താൻ അധികം സംസാരിക്കാത്ത ആളായതുകൊണ്ട് ഇന്റർവ്യൂകൾ കൊടുക്കുന്നതൊക്കെ ചമ്മലായി തോന്നാറുണ്ട്..മഞ്ജു വാര്യർ.

താൻ അധികം സംസാരിക്കാത്ത ആളായതുകൊണ്ട് ഇന്റർവ്യൂകൾ കൊടുക്കുന്നതൊക്കെ ചമ്മലായി തോന്നാറുണ്ട്..മഞ്ജു വാര്യർ.

 

മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ.. അഭിനയ പ്രതിഭ കൊണ്ട് മലയാളികളെ ഒന്നടങ്കം ആരാധകരായി മാറ്റിയ നടി. 1995ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് താരം അരങ്ങേറ്റം കുറിക്കുന്നത്.. ദിലീപ് നായകനായ സല്ലാപം എന്ന ചിത്രമാണ് താരത്തിന് ഒരു ഐഡന്റിറ്റി ഉണ്ടാക്കിക്കൊടുത്തത്. അവിടുന്നിങ്ങോട്ട് താരത്തിന് നിരവധി ചിത്രങ്ങൾ തന്റെ കരിയറിൽ ഉണ്ടായി. കലോത്സവ വേദിയിൽ നിന്നാണ് താരത്തിന് സിനിമയിലേക്ക് ക്ഷണം വരുന്നത്.. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരത്തിന് മലയാള സിനിമയിൽ ഒരു ഇടം ഉണ്ടാക്കാൻ സാധിച്ചു..

എന്നാൽ ദിലീപ് മായുള്ള പ്രണയവും അതിനുശേഷം ഉണ്ടായ വിവാഹവും നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മഞ്ജുവിനെ മലയാള സിനിമയ്ക്ക് തിരികെ നൽകിയത്. 14 വർഷത്തോളം എടുത്ത ആ നീണ്ട ഇടവേളയ്ക്കു ശേഷവും താരത്തിന്റെ താര ശോഭ ഒട്ടും കുറയാതെ തന്നെ പിടിച്ചുനിർത്താൻ താരത്തിന് സാധിച്ചു.. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ രണ്ടാമത്തെ തിരിച്ചുവരവ്. രണ്ടാം വരവ് മഞ്ജുവിന്റെ ആരാധകരും ആഘോഷമാക്കുകയായിരുന്നു.. രണ്ടാം വരവിലൂടെ മികച്ച പ്രേക്ഷക സ്വീകാര്യത തന്നെയാണ് താരത്തിന് ലഭിച്ചത്.. നിരവധി പരസ്യ ചിത്രങ്ങളും താരത്തെ തേടിയെത്തി..

നിരവധി നല്ല സിനിമകളുടെ ഭാഗമാകാനും നിരവധി സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിക്കാനുള്ള അവസരം ഈ രണ്ടാം വരവിൽ താരത്തിന് തുണയായി എത്തി..

സോഷ്യൽ മീഡിയയിലും ഒപ്പം തന്നെ പൊതുവേദികളിലും മഞ്ജു സജീവമായി തുടർന്നു. സിനിമയുമായി ബന്ധമില്ലാത്ത നിരവധി പരിപാടികളിലും മഞ്ജു പങ്കെടുത്തു. ഇവയും ഏറെ ശ്രദ്ധ നേടുന്നവയായിരുന്നു.. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായും അല്ലാതെയും മഞ്ജു പങ്കെടുക്കുന്ന നിരവധി അഭിമുഖങ്ങളും പരിപാടികളും എന്നും ജനശ്രദ്ധയാകർഷിച്ചിരുന്നു..

 

ഇപ്പോൾ ഒരു അഭിമുഖത്തിന് നൽകിയ നിമിഷങ്ങളിൽ മഞ്ജു പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.. ഏതെങ്കിലും അഭിമുഖങ്ങളിൽ നിന്ന് എഴുന്നേറ്റ് ഓടാൻ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്..

 

ഒരുപാട് സംസാരിക്കാൻ അറിയാത്ത ആൾ ആയതുകൊണ്ട് എനിക്ക് എന്റെ അഭിമുഖങ്ങൾ കണ്ടിരിക്കുക ബോറടിയാണ്.. എനിക്ക് എന്റെ മുഖം തന്നെ അഭിമുഖങ്ങളിൽ കണ്ടിരിക്കാൻ ചമ്മലാണ്. എന്നാൽ മഞ്ജു തന്റെ എളിമ കൊണ്ട് പറയുന്നതാണ് എന്നാണ് അവതാരക ഇതിനോട് പ്രതികരിച്ചത്. എന്നാൽ എളിമയല്ല, സത്യമാണ്. ഇന്റർവ്യൂസ് ഒക്കെ എനിക്ക് ചമ്മലാണ് എന്ന് മഞ്ചു പറഞ്ഞു..

വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജുവാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് അജിത്ത് നായകനാകുന്ന ചിത്രം.

Leave a Comment

Your email address will not be published.