വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് മനസ്സിലായ വ്യക്തിയാണ് ഞാൻ …. ആലപ്പുഴയിലെ ജനപ്രിയ കളക്ടർ കൃഷ്ണ തേജ പറയുന്നു….

ജീവിതത്തിൽ പ്രതിസന്ധികൾ തരണം ചെയ്ത് വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് മനസ്സിലായ വ്യക്തിയാണ് ഞാൻ …. ആലപ്പുഴയിലെ ജനപ്രിയ കളക്ടർ കൃഷ്ണ തേജ പറയുന്നു…..

 

പതിവ് ശൈലി പിന്തുടരാതെ വേറിട്ട രീതിയിലൂടെ അവധിയറിയിച്ച ആലപ്പുഴയുടെ സ്വന്തം ജനപ്രിയ കലക്ടറുടെ കുറിപ്പ് ഇയിടെ ഫേസ് ബുക്കിൽ വൈറലായിരുന്നു

പിന്നെ അടുത്ത ദിവസം തന്നെ എല്ലാവരുടെയും പ്രിയപ്പെട്ട കളക്ടര്‍ മാമനായി.

ഇപ്പോഴിതാ ജീവിതത്തിലെ നനവാർന്ന മുഹൂര്‍ത്തങ്ങളെ കുറിച്ച്‌ ഓര്‍മ പങ്കുവയ്ക്കുകയാണ് ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജ. ആലപ്പുഴ പൂങ്കാവിലെ മേരി ഇമ്മാക്കുലേറ്റ് സ്‌കൂളില്‍ നടന്ന പരിപാടിയിലാണ് കളക്ടര്‍ മാമൻ തൻ്റെ ജീവിതകഥ കുട്ടികളോട് പറയുന്നത്.

 

ഏഴാം ക്ലാസ് വരെ ഞാനൊരു ശരാശരി സ്റ്റുഡന്റായിരുന്നു. എട്ടിലെത്തിയപ്പോള്‍ കുടുംബത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായി. പല ബന്ധുക്കളും എന്റെ പഠനം നിര്‍ത്താനും ഏതെങ്കിലും കടയിലോ മറ്റോ ജോലിക്ക് പോകാനോ പറഞ്ഞു.

പക്ഷേ, അച്ഛനും അമ്മയ്ക്കും എന്റെ വിദ്യാഭ്യാസം നിര്‍ത്താന്‍ താല്‍പര്യം ഇല്ലായിരുന്നു. പഠനം തുടരാനുള്ള പണവും ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസം തുടരണമെന്നും അതിന് വേണ്ടി എത്ര പണം വേണമെങ്കിലും സഹായിക്കാമെന്നും ഒരു അയല്‍ക്കാരന്‍ പറഞ്ഞു. എന്റെ പഠനച്ചിലവ് ഏറ്റെടുക്കാമെന്ന് വീട്ടുകാരോട് പറഞ്ഞു. പക്ഷേ എന്റെ അമ്മയ്ക്ക് സൗജന്യമായി അങ്ങനെ ഒന്നും തന്നെ സ്വീകരിക്കുന്നത് ഇഷ്ടമല്ലായിരുന്നു.

അങ്ങനെ അമ്മയുടെ വാക്കുകള്‍ കേട്ട് സ്‌കൂള്‍ വിട്ടുവന്നശേഷം വൈകുന്നേരം ആറ് മണിമുതല്‍ രാത്രി ഒമ്പത് മണിവരെ ഒരു മരുന്നുകടയില്‍ ജോലിക്ക് പോകാന്‍ തുടങ്ങി. എല്ലാ മാസവും അവിടെനിന്ന് കിട്ടുന്ന ശമ്പളത്തിലാണ് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. അന്നു മുതല്‍ ഞാന്‍ നന്നായി പഠിക്കാന്‍ തുടങ്ങി.

അങ്ങനെ വിദ്യാഭ്യാസത്തിന് എത്ര പ്രധാനമുണ്ടെന്ന് അന്ന് ഞാന്‍ മനസിലാക്കി… അന്നു മുതല്‍ നന്നായി പഠിക്കാന്‍ ആരംഭിച്ചു. പത്താം ക്ലാസിലും ഇന്റര്‍മീഡിയറ്റിനും ടോപ്പറായി. എഞ്ചിനീയറിങ് സ്വര്‍ണ മെഡല്‍ ജേതാവായി. എഞ്ചിനീയറിങ് പഠനശേഷം എനിക്ക് ഐബിഎമ്മില്‍ ജോലി ലഭിച്ചു.

ഡല്‍ഹിയില്‍ ജോലിചെയ്യുമ്പോൾ കൂടി താമസിക്കുന്നയാള്‍ക്ക് ഐഎഎസ് എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്റെ താമസസ്ഥലത്തുനിന്ന് ഐഎഎസ് കോച്ചിങ് സ്ഥലത്തേക്ക് 30 കിമീ. ദൂരമുണ്ട്. കൂടെയുളള കൂട്ടുകാരാന് എന്നും കോച്ചിങിന് പോയിവരാന്‍ ഒരു കൂട്ട് വേണം. അങ്ങനെയാണ് നിര്‍ബന്ധിച്ച്‌ എന്നെയും അവിടെ ചേര്‍ക്കുന്നത്.

കോച്ചിങിന് ചേര്‍ന്നപ്പോള്‍ മനസിലായി ഐഎഎസ് ഒരു ജോലി മാത്രമല്ല, സേവനമാണെന്ന്. ആദ്യ ശ്രമത്തില്‍ പരാജയമായിരുന്നു ഫലം. ജോലി ചെയ്ത് പഠിക്കാന്‍ പറ്റില്ലെന്ന് മനസിലായപ്പോള്‍ ജോലി ഉപേക്ഷിച്ചു. ദിവസം 15 മണിക്കൂറോളം കഷ്ടപ്പെട്ട് പഠിച്ചു.രണ്ടാമതും മൂന്നാമതും പരീക്ഷയില്‍ പരാജയമായിരുന്നു ഫലം. അങ്ങനെ പറ്റില്ലെന്ന് തോന്നിയപ്പോള്‍ പഠനം ഉപേക്ഷിച്ച്‌ ജോലിക്ക് പോകാന്‍ തീരുമാനിച്ചു.

ഐഎഎസ്. പരിശീലനം ഉപേക്ഷിച്ച്‌ ഐടി കമ്പനയില്‍ ജോലിയില്‍ പ്രവേശിച്ച കാര്യം എല്ലാ സുഹൃത്തുക്കളേയും വിളിച്ച്‌ അറിയിച്ചു. ഇക്കാര്യം കൂട്ടുകാരില്‍ നിന്ന് എന്റെ ചില ശത്രുക്കള്‍ അറിഞ്ഞു.

 

ഇതറിഞ്ഞ ചില ശത്രുക്കള്‍ എന്നെ കാണാൻ വന്നു.അവർ എന്നോടു പറഞ്ഞു കൃഷ്ണ നീ ശരിയായ തീരുമാനമാണ് എടുത്തത്, നിനക്ക് ഐ.എ.എസ്. ലഭിക്കില്ല. ഐടി കബനിയില്‍ ജോലിക്ക് ചേര്‍ന്നത് ശരിയായ തീരുമാനമാണെന്ന് അവര്‍ പറഞ്ഞു.

 

 

 

എന്തുകൊണ്ടാണ് തിരികെ ജോലിയില്‍ പ്രവേശിച്ചതെന്നും ഐഎഎസ് കിട്ടാത്തതെന്താണെന്നും ചോദിച്ചു. മൂന്നു കാരണങ്ങളാണ് അവരെന്നോട് പറഞ്ഞത്. എഴുത്ത് പരീക്ഷയില്‍ 2000 മാര്‍ക്കെങ്കിലും കിട്ടണം. എന്റെ കയ്യക്ഷരം വളരെ മോശമാണ്. പോയിന്റു മാത്രം എഴുതിയാല്‍ മാര്‍ക്ക് കിട്ടില്ല. പാരഗ്രാഫ് ആയി ഉത്തരം എഴുതണം..

എന്ന് നിനക്ക് അറിയില്ല. നീ സ്ട്രെയിറ്റ് ഫോര്‍വേഡായാണ് ഉത്തരം എഴുതിയത്. പകരം, വളരെ ഡിപ്ലോമാറ്റിക്കായും കണ്‍വിന്‍സിങ്ങായും ഉത്തരം വേണം എഴുതണം.അവരിതൊക്കെ പറഞ്ഞപ്പോള്‍ എനിക്ക് മനസിലായ കാര്യം ഇതാണ്; നിങ്ങള്‍ക്ക് നിങ്ങളുടെ നല്ല വശങ്ങളെക്കുറിച്ച്‌ അറിയണമെങ്കില്‍ സുഹൃത്തുക്കളോട് ചോദിക്കണം. ചീത്ത വശങ്ങളേക്കുറിച്ച്‌ അറിയണമെങ്കില്‍ ശത്രുക്കളോട് ചോദിക്കണം എന്ന്.

 

തുടര്‍ന്ന് കൈയക്ഷരം നന്നാക്കാന്‍ ഞാന്‍ പരിശ്രമം ആരംഭിച്ചു. നന്നായി എഴുതാനും ഉത്തരങ്ങള്‍ മനോഹരമാക്കാനും പഠിച്ചു. ഒടുവില്‍ എന്റെ മൂന്ന് പോരായ്മകള്‍ പരിഹരിച്ച്‌ പരീക്ഷ എഴുതി. പ്രിലിമിനറി പാസായി, മെയിന്‍ പാസായി, ഇന്റര്‍വ്യൂ പാസായി. 66-ാം റാങ്ക് കരസ്ഥമാക്കി ഐഎഎസ് നേടി. ”

 

ജീവിതത്തിൽ വിദ്യാഭ്യാസത്തിന് എത്ര പ്രധാനമുണ്ടെന്ന് മനസ്സിലാക്കി തന്നത് എൻ്റെ അനുഭവങ്ങളെന്ന് കളക്ടർ കൂട്ടി ചേർത്തു .

Leave a Comment

Your email address will not be published.