അഞ്ചുവര്‍ഷം മുമ്പ് ഉണ്ടായിരുന്ന ബന്ധമല്ല എനിക്ക് ഇന്ന് സിനിമയോട്…. പത്മപ്രിയ…..
പത്മപ്രിയ ജാനകിരാമൻ എന്ന അറിയപ്പെടുന്ന നമ്മുടെ പ്രിയ താരം പത്മപ്രിയ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് . ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലായെങ്കിലും താരം ചെയ്തിരിക്കുന്ന കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസിൽ ഓടിയെത്തുന്നവയാണ്..പത്മപ്രിയ അഭിനയലോകത്തേക്ക് എത്തുന്നത് മോഡലിങ്ങിലൂടെയാണ്. ആദ്യ ചിത്രം ഒരു തെലുങ്ക് ചിത്രമായിരുന്നു. പിന്നീട് ശ്രദ്ധേയമായ ചിത്രങ്ങൾ അഭിനയിച്ചത് മലയാളം ചിത്രങ്ങളിലായിരുന്നു.രാജമാണിക്യത്തിലെ മല്ലിയായും വടക്കുംനാഥനിലെ മീരയായും കറുത്ത പക്ഷികളിലെ പൂങ്കൊടിയായും പരദേശിയിലെ ഉഷയായും നാലു പെണ്ണുങ്ങളിലെ കുഞ്ഞിപ്പെണ്ണായും പഴശ്ശിരാജയിലെ നീലിയായും കുട്ടിസ്രാങ്കിലെ രേവമ്മയായും സീനിയേഴ്സിലെ ഇന്ദുവായും ഇയ്യോബിന്റെ പുസ്തകത്തിലെ പകർന്നാടിയ അങ്ങനെ നിരവധി ചിത്രങ്ങൾ. പഴശ്ശിരാജയിലെ മികച്ച പ്രകടനത്തിലൂടെ പ്രമുഖ നടൻമാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം പത്മപ്രിയ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്.ചെറുപ്പകാലത്തുതന്നെ നൃത്തം അഭ്യസിച്ച പത്മപ്രിയ, 200 ലധികം പൊതുവേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പത്മപ്രിയയുടെ ഗുരു നാട്യബ്രഹ്മ വി.എസ്. രാമമൂർത്തി ആണ്. 1990 കളിൽ ദൂരദർശനുവേണ്ടി നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. .സോഷ്യൽ മീഡിയയിൽ സജീവമായ താരം എന്നും ആരാധകർക്കായി ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.
ഒരിടവേളയ്ക്കു ശേഷം ‘ ഒരു തെക്കൻ തല്ലു കേസ്’ എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ തിരിച്ചെത്തിയത്.ഈ സിനിമയില്‍ തനി നാടന്‍ കഥാപാത്രത്തെയാണ് പത്മപ്രിയ അവതരിപ്പിച്ചത്.
നർത്തകി കൂടിയായ പത്മപ്രിയ സൂര്യ ഫെസ്റ്റിവലിൽ നൃത്തം അവതരിപ്പിച്ചതോടെ വേദികളിലേയ്ക്കു മടങ്ങിയെത്തിയിരിക്കുകയാണ്.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി കുറെയേറെ ചിത്രങ്ങളിൽ അഭിനയിച്ചു. കാഴ്ച, കറുത്ത പക്ഷികൾ, പഴശ്ശിരാജ എന്നീ മലയാളം ചിത്രങ്ങളിലെ അഭിനയത്തിന് നിരവധി പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തു.
ഇപ്പോള്‍ സിനിമയില്‍ നിന്ന് ഇടവേള എടുത്തതിനെ കുറിച്ചാണ് പത്മ പ്രിയ പറയുന്നത്. തനിക്ക് ശരിക്കും ബോറടിച്ചത് കൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടതെന്ന് നടി പറയുന്നു. സത്യത്തില്‍ എനിക്ക് ബോറടിച്ചിരുന്നു. ഞാന്‍ ചെയ്യുന്നതിലും എനിക്ക് ലഭിക്കുന്നതിലും. അതിനൊപ്പം, പഴശ്ശി ചെയ്യുന്ന സമയത്ത് തന്നെ എന്‍വിയോണ്‍മെന്റല്‍ ലോ ചെയ്യുന്നുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ ആന്ധ്ര ഒറീസ ഭാഗത്തുള്ള ഒരുപാട് ആദിവാസികളുമായി സംസാരിക്കുകയുണ്ടായി. പബ്ലിക് പോളിസിയും ഗവണ്‍മെന്റും ഇതൊക്കെ വര്‍ക്ക് ചെയ്യുന്നതുമൊക്കെ എങ്ങനെയാണെന്ന് മനസിലാക്കണമെന്ന് തോന്നിയെന്നാണ് പദ്മപ്രിയ പറയുന്നത്.
ആളുകളുടെ വിചാരം ഇതൊരു പണം ഉണ്ടാക്കാന്‍ പറ്റുന്ന മേഖലയാണെന്നാണ്, എന്നാല്‍ ഞാന്‍ അതിനുമാത്രം ഒന്നും ഉണ്ടാക്കിയിട്ടില്ല, എനിക്ക് അതില്‍ കുറ്റബോധവും ഇല്ല . ചെയ്ത സിനിമകള്‍ ആസ്വദിച്ചു ചെയ്തു , എന്നാല്‍ ചെയ്യുന്നത് ആസ്വദിക്കാതെ വരുന്നതുകൊണ്ട് അത് വളരെ പ്രയാസകരമായി മാറും. ഒരു ക്ലാരിറ്റി കിട്ടിയതോടെയാണ് വീണ്ടും സിനിമയിലേക്ക് എത്തിയതെന്ന് നടി പറഞ്ഞു.
അഞ്ചുവര്‍ഷം മുമ്പ് ഉണ്ടായിരുന്ന ബന്ധമല്ല എനിക്ക് ഇന്ന് സിനിമയോട്. പുറത്തെ ജീവിതം സ്വാധീനിച്ചിട്ടുണ്ട് തന്നെ. മാത്രമല്ല ഡബ്ലിയു സിസിയുടെ ഭാഗമായതിലൂടെ സിനിമയില്‍ എന്റെ റോള്‍ എന്തെന്ന് തിരിച്ചറിയാന്‍ തുടങ്ങി പത്മപ്രിയ പറഞ്ഞു.