എന്റെ മുഖത്ത് ഒരു ചിരിയുള്ള കാരണം പല സിനിമയിൽ എന്നെ മാറ്റി നിർത്തിയിട്ടുണ്ട്.. നടി തൻവി റാം……

എന്റെ മുഖത്ത് ഒരു ചിരിയുള്ള കാരണം പല സിനിമയിൽ എന്നെ മാറ്റി നിർത്തിയിട്ടുണ്ട്.. നടി തൻവി റാം……

 

സൗബിൻ ഷാഹിർ പ്രധാനകഥാപാത്രമായ അമ്പിളി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് തൻവി റാം. പിന്നീട് നിരവധി സിനിമകളുടെ ഭാഗമാകാൻ തൻവിക്ക് സാധിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സാണ് താരത്തിന്റെ പുതിയ ചിത്രം.

2012-ൽ മിസ് കേരള ഫൈനലിസ്റ്റായിരുന്നു തൻവി റാം. അതിൽ മിസ് വിവീഷ്യസ് എന്ന സ്ബ്ടൈറ്റിൽ കിട്ടി. കുട്ടിക്കാലം മുതൽക്കുതന്നെ സിനിമ സ്വപ്നം കാണുന്നയാളായിരുന്നു തൻവി. മിസ് കേരള മത്സരത്തിൽ പങ്കെടുത്തതോടെ ഷോർട്ട് ഫിലിമുകളിൽ നിന്നും സിനിമകളിൽ നിന്നുമൊക്കെ ഓഫറുകൾ വരാൻ തുടങ്ങി. പഠനം കഴിഞ്ഞ് ബാംഗ്ലൂരിൽ ഒരു പ്രമുഖ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു തൻവി. ആറുവർഷത്തോളം ബാങ്കിൽ ജോലി ചെയ്തു. അപ്പോളെല്ലാം സിനിമാ ഓഡിഷനുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. ഒരു പരസ്യ ചിത്രത്തിന്റെ ഓഡിഷനിൽ പങ്കെടുക്കാൻ വന്ന തൻവിയുടെ ഫോട്ടോ കണ്ട ജോൺപോൾ ആണ് അമ്പിളി യിലെ നായികയായി തൻവിയെ നിർദ്ദേശിച്ചത്.

ഇപ്പോഴിതാ അമ്പിളിക്ക് മുമ്പ് രണ്ട് സിനിമകളിൽ നിന്നും തന്നെ മാറ്റി നിർത്തിയതിനെക്കുറിച്ച്

പറയുകയാണ് നടി.

“2012 മുതൽ 2018 വരെ ഏകദേശം ആറ് വർഷത്തോളം ഞാൻ ഒഡീഷന് പോയിട്ടുണ്ട്. നേരിട്ട് ചെന്ന് ആപ്ലിക്കേഷൻ കൊടുത്ത ഒഡീഷൻ രണ്ടാണ്. പിന്നെ വരുന്ന എല്ലാ ഒഡീഷനും ഞാൻ എന്റെ ഫോട്ടോ അയക്കാറുണ്ട്. എനിക്ക് മിക്കവാറും എല്ലാവരുടെയും മെയിൽ ഐഡിയിലും എന്റെ ഫോട്ടോ ഉണ്ടാകും. ആദ്യം ഞാൻ ചെയ്ത സിനിമയുടെ പൂജയൊക്കെ കഴിഞ്ഞതാണ്. അതിന് ശേഷവും രണ്ട് ദിവസം ഞാൻ അവിടെ നിന്നു. ബാങ്കിൽ നിന്ന് ലീവ് എടുത്ത് നാട്ടുകാരോട് പറഞ്ഞിട്ടാണ് .സിനിമയിൽ അഭിനയിക്കാൻ പോയത്. ഞാനും അച്ഛനും അമ്മയും കൂടെയാണ് പോയത്.പിന്നീട് ഒരു ദിവസം ചെന്നപ്പോൾ പറഞ്ഞത്

ആദ്യത്തെ പ്രൊഡ്യൂസർ പിൻമാറിയപ്പോൾ വേറെ പ്രൊഡ്യൂസറെ കിട്ടിയിട്ട് രണ്ട് ആഴ്ച കഴിഞ്ഞ് വിളിക്കാമെന്നാണ്. പിന്നെ അവർക്ക് പുതിയ ആളിനെ വേണ്ടെന്ന് പറഞ്ഞത് കൊണ്ട് അത് മാറിപ്പോയി. പിന്നെ വന്ന ഒഡീഷനിൽ എല്ലാം സെറ്റായി ഷൂട്ട് തുടങ്ങിയപ്പോൾ അവർക്ക് എന്നിൽ സംശയം തോന്നി. എന്റെ മുഖത്ത് ഒരു ചിരിയുണ്ട് എന്നും ആ ചിരി അവർക്ക് വേണ്ടെന്നും പറഞ്ഞു. അങ്ങനെ രണ്ടു സിനിമയിൽ എന്നെ എടുത്തു കളഞ്ഞു.

പക്ഷേ കുറച്ച് വെയ്റ്റ് ചെയ്തിട്ടാണെങ്കിലും അമ്പിളി എന്ന നല്ല സിനിമയിലൂടെ എനിക്ക് ഒരു സ്റ്റാർട്ടിംഗ് കിട്ടിയത്. വളരെ സന്തോഷമായി പക്ഷേ ഇതൊന്നും എന്നെ അത്ര വിഷമിപ്പിച്ചിട്ടില്ല

പരാജയത്തിലൂടെ വിജയിക്കാൻ പറ്റൂ.

 

പിന്നെ ആൾക്കാരോട് പറഞ്ഞിട്ട് വന്നതായത് കൊണ്ട് അവരോട് എന്ത് പറയും എന്ന് ചമ്മലായിരുന്നു,”

ഏറെ സുരക്ഷിതമായൊരു ജോലി കളഞ്ഞ് നിരവധി അസ്ഥിരതകളുള്ള ഒരു മേഖല തിരഞ്ഞെടുത്തത് സിനിമയോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണെന്ന് തൻവി പറഞ്ഞിട്ടുണ്ട്.

ഇത്രയും വർഷത്തെ പ്രവൃത്തി പരിചയം ഉള്ളതുകൊണ്ട് തിരിച്ചു ചെന്നാലും എനിക്ക് ജോലി കിട്ടും. പക്ഷെ സിനിമയിൽ ഇത്രയും ഒരു അവസരം എപ്പോഴും കിട്ടണമെന്നില്ല. അതുകൊണ്ടാണ് ഭാവിയെ കുറിച്ച് കൂടുതലൊന്നും ആലോചിക്കാതെ ഈ മേഖല തിരഞ്ഞെടുത്തത്. ഒരു സിനിമയാണെങ്കിലും നല്ലത് ചെയ്യണം എന്നാണ് ആഗ്രഹം,’ തൻവി പറഞ്ഞു

 

അതേ സമയം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘2403 അടി’ ആണ് ഏറ്റവും പുതിയ തൻവിയുടെ ചിത്രം. അഖിൽ പി ധർമജൻ തിരക്കഥയെഴുതുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ടൊവിനോ തോമസ് ആണ്.

Leave a Comment

Your email address will not be published. Required fields are marked *