ഞാൻ നെഗറ്റീവ് കമന്റുകൾ പൊതുവേ വായിക്കാത്ത ആളാണ്…. ധന്യ മേരി വർഗീസ്.
മലയാളികളെ ഒന്നടങ്കം ആകർഷിച്ചിരിക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്…മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് എന്ന ഷോയുടെ ഒരു എപ്പിസോഡ് പോലും കാണാത്ത മലയാളികൾ ഉണ്ടാവില്ല. ഇതിനെ ചുറ്റിപ്പറ്റി ഓരോ സീസൺ കഴിയുമ്പോഴും ഉണ്ടാകുന്ന ചർച്ചകൾ അത്രയധികം വലുതാണ്….
ബിഗ് ബോസ് സീസൺ ഫോർ വളരെയധികം പ്രത്യേകതകൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വാഭാവികമായും എല്ലാ സീസണുകളും എല്ലാ ഭാഷകളിലും കണ്ടുവരുന്നത് ആക്ടീവ് അല്ലാത്ത മത്സരാർത്ഥികൾ ഏറ്റവും ആദ്യം പുറത്താകുന്ന രീതിയാണ്..എന്നാൽ എല്ലാത്തിൽ നിന്നും വ്യത്യസ്തമായി ഈ സീസണിൽ തീരെ ആക്ടീവ് അല്ലാത്തതും എന്നാൽ സേഫ് ഗെയിം കളിക്കുന്നതുമായ ചില മത്സരാർത്ഥികൾ ഫൈനൽ ഫൈവിൽ എത്തി എന്നതാണ്.. അതിൽ ഒരാളായിരുന്നു ധന്യ മേരി വർഗീസ്..
മറ്റു മത്സരാർത്ഥികൾ പരസ്‍പരം പോരടിച്ചപ്പോൾ അവർക്കിടയിൽ സമാധാന പ്രിയ ആയിട്ടാണ് ധന്യ ബിഗ് ബോസ് വീട്ടിൽ നിന്നത്. അതിനാൽ തന്നെ ധന്യക്ക് ഒരുപാട് വിമർശനങ്ങൾ നേരിട്ടിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം വലിയ രീതിയിൽ നെഗറ്റീവ് കമന്റുകളും ട്രോളുകളും താരത്തിന് നേരെ ഉണ്ടായിരുന്നു. ഇപ്പോഴിതാ, സീ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അതിനോടെല്ലാം പ്രതികരിക്കുകയാണ് ധന്യ.
‘ഞാൻ പൊതുവെ നെഗറ്റീവ് കമന്റുകൾ ഒന്നും വായിക്കാറില്ല. പക്ഷെ ബിഗ് ബോസ് കഴിഞ്ഞ് വന്ന ശേഷം ഞാൻ വായിച്ചു. എന്റെ ഹസ്ബൻഡും ഫാമിലിയും ഒക്കെ എന്താണ് വായിച്ചത് എന്നറിയാൻ വേണ്ടിയിട്ട്. അതൊക്കെ വായിച്ച് കുരു പൊട്ടിയെന്ന് എന്റെ ബന്ധുക്കൾ ഒക്കെ പറഞ്ഞിരുന്നു. അപ്പോൾ ഇവരെന്താണ് വായിച്ചത് എന്നറിയാൻ നോക്കിയതാണ്,’..’സത്യം പറഞ്ഞാൽ ഞാൻ അതൊക്കെ അന്നേരം വായിച്ചിരുന്നെങ്കിൽ അവിടെ വീണിട്ടുണ്ടാകും. ഇതൊന്നും അറിയാതെ നിന്നത് കൊണ്ട് കുഴപ്പമുണ്ടായില്ല. തിരിച്ചിറങ്ങിയിട്ട് ഇത് വായിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്. ഞാൻ കുറച്ചേ വായിച്ചിട്ടുള്ളു. പിന്നെ ഞാൻ എല്ലാം പോസിറ്റീവ് ആയിട്ട് എടുക്കും. കാരണം എന്റെ നെഗറ്റീവ് പറഞ്ഞ് പറഞ്ഞ് എന്നെ വീഴ്ത്താതെ മറ്റൊരാളെ പൊക്കിക്കൊണ്ട് വരാൻ പറ്റില്ല,’
‘അവിടെ ചെയ്യുന്നതിന്റെ ഇരട്ടിയാണ് പുറത്ത് ചെയ്യുന്നത്. വായിച്ചതിൽ നിന്ന് എനിക്ക് മനസിലായത്, അകത്ത് നമ്മൾ ഒരു വഴക്കുണ്ടാക്കി പിന്നെ അത് വിട്ട് അയാളുമായി ന്യൂട്രലായി പോയി കൊണ്ടിരിക്കുകയാവും. അപ്പോഴാകും പുറത്തു നിൽക്കുന്ന ആളുകൾ അതിനെ വല്ലാതെ കുഴപ്പിക്കുന്നത്. വേണമെന്ന് വെച്ച് കുറെ പ്രശ്നങ്ങൾ ഉണ്ടാക്കും,’..’അവർക്ക് ഇഷ്ടമുള്ള ആളെ സപ്പോർട്ട് ചെയ്യാൻ മറ്റൊരാളെ ചവിട്ടി വീഴ്ത്തുക എന്നതാണ് ചെയ്യുന്നത്. ആ ഷോയ്ക്ക് അതിലെ കണ്ടസ്റ്റാന്റുകൾ അല്ല പ്രധാനം. അവരുടെ കണ്ടന്റും ഷോയുടെ റീച്ചാണ്. അവിടെ പോയവർക്ക് ഒക്കെ ഗുണമുണ്ടായിട്ടുണ്ട്. ചിലർക്ക് ദോഷവും സംഭവിച്ചിട്ടുണ്ട്. അവിടെ പോയാൽ അവരസരങ്ങൾ നഷ്ടമാകും എന്ന പേടി ഉണ്ടായിരുന്നു,’ധന്യ മേരി വർഗീസ് പറഞ്ഞു…