ലോകത്ത് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രണ്ട് കൂടപിറപ്പുകളെ നഷ്ടപ്പെട്ട് ഇരിക്കുന്ന ആളാണ് ഞാന്‍… ആശ ശരത്
ടെലിവിഷനിൽ നിന്നും സിനിമ രംഗത്തേക്ക് കടന്നുവന്ന നായികയാണ് ആശാ ശരത്ത്.. നൃത്തധ്യാപിക കൂടിയായ ആശ നേരത്തെ തന്നെ സിനിമയിൽ എത്തേണ്ട ആളായിരുന്നു എന്നാണ് പ്രേക്ഷകർ ഇതിനോടകം പറഞ്ഞിട്ടുള്ളത്. ദൃശ്യം ഉൾപ്പെടെയുള്ള സിനിമകളിൽ വളരെ മികച്ച പ്രകടനം തന്നെയായിരുന്നു ആശ കാഴ്ച വച്ചത്. ടെലിവിഷനിലെ പോലെ തന്നെ ബിഗ് സ്ക്രീനിലും വിജയം ആവർത്തിക്കാൻ ആശ ശരത്തിനു സാധിച്ചു.. ആശാ ശരത്തും മകൾ ഉത്തരാ ശരത്തും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് ഖേദ.. അമ്മ മകൾ ബന്ധത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മുകേഷ് കാനയാണ് .
മകൾക്കൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം ഉണ്ടെന്നും ഈ ചിത്രം വളരെയധികം പ്രതീക്ഷകൾ ഉള്ളതാണെന്നും ആശ അറിയിച്ചു..
അഭിനയരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുകയാണ് ആശാ ശരത്ത്. അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ് ആശ. റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും ആശ എത്താറുണ്ട്. ഇപ്പോള്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്ന ഒരു ഷോയാണ് ഡാന്‍സിങ് സ്റ്റാര്‍സ്. ആശ ശരത്ത് ,ദുര്‍ഗാ കൃഷ്ണയും ശ്രീശാന്തും ഒക്കെയാണ് ഷോയില്‍ വിധികര്‍ത്താക്കളായി എത്തുന്നത്.കഴിഞ്ഞദിവസം മാളവിക കൃഷ്ണദാസും അന്നയും അവതരിപ്പിച്ച പെര്‍ഫോമന്‍സ് ആരാധകര്‍ക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. സഹോദര സ്‌നേഹം ആയിരുന്നു ഇവര്‍ തിരഞ്ഞെടുത്തത്. ഇതില്‍ ഒരാള്‍ ക്യാന്‍സര്‍ വന്നു മരിക്കുന്നതും ഉണ്ട്. എന്നാല്‍ ഇത് കണ്ടതോടെ ആശ ശരത് വേദിയില്‍ വെച്ച് കരയാന്‍ തുടങ്ങി. പരിപാടി കഴിഞ്ഞതോടെ ഇടറുന്ന ശബ്ദത്തോടുകൂടിയാണ് ആശ സംസാരിച്ചത് .
നിങ്ങള്‍ കാണിച്ചതിന്റെ പകുതി ഭാഗം ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ള ആളാണ് ഞാന്‍. എനിക്കും രണ്ട് കൂടപിറപ്പുകള്‍ ഉണ്ടായിരുന്നു. ഇങ്ങനെ ഒരു രോഗം വന്നത് കൊണ്ട് അല്ല, അല്ലാതെ തന്നെ അവര്‍ എന്നെ വിട്ട് അങ്ങ് പോയി. ലോകത്ത് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രണ്ട് കൂടുപിറപ്പുകളെ നഷ്ടപ്പെട്ട് ഇരിക്കുന്ന ആളാണ് ഞാന്‍.
എനിക്ക് നിങ്ങളുടെ പ്രകടനത്തെ ഒരു ഡാന്‍സ് പെര്‍ഫോമന്‍സ് എന്നതിനപ്പുറം വളരെ ഇമോഷണല്‍ ആയിട്ടാണ് കാണാന്‍ കഴിഞ്ഞത്. നിങ്ങള്‍ ചെയ്ത ഓരോ മൂവ്മെന്റ്സും എനിക്ക് എഫക്ടഡ് ആവുന്നുണ്ടായിരുന്നു. എനിക്ക് സംസാരിക്കാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞ് ആശ ശരത്ത് അവസാനിപ്പിച്ചു.