എന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. വിജയ് ദേവരക്കൊണ്ട

എന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. എനിക്ക് ശേഷം ഒരാളുടെ ഭാഗമാകാനും അവരുടെ ജീവിതത്തിൽ അവരെ സഹായിക്കാനും കഴിയുന്നതിൽ ഞാൻ സന്തോഷിക്കുന്നു…….വിജയ് ദേവരക്കൊണ്ട

 

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട.

എന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. എനിക്ക് ശേഷം ഒരാളുടെ ഭാഗമാകാനും അവരുടെ ജീവിതത്തിൽ അവരെ സഹായിക്കാനും ഞാൻ ആഗ്രഹിക്കുന്നു..ഏത് വേഷത്തിലും അനായാസമായും പൂർണതയോടെയും ചുവടുവെക്കാൻ കഴിയുന്ന നടനാണ് അദ്ദേഹം. ഇന്നത്തെ തലമുറയിലെ തെലുങ്ക് താരങ്ങളിൽ നിന്ന് എളുപ്പത്തിൽ സഞ്ചരിക്കുന്ന യുവനടന്മാരിൽ ഒരാളാണ് ഡാഷിംഗ് സ്റ്റാർ,

ഫിറ്റ്നസിന് മുൻഗണന നൽകുന്ന നടന്മാരിൽ ഒരാളാണ് വിജയ്.

 

തന്റെ ഓൺ-സ്ക്രീൻ പ്രകടനങ്ങൾക്ക് പുറമേ, വിജയ് സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്, കൂടാതെ ഇൻസ്റ്റാഗ്രാമിൽ ദിവസേന അതിശയിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്നു.

താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാററുണ്ട്.

അതുപോലെ തന്നെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ കൂടുതൽ ഫോളോവേഴ്സിനെ നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ്. പാൻ ഇന്ത്യൻ ലെവലിൽ ആരാധകരുള്ള തെലുങ്കു താരമാണ് വിജയ് ദേവരകൊണ്ട്.

 

ഇപ്പോഴിതാ താരത്തിന്റേതായി പുറത്തെത്തുന്ന വാർത്തയാണ് വൈറലായി കൊണ്ടിരിക്കുന്നത്.

നിരവധി ആളുകൾ ആണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. പലപ്പോഴും ഇദ്ദേഹം നടത്തിയിട്ടുള്ള പരാമർശങ്ങൾ എല്ലാം വലിയ രീതിയിൽ വിവാദമായി മാറുകയും വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. എന്നാൽ ഇത് വളരെ മാതൃകാപരമായ തീരുമാനമാണ് എന്നാണ് ആരാധകർ പറയുന്നത്.

മരണശേഷം തന്റെ അവയവങ്ങൾ എല്ലാം ദാനം ചെയ്യുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. താനും തൻറെ മാതാപിതാക്കളും അവയവദാനത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് വിജയ് ദേവരക്കൊണ്ട പറയുന്നത്.

എന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. എനിക്ക് ശേഷം ഒരാളുടെ ഭാഗമാകാനും അവരുടെ ജീവിതത്തിൽ അവരെ സഹായിക്കാനും ഞാൻ ആഗ്രഹിക്കുന്നു. മരണത്തോടെ എന്റെ അവയവങ്ങൾ പാഴാക്കി കളയുന്നതിൽ ഒരർത്ഥവുമില്ല. ഞാൻ ആരോഗ്യവാനായിരിക്കുകയും എന്നെത്തന്നെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു

പല ശസ്ത്രക്രിയകളും ഇന്ന് നടക്കുന്നത് ദാദാക്കളെ കിട്ടുന്നത് കൊണ്ടാണ് എന്നും അതുകൊണ്ടുതന്നെ മരണശേഷം നമ്മുടെ ശരീരത്തിന് എന്തെങ്കിലും മൂല്യം ഉണ്ടായിരിക്കണം എന്നാണ് താൻ വിശ്വസിക്കുന്നത് എന്നുമാണ് താരം കൂട്ടിച്ചേർത്തത്. അവയവദാന പ്രോത്സാഹനവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു താരം.

 

അതേസമയം നിരവധി ആളുകളാണ് ഇപ്പോൾ ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. വളരെ നല്ല കാര്യമാണ് താരം ചെയ്തത് എന്നും സിനിമ മേഖലയിലെ മാത്രമല്ല ഇദ്ദേഹത്തിൻറെ ആരാധകരും ഇദ്ദേഹത്തെ മാതൃകയാക്കണം എന്നുമാണ് ആരാധകർ പറയുന്നത്. അവയവ ദാനം ഇനിയും വളരെ സജീവമായി തന്നെ പ്രേക്ഷകർക്കിടയിൽ നടക്കണം എന്നും ഇത് കോമൺ പബ്ലിക്കിന് ഇടയിലേക്ക് ഇറങ്ങി ചെല്ലുവാൻ സിനിമാതാരങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ സാധിക്കും എന്നുമാണ് ആരാധകർ പറയുന്നത്

അതേ സമയം കരൺ ജോഹറിന്റെ ഫൈറ്റർ എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവർക്കൊണ്ട ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

 

അതേ സമയം നിരവധി സിനിമകളാണ് താരത്തിന്റെതായി പുറത്തു വരുന്നത്.ശിവ നിർവാണത്തിന്റെ സംവിധാനത്തിൽ കുശി, പുരി ജഗന്നാഥൻന്റെ സംവിധാനത്തിൽ ജഗണനമന എന്നിവയാണ്.

Leave a Comment

Your email address will not be published. Required fields are marked *