അഭിമുഖങ്ങളില്‍ ഏറ്റവും വെറുപ്പ് തോന്നുന്നത് ഇത്തരം ചോദ്യങ്ങളാണ് നിഖില വിമൽ….

അഭിമുഖങ്ങളില്‍ ഏറ്റവും വെറുപ്പ് തോന്നുന്നത് ഇത്തരം ചോദ്യങ്ങളാണ് നിഖില വിമൽ….

 

മലയാള സിനിമയുടെ മുഖശ്രീ നിറഞ്ഞ നായികയാണ് നിഖില വിമൽ.ജയറാം ചിത്രം ഭാഗ്യദേവതയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയത്. ജയറാമിന്റെ ഇളയ

അനുജത്തിയുടെ വേഷമാണ് ഈ ചിത്രത്തിൽ നിഖില കൈകാര്യം ചെയ്തത്. ശാലോം ടി വി യിലെ “അൽഫോൻസാമ” എന്ന സീരിയലിലും നിഖില വിമൽ അഭിനയിച്ചിട്ടുണ്ട് 2015ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം ലവ് 24X7 എന്ന ചിത്രത്തിലാണ് നായികയായി നിഖില അരങ്ങേറുന്നത്. പിന്നീട് കന്നടയിലും തമിഴിലും സജീവമായിരുന്നു.അരവിന്ദന്റെ അതിഥികൾ, ഞാൻ പ്രകാശൻ, ഒരു യമണ്ടൻ പ്രേമകഥ, അഞ്ചാം പാതിര, ദി പ്രീസ്റ്റ് ,ജോ ആൻറ് ജോ തുടങ്ങി നിരവധി മലയാളം സിനിമകളിൽ ഇതിനോടകം താരം അഭിനയിച്ചു.

 

ഇപ്പോഴിതാ പുതിയ, സിനിമയായ കൊത്തിൻ്റെ പ്രൊമോഷന്റെ ഭാ​ഗമായി നല്‍കിയ അഭിമുഖത്തില്‍ നിഖില പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. താന്‍ അഭിമുഖങ്ങളില്‍ നേരിടുന്ന സ്ഥിരം മടിപ്പ് ചോദ്യങ്ങളെ കുറിച്ചാണ് തുറന്നു പറയുന്നത് . ചില അഭിനേതാക്കളോടൊപ്പം അഭിനയിക്കുമ്പോളുള്ള എക്സ്പീരിയന്‍സ് എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യം അഭിമുഖങ്ങളില്‍ ആവര്‍ത്തിച്ച്‌ ചോദിക്കുന്നത് വളരെ മടുപ്പ് ഉള്ളവാക്കുന്നതാണ്..

 

അഭിനേതാക്കളുമായുള്ള അനുഭവങ്ങളെ കുറിച്ച്‌ ഏപ്പോഴും ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. അഭിമുഖങ്ങളില്‍ ഏറ്റവും വെറുപ്പ് തോന്നുന്നത് ഇത്തരം ചോദ്യങ്ങളാണ്. പരസ്പര ബഹുമാനത്തോടെയാണ് എല്ലാവരും വര്‍ക്ക് ചെയ്യുന്നത്. ഇത്തരം ചോദ്യങ്ങളോട് ആരെങ്കിലും മോശം എക്സ്പീരിയന്‍സായിരുന്നു എന്നൊരു മറുപടി പറഞ്ഞ് ഞാന്‍ എവിടെയും കണ്ടിട്ടില്ല. കംഫര്‍ട്ടബിളായത് കൊണ്ടാണ് എല്ലാവരും വര്‍ക്ക് ചെയ്തിട്ടുണ്ടായിരിക്കുക. ഇനി ആര്‍ക്കെങ്കിലും ഏതെങ്കിലും ആര്‍ട്ടിസ്റ്റിനൊപ്പം കംഫര്‍ട്ടബിളല്ലാ എങ്കില്‍ അത് ആരും പരസ്യമായി പറയില്ല. അപ്പോള്‍ പിന്നെ അത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല.

എന്നാല്‍ ആ ചോദ്യം മമ്മൂക്കയോട് ആരും ഒരിക്കലും ചോദിക്കില്ലെന്നുമാണ് നടി പറയുന്നത്

ആസിഫലിയ്ക്കും റോഷനുമൊപ്പം വർക്ക് ചെയ്ത എക്സ്പീരിയൻസിനെ കുറിച്ച് നിങ്ങൾ എന്നോട് ചോദിക്കും. എന്നാൽ നിഖിലയോടൊപ്പം വർക്ക് ചെയ്ത എക്സ്പിരിയൻസിനെ കുറിച്ച് ആസിഫലിയോട് ചോദിക്കണമെന്നില്ല.അതു പോലെ തന്നെ

ഞാനും മമ്മൂക്കയും പടം ചെയ്തപ്പോൾ ആരും മമ്മൂക്കയോട് പോയി ചോദിച്ചില്ല, നിഖില വിമലിനൊപ്പം വർക്ക് ചെയ്തപ്പോഴുള്ള എക്സ്പീരിയൻസ് എങ്ങനെയുണ്ടായിരുന്നുവെന്ന്.

ദിവസത്തിൽ 15 ഇന്റർവ്യൂ കൊടുക്കുന്ന സമയത്ത് രാവിലെ മുതൽ രാത്രി വരെ ഒരേ ചോദ്യത്തിന് തന്നെ ഉത്തരം കൊടുക്കേണ്ടി

വരുമ്പോൾ വല്ലാത്ത അരാചകത്വമാണ്. എന്നു കരുതി കൊത്ത് സിനിമയുമായി ബന്ധപ്പെട്ട് ആർട്ടിസ്റ്റുകളോടൊപ്പമുള്ള എക്സ്പീരിയൻസ് ചോദിച്ചാൽ അത് എന്റെ ഉത്തരവാദിത്തവും കടമയുമാണ് നിഖില പറഞ്ഞു.

സിബി മലയിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൊത്ത്. ആസിഫ് അലി, റോഷൻ മാത്യു, നിഖില വിമൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. രഞ്ജിത്തും പി.എം. ശശിധരനും ചേർന്നാണ് സിനിമ നിർമിക്കുന്നത്. പൊളിറ്റിക്കൽ ത്രില്ലറായ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Leave a Comment

Your email address will not be published.