വിവാഹമോചിതയായിരുന്ന എൻ്റെ പ്രിയപ്പെട്ടവളെ അവളുടെ സമ്മതത്തോടെ ഞാനെന്റെ ഭാര്യയാക്കി അവൾക്ക് ഒരു മകളുണ്ടായിരുന്നു .. ഭാര്യയെ കുറിച്ച് ജനാർദ്ദനൻ….!

വിവാഹമോചിതയായിരുന്ന എൻ്റെ പ്രിയപ്പെട്ടവളെ അവളുടെ സമ്മതത്തോടെ ഞാനെന്റെ ഭാര്യയാക്കി അവൾക്ക് ഒരു മകളുണ്ടായിരുന്നു .. ഭാര്യയെ കുറിച്ച് ജനാർദ്ദനൻ….!

 

 

മലയാളചലച്ചിത്രവേദിയിലെ അറിയപ്പെടുന്ന നടനാണ് ജനാർദ്ദനൻ.എഴുപതുകളിലും എൺപതുകളുടെ പകുതിവരെയും വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. ആദ്യകാലത്ത് പ്രതിനായക വേഷങ്ങളിൽ അഭിനയം കേന്ദ്രീകരിച്ചിരുന്ന ജനാർദ്ദനൻ ഹാസ്യവേഷങ്ങളിലാണ് ഇപ്പോൾ കൂടുതലായി അഭിനയിക്കുന്നത്.ചിരിയുടെ നേര്‍ത്ത പാളിയില്‍ സ്വയമൊളിച്ച സ്വഭാവനടനാണ് ജനാര്‍ദ്ദനന്‍.

അഭിനയത്തിലെ മിതത്വവും ലാളിത്യവുമാണ്. എല്ലാവർക്കും ഈ താരത്തെ കൂടുതൽ ആരാധകരുടെ മനസ്സിലേക്ക് ഈ താരത്തെ കൂടുതൽ അടുപ്പിച്ചത്.

 

.അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പ്രതിസന്ധി എന്ന ഡോക്യുമെന്ററിയിലാണ് ജനാർദ്ധനൻ ആദ്യം അഭിനയിച്ചത്.

മാന്നാർ മത്തായി സ്പീക്കിംഗിലെ “ഗർവാസീസ് ആശാൻ” മലയാളിയുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രമായി. ഗാംഭീര്യം ഉള്ള ശബ്ദവും സംസാര രീതിയും ജനാർദ്ദനൻ എന്ന നടന്റെ ക്യാരക്ടർ ഐഡന്റിറ്റിയായി മാറിയത് വളരെ വേഗത്തിൽ ആയിരുന്നു. മിമിക്രി കലാകാരന്മാർ അതനുകരിച്ച് ഒരുപാടു കയ്യടികളും വാങ്ങിയിരുന്നു. കഥാനായകൻ എന്ന ചിത്രത്തിൽ പിന്നണിഗാനവും ആലപിച്ചിട്ടുണ്ട്.ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് മുതല്‍ ജനാര്‍ദ്ദനന്‍റെ ജൈത്രയാത്ര തുടങ്ങി. ജാഗ്രത, ഇരുപതാം നൂറ്റാണ്ട്, ആധാരം, മേലേപ്പറമ്പില്‍ ആണ്‍വീട്, സി.ഐ.ഡി. ഉണ്ണികൃഷ്ണന്‍, വാര്‍ധക്യപുരാണം, അനിയന്‍ബാവ ചേട്ടന്‍ബാവ, മാന്നാര്‍ മത്തായി സ്പീക്കിങ്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക തുടങ്ങി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.

ഇപ്പോഴിതാ വിവാഹജീവിതത്തെക്കുറിച്ചും തൻ്റെ പ്രണയത്തെക്കുറിച്ചും ജനാർദ്ദനൻ മനസ് തുറക്കുകയാണ്.

താൻ എന്തുകൊണ്ടാണ് വിവാഹമോചിതയായ സ്ത്രീയെ കല്യാണം കഴിച്ചത് എന്ന് ജനാർദ്ദനൻ വെളിപ്പെടുത്തുകയാണ്.എന്റെ ബന്ധുവായിരുന്നു അവൾ. ചെറുപ്പം മുതൽ എനിക്ക് അവളെ ഇഷ്ടമായിരുന്നു

അവളാണ് വിജയലക്ഷ്മി. അവളോടുള്ള തൻ്റെ ഇഷ്ടം തന്റെ വീട്ടിലും പറഞ്ഞിരുന്നു. എന്നാല്‍ വീട്ടുകാര്‍ അവളെ തനിക്കു കെട്ടിച്ചു തരാന്‍ കൂട്ടാക്കിയില്ല. പക്ഷെ വീട്ടുകാർ അവളെ വിവാഹം ചെയ്ത് തന്നില്ല. അതിനു ശേഷം അവൾ വേറെ വിവാഹം കഴിച്ചു. പക്ഷെ രണ്ട് വർഷം മാത്രമെ ബന്ധം നീണ്ടുനിന്നുള്ളൂ. അവൾ വിവാഹമോചിതയായി തിരികെ വീട്ടിലെത്തി. വീട്ടിൽ വന്ന ശേഷം അതീവ ദുഖത്തിലായിരുന്നു. അന്ന് അവൾക്ക് ഒരു മകളുണ്ട്. അവളുടെ സങ്കടം എനിക്ക് സഹിക്കാൻ കഴിയുന്നതായിരുന്നില്ല..കൈ കുഞ്ഞുമായി വിവാഹ മോചിതയായ സ്ത്രീ വീട്ടിലെത്തുമ്പോഴുള്ള കാര്യങ്ങള്‍ ആ കാലഘട്ടത്തില്‍ തന്നെ വലിയ പ്രശ്നമായിരുന്നു. കരഞ്ഞു തളര്‍ന്നിരുന്ന അവളുടെ സങ്കടത്തിന് തനിക്കെന്തു ചെയ്യാന്‍ പറ്റുമെന്ന് തോന്നിയപ്പോഴാണ് അവള്‍ക്കു വീണ്ടും ഒരു ജീവിതം കൊടുക്കാനും തനിക്കു അവളെ വിവാഹം കഴിക്കാന്‍ ഇഷ്ടമാണെന്ന് ബന്ധുക്കളെയും വീട്ടുകാരെയും അറിയിക്കുന്നതെന്നും ജനാർദനൻ പറയുന്നു.

. ആ സമയത്ത് അവളോട് സംസാരിച്ച് അവളുടെ സമ്മതപ്രകാരമാണ് ഞങ്ങളുടെ വിവാഹം നടക്കുന്നത്. സന്തോഷകരമായിരുന്നു ഞങ്ങളുടെ ജീവിതം.15 വർഷം മുൻപായിരുന്നു. ജീവിതത്തിൽ വല്ലാതെ തളർന്ന സംഭവമായിരുന്നു അവളുടെ വേർപാട് എന്നായിരുന്നു ജനാർദ്ദനൻ പറഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *