എ ആർ റഹ്മാൻ പാടാൻ വിളിച്ചപ്പോൾ വലിയ അത്ഭുതമാണ് തോന്നിയത്.. സന മൊയ്തുട്ടി

എ ആർ റഹ്മാൻ പാടാൻ വിളിച്ചപ്പോൾ വലിയ അത്ഭുതമാണ് തോന്നിയത്.. സന മൊയ്തുട്ടി

 

പാട്ടുകാരിയും ഗാനരചയിതാവും യൂട്യൂബ് സെൻസേഷനുമാണ് സന മൊയ്തുട്ടി..ഭാരതീയ ശാസ്ത്രീയ സംഗീതവും പോപ് മ്യൂസിക്കും ഒരുപോലെ വഴങ്ങുന്ന സന കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി ക്ലാസിക്കലിലും പാശ്ചാത്യ വായ്പ്പാട്ടിലും പരിശീലനം സിദ്ധിച്ചിട്ടുണ്ട്. മേരി പ്യാരി ബിന്ദു എന്ന ചിത്രത്തിലെ അഫീമി എന്ന ഗാനത്തിന്റെ അടിസ്ഥാനത്തിൽ നവംബർ ഏഷ്യവിഷൻ മൂവി അവാർഡ്സ് സനയെ മികച്ച ഗായികയായി പ്രഖ്യാപിച്ചു..

അഞ്ചാം വയസ്സിൽ പാടിത്തുടങ്ങിയതുമുതൽ ഗായികയാവുക എന്നതായിരുന്നു സനയുടെ ലക്ഷ്യം. അമ്മയാണ്, സനയുടെ കഴിവുകൾ കണ്ടെത്തിയതും സംഗീതം അഭ്യസിക്കാൻ പ്രോത്സാഹിപ്പിച്ചതും.

കവർ സോങ്ങുകളാണ് സന മൊയ്തുട്ടിയെ കൂടുതലും പ്രശസ്തയാക്കിയത്.. കവർ സോങ്ങുകളെ കുറിച്ചുള്ള വിമർശനങ്ങളെക്കുറിച്ചും സന പറയുന്നു. ആളുകൾ തന്റെ പാട്ടുകൾ സ്വീകരിച്ചിട്ടുണ്ട് എന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. കവർ സോങ്ങുകൾ ഇറക്കുമ്പോൾ ഇപ്പോൾ വലിയ വിമർശനങ്ങൾ നേരിടാറില്ല ഇൻസ്റ്റാഗ്രാമിൽ നിരവധി ആൾക്കാർ ആയി ഇങ്ങനെ എന്റെ സോങ്ങുകൾ റീൽസ് ആയി എടുക്കുമ്പോൾ സന്തോഷമാണ് തോന്നുന്നത്. അതേസമയം വിമർശനങ്ങളെയും ട്രോളുകളെയും എല്ലാം ബഹുമാനത്തോടെയും സ്നേഹത്തോടെയും ആണ് നോക്കി കാണുന്നത്.. പഴയ സോങ്സിനോട് ആളുകൾക്കുള്ള വൈകാരികമായ അടുപ്പം കൊണ്ടാണ് കവറുകൾ വിമർശിക്കപ്പെടുന്നത്. ഏതു പാട്ടുപാടുമ്പോഴും അത്രയും ആസ്വദിച്ചാണ് ഞാൻ ചെയ്യുന്നത്. ഒറിജിനലിന് ഒരു സമർപ്പണം എന്ന രീതിയിലാണ് കവർ ചെയ്യുന്നത്. അതുകൊണ്ടുതന്നെ വിമർശിക്കുന്നവരെയും പ്രശംസിക്കുന്നവരെയും ചേർത്തുനിർത്താനാണ് ആഗ്രഹം. വിമർശനങ്ങൾ തെറ്റുകൾ തിരുത്താൻ സഹായിക്കുമെന്നും സന പറയുന്നു..

ആരാധകർ ഏറെ കാത്തിരിക്കുന്ന സിനിമയാണ് മണിരത്നം സംവിധാനം ചെയ്ത വമ്പൻ താരനിര ഒരുങ്ങുന്ന പൊന്നിയിൻ സെൽവൻ.. ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിരിക്കുന്നത് തികച്ചും സ്വപ്നമായി തോന്നുന്നു എന്നാണ് എ ആർ റഹ്മാന് വേണ്ടി പാടിയതിനെക്കുറിച്ച് സന പറയുന്നത്. എ ആർ റഹ്മാൻ സാറിനൊപ്പം ജോലി ചെയ്യുന്നത് എല്ലായിപ്പോഴും എന്നെ സംബന്ധിച്ച് വളരെ എക്സൈറ്റ്മെന്റ് ഉണ്ടാക്കുന്ന ഒന്നാണ്. എ ആർ റഹ്മാൻ സാർ എന്നെ വിളിച്ച് പൊന്നിയിൻ സെൽവനിൽ പാടണം എന്നു പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ തോന്നിയില്ല എന്ന് താരം പറയുന്നു.. മണിരത്നം സാറിന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമാവുക എന്നത് വലിയ ഒരു അംഗീകാരം തന്നെയാണ്..

അതേസമയം തന്നെ പിതാവിന്റെ വേർപാടിനെ കുറിച്ചും താരം മനസ്സ് തുറന്നു.. എന്റെ പപ്പ മരിച്ചതിനുശേഷം ഞാൻ ഇതുവരെ പാടിയിട്ടില്ല. എനിക്ക് പാടാനേ തോന്നുന്നില്ല..എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഒരു മുഹൂർത്തത്തിന് സാക്ഷിയാകാൻ പപ്പ ഇല്ലല്ലോ എന്നോർക്കുമ്പോൾ ഹൃദയം തകരുന്നു. ഞാൻ പതിയെ എന്റെ ജോലികളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നെ ഇതുപോലെ കാണാൻ പപ്പ ആഗ്രഹിക്കുന്നുണ്ടാകില്ല..

Leave a Comment

Your email address will not be published.