ബീച്ചുകളോടാണ് പ്രണയം.. പക്ഷേ എനിക്ക് നീന്താൻ അറിയില്ല.. എന്നാൽ ലൈഫ് ജാക്കറ്റ് ഇട്ടുകൊണ്ട് നീന്തും. പ്രിയ വാരിയർ..
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയ വാര്യർ.. ഒരു അഡാർ ലവ് എന്ന സിനിമയിലൂടെയാണ് പ്രിയ ശ്രദ്ധിക്കപ്പെടുന്നത്.. ഇതിലെ ഒരു ഗാനവും ഗാന രംഗത്തിലെ നടിയുടെ എക്സ്പ്രഷനും എല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു…ഒറ്റ ദിവസം കൊണ്ട് പ്രിയ ഇൻസ്റ്റഗ്രാമിലെ മിന്നും താരമായി മാറുകയായിരുന്നു. പിന്നീട് മലയാളത്തിൽ അധികം സിനിമകളിൽ ഒന്നും പ്രിയ വാര്യർ പ്രത്യക്ഷപ്പെട്ടിട്ടില്ല.. അന്യഭാഷ സിനിമകളിലാണ് പ്രിയ വാര്യർ ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.. ഇതിനോടകം നിരവധി ആരാധകരെ അന്യഭാഷകളിൽ താരം സ്വന്തമാക്കി..
സമൂഹമാധ്യമങ്ങളിലെല്ലാം പ്രിയ വളരെയധികം സജീവമാണ്.. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. നടിയുടെ വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ ഇരുകയും നീട്ടിയാണ് സ്വീകരിക്കുന്നതും..
പ്രിയയുടെ ഇരുപത്തിമൂന്നാമത്തെ പിറന്നാൾ ആഘോഷം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു.. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പിറന്നാൾ എന്ന ക്യാപ്ഷനോടെയായിരുന്നു ബർത്ത് ഡേ പിച്ചേഴ്സ് താരം ഷെയർ ചെയ്തത്.
മോഡലിംഗ് മേഖലയിൽ കൂടി സജീവമായി പ്രവർത്തിക്കുന്ന താരങ്ങളിൽ ഒരാളായ പ്രിയ മികച്ച ഒരു ഗായിക കൂടിയാണ്.. സുഹൃത്തുക്കളുടെയും അടുത്ത കുടുംബക്കാരുടെയും ഒപ്പമാണ് പ്രിയ പിറന്നാൾ ആഘോഷിച്ചത്.. ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ഇന്ത്യക്കകത്തും പുറത്തും തരംഗമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാര്യർ..
ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിൽ മലയാളത്തിലെ പല സൂപ്പർതാരങ്ങളെ പിന്തള്ളി താരം ഒന്നാമതാണ്. അന്യഭാഷകളിൽ നിന്നടക്കം നിരവധി അവസരങ്ങളാണ് താരത്തിന് ഉള്ളത്. കന്നടയിലും തെലുങ്കിലും ഒക്കെ അഭിനയിച്ച പ്രിയ തന്റെ വോളിവുഡ് അരങ്ങേറ്റത്തിനു കാത്തിരിക്കുകയാണ്.. അടുത്തിടെ പ്രിയ പങ്കുവെച്ച യാത്ര ചിത്രങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു.. ഇപ്പോഴിതാ തന്റെ യാത്രകളെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം..
കടലെന്നും മലയെന്നും വ്യത്യാസമില്ലാതെ എല്ലാ യാത്രകളും ആസ്വദിക്കുന്ന ആളാണെങ്കിലും ബീച്ചുകളോടും കടലിനോടും ആണ് കൂടുതൽ ഇഷ്ടം എന്നാണ് പ്രിയ പറയുന്നത്.. പക്ഷേ നീന്താൻ അറിയില്ല. എന്നാലും കടലിന്റെ ആഴങ്ങൾ അറിഞ്ഞുള്ള യാത്രകൾ താൻ ആസ്വദിച്ചിട്ടുണ്ട് എന്ന് പ്രിയ പറയുന്നു..
ബീച്ചുകളോടാണ് പ്രണയം എങ്കിലും എനിക്ക് നീന്താൻ അറിയില്ല. എന്നാൽ അങ്ങനെ വിട്ടുകൊടുക്കില്ല. ലൈഫ് ജാക്കറ്റ് ഇട്ടുകൊണ്ട് ഇറങ്ങും.. വീണ്ടും കടൽ കാറ്റ് ഏറ്റ് തിരകളുടെ സൗന്ദര്യം നുകർന്ന് എത്ര നേരം വേണമെങ്കിലും കടൽ തീരെ ഇരിക്കാൻ ഒരുപാട് ഇഷ്ടമാണ്.. അടുത്തിടെ വർക്കലയിൽ പോയിരുന്നു. അതിമനോഹരമാണ് അവിടുത്തെ സൂര്യാസ്തമയ കാഴ്ച. സർഫിങ്ങിനും പേരുകേട്ടതാണ് വർക്കല ബീച്ച്. കോവളം ബീച്ചിനെ അപേക്ഷിച്ചു വളരെ ശാന്ത സുന്ദരമാണ് അവിടം..