മറ്റുള്ളവർ എന്തു പറയുന്നു എന്നതു ഞാൻ ശ്രദ്ധിക്കാറില്ല.വസ്ത്രധാരണം ഓരോരുത്തരുടെയും ചോയ്‌സ് ആണ്… അഭയ ഹിരൺമയി…..

മറ്റുള്ളവർ എന്തു പറയുന്നു എന്നതു ഞാൻ ശ്രദ്ധിക്കാറില്ല.വസ്ത്രധാരണം ഓരോരുത്തരുടെയും ചോയ്‌സ് ആണ്… അഭയ ഹിരൺമയി…..

 

മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരൺമയി. ഖൽബിൽ തേനോഴുക്കിയ പാട്ടുമായി മലയാളിയുടെ നെഞ്ചിൽ കൂടുകൂട്ടിയ അഭയ ഹിരൺമയി.

വ്യത്യസ്തമായ ശബ്ദവും ഗാനരീതിയും ഉറച്ച

നിലപാടുകളുമായി പുതിയകാലത്തിന്റെ പാട്ടുകാരിയായി അഭയ മാറിക്കഴിഞ്ഞു. ‘ടു കൺട്രീസ്’, ‘ജയിംസ് ആൻഡ് ആലീസ്’, ‘സത്യ’, ‘ഗൂഢാലോചന’ തുടങ്ങിയ സിനിമകളിലൂടെ ഒരുപിടി മികച്ച ഗാനങ്ങൾ ജനങ്ങൾ കൊടുക്കാനും ഗായികയ്ക്ക് കഴിഞ്ഞു സംഗീതത്തിൽ ബിരുദാനന്തരബിരുദധാരിയും

പ്രൊഫ.നെയ്യാറ്റിൻകരഎം.കെ.യുടെ ശിഷ്യയുമായ അമ്മ ലതികയിൽ നിന്നാണ്

സംഗീതത്തിന്റെ അടിസ്ഥാനപാഠങ്ങൾ പഠിച്ചത്. .

 

അഭയയെ പിന്നണി ഗായിക രംഗത്തേക്ക് കൊണ്ടുവരുന്നത്.ഗോപി സുന്ദറാണ്. ഗോപി സുന്ദറിന്റെ സംഗീതത്തിൽ പിറന്ന സിനിമകളിലാണ് അഭയ കൂടുതൽ പാടിയിട്ടുള്ളത്. സംഗീത സംവിധായകൻ ഗോപി സുന്ദറുമൊത്തുള്ള ജീവിതത്തിന്റെ പേരിൽ പലപ്പോഴും അഭയ വാർത്തകളിൽ ഇടം നേടിയുണ്ട്.. പത്ത് വർഷത്തോളമാണ് അഭയ ഗോപി സുന്ദറിനൊപ്പം ലിവിങ് റിലേഷനിൽ കഴിഞ്ഞത്. ശേഷം ഇരുവരും പിരിഞ്ഞു. എന്തിനാണ് ഗോപി സുന്ദറുമായി പിരിഞ്ഞതെന്ന് ഇതുവരേയും അഭയ വെളിപ്പെടുത്തിയിട്ടില്ല ഈ ബന്ധം വേർപിരിഞ്ഞതോടെ സോഷ്യൽ മീഡിയകളിൽ താരത്തിന് ഇൻസ്റ്റഗ്രാമിൽ ഒരുലക്ഷം ഫോളോവേഴ്സിനെ അഭയ് ഹിരൺമയി ലഭിച്ചത്.

സോഷ്യൽ മീഡിയയിൽ

സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. ഒരു മോഡലായും അഭയ സോഷ്യൽ മീഡിയയിൽ

സജീവമാണ്. നാടൻ വേഷങ്ങളായാലും ഗ്ലാമറസ് വേഷങ്ങളായാലും സ്റ്റൈലിഷ് വേഷങ്ങളായാലും അഭയ തിളങ്ങാറുണ്ട്.വേർപിരിഞ്ഞ ശേഷം അഭയ ഒറ്റയ്ക്ക് ധാരാളം മ്യൂസിക് വീഡിയോകൾ ഇറക്കുകയും ചെയ്തു. താൻ ജീവിതത്തിൽ തളർന്നിട്ടില്ലെന്ന് താരം തന്നെ തന്റെ ഫോട്ടോഷൂട്ടുകളിലൂടെയും പാട്ടിലൂടെയും പറയാതെ പറയുന്നുണ്ട്.

അതേസമയം

സാമൂഹിക മാധ്യമങ്ങളിൽ സജീവമായ അഭയ പങ്കുവെയ്ക്കാറുള്ള പോസ്റ്റുകൾ ശ്രദ്ധേയമാകാറുണ്ട്. വസ്ത്രധാരണത്തെ ചൊല്ലി സദാചാരവാദികളുടെ ആക്രമണങ്ങൾക്കും അഭയ ഇരയാകാറുണ്ട്.

ഇപ്പോഴിതാ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വസ്ത്രധാരണത്തിന്റെ പേരിൽ നേരിടുന്ന വിമർശങ്ങൾക്ക് മറുപടി നൽകുകയാണ് അഭയ. വസ്ത്രധാരണത്തിന്റെ പേരിലുള്ള വിമർശനങ്ങൾ ചർച്ചയ്ക്ക് എടുക്കേണ്ട കാര്യമുണ്ടെന്നു പോലും തനിക്കു തോന്നിയിട്ടില്ല എന്നാണ് അഭയ പറയുന്നത്.

വസ്ത്രധാരണം ഓരോരുത്തരുടെയുിം ചോയ്‌സ് ആണ്. വിമർശനങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. അതൊക്കെ കേട്ട് അസഹിഷ്ണുത തോന്നിയാൽ പിന്നെ അതിനു മാത്രമേ നേരമുണ്ടാകൂ. ഒരാൾ ധരിക്കുന്ന വസ്ത്രം കാണുമ്പോൾ ഓരോരുത്തർക്കും ഒരോ തരം അഭിപ്രായം ആയിരിക്കും ഉണ്ടാവുക. മറ്റുള്ളവർ എന്തു പറയുന്നു എന്നതു ഞാൻ ശ്രദ്ധിക്കാറില്ല. അതൊന്നും ചർച്ച ചെയ്യേണ്ട കാര്യം പോലുമല്ല.” അഭയ വ്യക്തമാക്കി.

 

എല്ലാവരും പറയുന്നതു പോലെ എന്നെ സംബന്ധിച്ചും ഫാഷൻ എന്നാൽ കംഫർട്ട് ആണ്. അതിനപ്പുറം ഒരുത്തരം ഇല്ല. ഔട്ട്ഫിറ്റ് അൾട്രാ മോഡേണോ ട്രെഡീഷനലോ ആകട്ടെ, ഇടുന്നയാൾക്ക് ആത്മവിശ്വാസവും സന്തോഷവും ലഭിക്കുന്നില്ലെങ്കിൽ അതു ഫാഷനബിൾ ആകില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ഫാഷൻ എന്ന ചോദ്യത്തിന് കംഫർട്ട് എന്ന് ഉത്തരം നൽകുന്നത്. വസ്ത്രത്തിന്റെ വിലയെക്കാളും ബാൻഡിനെക്കാളും പ്രാധാന്യം ഭംഗിക്കും കംഫർട്ടിനുമാണ്. ധരിക്കുമ്പോൾ സന്തോഷവും ഭംഗിയും അനുഭവപ്പെടുന്ന വസ്ത്രം മാത്രം അണിയുന്ന ആളാണു ഞാൻ.അഭയ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *