ഐശ്വര്യ ലക്ഷ്മിയെ ഇഷ്ടമാണ് ഇതിന്റെ പേരിൽ എന്നെ കോഴിയെന്ന് വിളിക്കരുത്’ എന്ന് ആറാട്ടണ്ണൻ…..

ഐശ്വര്യ ലക്ഷ്മിയെ ഇഷ്ടമാണ് ഇതിന്റെ പേരിൽ എന്നെ കോഴിയെന്ന് വിളിക്കരുത്’ എന്ന് ആറാട്ടണ്ണൻ……

 

മലയാളി പ്രേക്ഷകർക്കിടയിൽ ഇന്ന് വളരെ സുപരിചിതമായ ഒരു പേരാണ് സന്തോഷ് വർക്കി. ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വർക്കി ലാലേട്ടൻ ആറാടുകയാണ് എന്ന് പറഞ്ഞ് സന്തോഷ് വർക്കിയുടെ ഡയലോഗ് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. തുടർന്ന് സന്തോഷ് വർക്കി മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. നടി നിത്യാ മേനോനോട് തനിക്ക് പ്രണയമാണെന്നും നിത്യയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്നും ആയിരുന്നു പറഞ്ഞത്. നിത്യാ മേനോന്റെ വീട്ടുകാർക്ക് ഈ ബന്ധത്തിൽ താൽപര്യമില്ലെന്നും അത് പലതവണ നിത്യാ മേനോൻ തുറന്നു പറഞ്ഞിട്ടുണ്ട് എന്നും സന്തോഷം വർക്കി തന്നെ പറഞ്ഞിരുന്നു.

പിന്നീട് നടി നിഖില വിമലിനോട് ഇഷ്ടം പറഞ്ഞ് ആറാട്ടണ്ണൻ രംഗത്ത് എത്തിയിരുന്നു.

കണ്ണൂർകാരിയാണ്.കമ്മ്യൂണിസ്റ്റു കാരിയാണ്.

താനും കമ്മ്യൂണിസ്റ്റാണ്. നല്ല ബോൾഡാണവർ. നല്ല സുന്ദരിയാണ്. ഒരിക്കൽ ഞാൻ അവരെ ഫോണിൽ വിളിച്ചിരുന്നു. ആറാട്ട് അണ്ണൻ ആണെന്ന് പറഞ്ഞപ്പോൾ അറിയില്ലെന്നും യൂട്യൂബ് ഉപയോഗിക്കാറില്ലെന്നും പറഞ്ഞു.

നല്ല ബുദ്ധിയുള്ള കുട്ടിയാണ് നിഖിലയെന്നും സന്തോഷ് വർക്കി പറഞ്ഞു..നിഖിലയോട് വിവാഹം കഴിക്കാമോ ചോദിച്ചപ്പോൾ വിവാഹം കഴിക്കാൻ തോന്നുന്നില്ല, പ്രണയിക്കാൻ തോന്നുന്നില്ലഎന്നെല്ലാമാണ് പറയുന്നത്. അവർ എന്റെ കയ്യിൽ ഒതുങ്ങുന്ന ഒരു സ്ത്രീയായി എനിക്ക്തോന്നിയില്ല. വളരെ പക്വത ഉള്ള സ്ത്രീ കൂടിയാണ് നിഖില. ഞാൻ ഒന്നിലും അവരെ

നിർബന്ധിക്കുന്നതൊന്നും ഇല്ല, സന്തോഷ് വർക്കി പറഞ്ഞിരുന്നു.

ഇപ്പോഴിതാ നടി ഐശ്വര്യ ലക്ഷ്മിയോടുള്ള താത്പര്യം തുറന്നു പറയുകയാണ് സന്തോഷ്. വർക്കി .

പുതിയ ഒരു വിഡിയോയിലൂടെയാണ് സന്തോഷ് വര്‍ക്കിയുടെ ഏറ്റവും പുതിയതുറന്നു പറച്ചില്‍ എത്തിയിരിക്കുന്നത്. മായാനദി, വരത്തന്‍ എന്നീ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഐശ്വര്യലക്ഷ്മിയെ അത്ര ഇഷ്ടപ്പെട്ടിരുന്നില്ലെന്നും ഇപ്പോള്‍ ഭയങ്കര ഇഷ്ടമാണെന്നുമാണ് സന്തോഷ് വര്‍ക്കി പറയുന്നത്. ഐശ്വര്യ നല്ലൊരു പ്ലെയിന്‍ ആന്‍ഡ് ഓപ്പണ്‍ഹാര്‍ട്ടട് ആയ വ്യക്തിയായിട്ടാണ് തനിക്ക് തോന്നുന്നത്. കുമാരിയുടെ സമയത്ത് അവര്‍ തീയറ്ററില്‍ വന്നിരുന്നു. വളരെ സിമ്ബിളായിട്ടുള്ള പെണ്‍കുട്ടിയെന്നാണ് തോന്നിയത്. അവര്‍ ഡോക്ടറും താന്‍ എന്‍ജീനയറുമാണെന്നും സന്തോഷ് പറഞ്ഞു.

മോഹന്‍ലാലിന്റെ വലിയ ഫാന്‍ ആണ് ഐശ്വര്യ. താനും ലാലേട്ടന്‍ ഫാനാണ്. ഐശ്വര്യയോട് തനിക്ക് ക്രഷ് തോന്നുന്നുണ്ട്. ഇതിന്റെ പേരില്‍ കേസ് ആക്കുകയോ താന്‍ കോഴി ആണെന്ന് പറയുകയോ അരുത്. തനിക്ക് ആ കുട്ടിയെ ഇഷ്ടപ്പെട്ടു. കണ്ടുമുട്ടാന്‍ പറ്റുമോന്ന് അറിയില്ല. വളരെ പ്ലെയിന്‍ ഹാര്‍ട്ടട് ആയ ഒരാളായി തനിക്ക് തോന്നിയെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു

അതോടപ്പം തന്നെ സന്തോഷ് വർക്കി പറയുന്നു എന്റെ എല്ലാ പ്രണയങ്ങളും വൺ സൈഡ് ആണ് എന്നെ ആർക്കും ഇഷ്ടമല്ലല്ലോ എന്നും ചോദിക്കുന്നുണ്ട്.എൻജിനീയർ ആയ സന്തോഷ് വർക്കി ഇപ്പോൾ ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുകയാണ്.എന്നാൽ ഇങ്ങനെ പറഞ്ഞു നടക്കുമ്പോൾ എല്ലാവരും പറയുന്നത് ഞാൻ ഒരു സൈ ക്കോ ആണെന്നാണ് പക്ഷേ, സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരു സർഗാത്മക പ്രതിഭയാണ് ഞാനെന്നാണ് ഡോക്ടർ പറഞ്ഞത്’, സന്തോഷ് വർക്കി വെളിപ്പെടുത്തി.’

Leave a Comment

Your email address will not be published. Required fields are marked *