കെട്ട്യോളാണ് എന്റെ മാലാഖക്ക് മുൻപായിരുന്നു മരക്കാരിലെ വേഷം കിട്ടിയത്…വീണ നന്ദകുമാർ

കെട്ട്യോളാണ് എന്റെ മാലാഖക്ക് മുൻപായിരുന്നു മരക്കാരിലെ വേഷം കിട്ടിയത്…വീണ നന്ദകുമാർ

 

ചലച്ചിത്ര നടിയായ വീണ നന്ദകുമാർ മലയാളത്തിൽ മാത്രമല്ല തമിഴിലും കഴിവ് തെളിയിച്ചിട്ടുണ്ട്. 2018 കടംകഥ എന്ന ചിത്രത്തിൽ ജീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വീണാനന്ദകുമാർ ഈ ചിത്രത്തിനു ശേഷം ആസിഫ് അലി നായകനായ എത്തിയ കെട്ടിയോള് മാലാഖ എന്ന ചിത്രത്തിൽ നായികയായ അഭിനയിച്ചു. കെട്ടിയോൾ ആണ് എന്റെ മാലാഖ എന്ന സിനിമ പ്രേക്ഷകർ ഇരുകൈ സ്വീകരിച്ചു.

അതിൽ വീണാനന്ദകുമാറിന്റെ അഭിനയവും എടുത്തു പറയേണ്ടതാണ്. വീണ നന്ദകുമാറും ആസിഫലിയും ഒരു മികച്ച പ്രകടനം കാഴ്ചവച്ച സിനിമ കൂടിയായിരുന്നു കെട്ടിയോളാണ് എന്റെ മാലാഖ. 2020ൽ കോഴിപ്പൂര് എന്ന സിനിമയും 2021ൽ ലവ് എന്ന സിനിമയും അതേ വർഷം തന്നെ മരക്കാർ അറബിക്കടലിലെ സിംഹം എന്നീ സിനിമകളിൽ എല്ലാം വീണ നന്ദകുമാർ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. 2022ൽ അഭിനയിച്ച ഭീഷ്മപർവം എന്ന സിനിമയും എടുത്തു പറയേണ്ടതായിരുന്നു.വോയിസ് ഓഫ് സത്യനാഥൻ എന്ന ദിലീപിന്റെ ചിത്രത്തിലാണ് അടുത്തതായി വീണ നന്ദകുമാർ നായിക വേഷത്തിൽ എത്തുന്നത്. സിനിമ തീയേറ്ററുകളിൽ എത്തുന്നത് ഡിസംബർ മാസത്തിലാണ്. സിനിമകൾ അല്ലാതെ നായികയുടെ ഇടയ്ക്കുള്ള ഫോട്ടോഷൂട്ടുകളും വൈറലാകാറുണ്ട്. കെട്ടിയോൾ ആണെന്റെ മാലാഖ എന്ന സിനിമയിലെ റിൻസി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.

 

ഇപ്പോൾ ഇതാ താരം ഞാൻ മുന്ന് പറഞ്ഞ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്ന് തോന്നുന്നു എന്ന് പറഞ്ഞാണ് നിലപാടുകൾ വ്യക്തമാക്കിയിട്ടുള്ളത്. കെട്യോളാണ് എന്റെ മാലാഖ എന്ന സിനിമയ്ക്ക് മുന്നേ തനിക്ക് ലഭിച്ച സിനിമയാണ് മരയ്ക്കാർ എന്നാണ് നടി മുന്നേ പറഞ്ഞിട്ടുണ്ടായിരുന്നത്. ഇത് മറ്റുള്ളവർ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്നും പറഞ്ഞിട്ടാണ് നടി നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. കെട്ടിയോൾ ആണ് എന്റെ മാലാഖ എന്ന സിനിമയിൽ നായിക വേഷം ലഭിച്ചു എന്നതുകൊണ്ട് ആ സിനിമയ്ക്ക് ശേഷമാണ് മറയ്ക്കാൻ എന്ന സിനിമ ലഭിക്കുന്നതെങ്കിൽ താൻ ചെയ്യാതിരിക്കുകയില്ല എന്നാണ് നടി വ്യക്തമാക്കിയിട്ടുള്ളത്. മോഹൻലാലിന്റെയും പ്രിയദർശന്റെയും ഒപ്പം വർക്ക് ചെയ്യാൻ പറ്റിയത് തന്റെ സൗഭാഗ്യം ആയിട്ടാണ് കാണുന്നത് എന്ന് നടി കൂട്ടിച്ചേർത്തു. നായിക വേഷം മാത്രമല്ല ഞാൻ ചെയ്യുക. എന്നെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന കഥാപാത്ര മൂല്യമുള്ള ഏത് വേഷവും ഞാൻ ചെയ്യും. മരക്കാർ എന്ന സിനിമയിൽ ഇത്രയും പ്രശസ്തമായ ആർട്ടിസ്റ്റുകളുടെ ഒപ്പം വർക്ക് ചെയ്യാൻ പറ്റിയത് എന്റെ സൗഭാഗ്യം ആയിട്ടാണ് ഞാൻ കാണുന്നത് എന്നും നടി വ്യക്തമാക്കി.

ദിലീപിന്റെ നായികയായി വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമയാണ് വീണ നന്ദകുമാറിന്റെ അടുത്തതായി റിലീസ് ചെയ്യുന്ന സിനിമ. ഡിസംബർ മാസത്തിൽ ഈ സിനിമ തിയേറ്ററുകളിൽ എത്തും.

Leave a Comment

Your email address will not be published. Required fields are marked *