ഷൈനെ പോലെ ഒരു മാന്യമായ വ്യക്തിയെ ഞാൻ കണ്ടിട്ടില്ല. ഷൈനോപ്പം ഒറ്റയ്ക്ക് ഒരു റൂമിൽ ഇരുന്നാലും സേഫ് ആണ്…. നടി ആൻ ശീതൾ..

ഷൈനെ പോലെ ഒരു മാന്യമായ വ്യക്തിയെ ഞാൻ കണ്ടിട്ടില്ല. ഷൈനോപ്പം ഒറ്റയ്ക്ക് ഒരു റൂമിൽ ഇരുന്നാലും സേഫ് ആണ്…. നടി ആൻ ശീതൾ…..

 

മലയാളത്തിലെ മുൻനിര നായികമാരിൽ

ഒരാളാണ് ആൻ ശീതൾ.മോഡലിംഗ് രംഗത്തിലൂടെയാണ് ആൻ സിനിമയിലേക്ക് എത്തുന്നത്.പൃഥ്വിരാജ് ചിത്രം എസ്രയിലൂടെയായിരുന്നു ആന്‍ ശീതള്‍ അരങ്ങേറുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായാണ് ആന്‍ എത്തിയത്.തുടര്‍ന്ന് ഇഷ്‌ക് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യാനും താരത്തിനായി. കാളിദാസ എന്ന തമിഴ്ചിത്രത്തിലും അഭിനയിച്ചു.അഭിനയത്തിൽ മാത്രമല്ല ഡാൻസിലും പാട്ടിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. മൂന്നു ലക്ഷത്തിൽ കൂടുതൽ ആരാധകർ താരത്തെ ഇൻസ്റ്റഗ്രാമിലൂടെ മാത്രം ഫോളോ ചെയ്യുന്നുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ പടച്ചോനേ ഈ കാത്തോളീ എന്ന പുതിയ ചിത്രത്തിൻ്റെ പ്രൊമോഷന്‍ തിരക്കുകളിലാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോയെ കുറിച്ച്‌ നടി ആന്‍ ശീതല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്..

എന്റെ ജീവിതത്തില്‍ ഷൈന്‍ ടോം ചാക്കോയെ പോലെയൊരു നല്ല വ്യക്തിയെ കണ്ടിട്ടില്ല.ഇഷ്‌ക് എന്ന ചിത്രത്തിലാണ് ആന്‍ ശീതളും ഷൈന്‍ ടോം ചാക്കോയും ഒന്നിച്ച്‌ അഭിനയിച്ചിരുന്നത്. വളരെ സ്വീറ്റ് ആയിട്ടുള്ള മനുഷ്യനാണ് അദ്ദേഹം നമ്മളെ ശരിക്കിലും കംഫര്‍ട്ട് ആക്കി നിര്‍ത്തുന്ന മനുഷ്യനാണ് അദ്ദേഹം. ഞാന്‍ ഒരിക്കലും ഇത്രയും സ്വീറ്റായിട്ടുള്ള ഒരു ജെന്റില്‍മാനെ കണ്ടിട്ടില്ല . ഇഷ്‌ക് എന്ന ചിത്രത്തില്‍ ഒരു നെഗറ്റീവ് റോളില്‍ ആണ് ഷൈന്‍ എത്തിയിരുന്നത്. ഇഷികിലെ നായകന്‍ ഷെയിനെ കുറിച്ചും ആന്‍ പറയുന്നുണ്ട്. ഷെയിന്‍ നിഗം വളരെ ഫോകസ്ഡ് ആയ വ്യക്തിയാണ്. ചെയ്യുന്ന കഥാപാത്രത്തിലേക്ക് ഇറങ്ങി ചെന്ന് ചെയ്യും. മുഴുവന്‍ ശ്രദ്ധയും ആ കഥാപാത്രത്തില്‍ ആയിരിക്കും. മറ്റൊന്നിലേക്കും ശ്രദ്ധ പോകില്ല.

ഒരു രംഗം അത് ശരിയാകുന്നത് വരെ ചെയ്‌തോണ്ട് ഇരിക്കും. ആ കാര്യത്തില്‍ ഒരു മടിയുമില്ല.എന്നാല്‍ അതില്‍ നിന്ന് നേരെ ഓപ്പോസിറ്റ് ആണ് ഷൈന്‍ ടോം ചാക്കോയുടെ ശരിക്കുമുള്ള സ്വഭാവം എന്നും നടി പറയുന്നു.ഷൈനിന്റെ അടുത്ത് നമ്മള്‍ എപ്പോഴും സേഫ് ആയിരിക്കും.. സത്യം പറഞ്ഞാല്‍ പുള്ളിക്കാരന്റെ കൂടെ ഒരു റൂമില്‍ ഇരുന്നാല്‍ പോലും സേഫ് ആണ് എന്നാണ് ആന്‍ ശീതള്‍ പറഞ്ഞത്. ഇഷ്‌ക് എന്ന ചിത്രത്തിലേത് പോലെ തനിക്ക് ഒരിക്കലും ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും ആന്‍ ശീതള്‍ പറയുന്നു.. ഞാന്‍ കണ്ട ആളുകള്‍ എല്ലാം നല്ലവരായിരുന്നു. ആ സിനിമയിലേത് പോലെ എനിക്ക് ഒരിക്കലും ഒരു അനുഭവം ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നും നടി പറയുന്നു.അതേസമയം, പടച്ചോനെ ഇങ്ങള് കാത്തോളീ.. എന്ന ചിത്രത്തിലാണ് ആന്‍ ശീതള്‍ ഇപ്പോള്‍ നായികയായി അഭിനയിച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസി നായകന്‍ ആയി എത്തുന്ന ചിത്രം ഒരു ഗ്രാമീണ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.ശ്രീനാഥ് ഭാസിയെ നായകനാക്കി ബിജിത് ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികാ വേഷത്തിലാണ് ആന്‍ ശീതള്‍ എത്തുന്നത്. ഗ്രേസ് ആന്റണിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന എന്ന സവിശേഷത കൂടിയുണ്ട് ഈ ചിത്രത്തിന്.

Leave a Comment

Your email address will not be published. Required fields are marked *