഞ്ഞിരിക്കുന്ന കാലത്തും കയ്യില്ലാത്ത ഉടുപ്പുകൾ അണിയാൻ മടിയുള്ള ആളായിരുന്നു ഞാൻ. അതിന്റെയൊക്കെ ചില മടികൾ ഇപ്പോഴുമുണ്ട്. പക്ഷേ അതിൽ നിന്ന് പുറത്തു കടക്കാൻ ഇപ്പോൾ ഞാൻ ശ്രമിക്കാറുണ്ട്..

വേതനത്തെക്കുറിച്ചും അപർണ ബാല മുരളി മനസ്സുതുറന്നു. ഞാൻ എന്റെ ജോലിയിൽ 100% കൃത്യത പുലർത്തുന്ന ആളാണ്. അതിന് വേതനം ചോദിക്കാൻ എനിക്ക് യാതൊരു മടിയുമില്ല. ഒരിക്കൽ വേതനം ചോദിച്ചതിന് ഒരു പ്രൊഡ്യൂസർ വളരെ മോശമായി പെരുമാറിയത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്..

 

ഉത്തരം എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ദേശീയ പുരസ്കാര വാർത്ത അറിയുന്നത്. ഉത്തരം സിനിമയുടെ ഷൂട്ട് തീർന്നിരിക്കുകയായിരുന്നു. അപ്പോഴാണ് മൂന്നുദിവസം കൂടി ഷൂട്ട് നീട്ടേണ്ടി വന്നത്. ആ സമയത്താണ് ദേശീയ പുരസ്കാരം എന്ന സന്തോഷം അറിഞ്ഞത്. ഉത്തരം എന്ന സിനിമ ഈ മാസം 16ന് തിയേറ്ററുകളിൽ എത്തുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *