ഞാനിപ്പോൾ ഒരു മിഡ് ലൈഫ് ക്രൈസിസിലൂടെ കടന്നു പോകുകയാണോ എന്ന് എനിക്ക് തന്നെ സംശയമുണ്ട്.. രഞ്ജിനി ഹരിദാസ്
മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് രഞ്ജിനി ഹരിദാസ്.. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന പ്രോഗ്രാമിലൂടെ തന്നെ ഒരുപാട് ആരാധകരെ സൃഷ്ടിച്ചു കൊണ്ട് ഒരുപാട് അവതാരകർക്ക് റോൾ മോഡൽ ആയി കൊണ്ട് എത്തിയ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്..മലയാളം ഇംഗ്ലീഷ് കലർന്ന ചുവയിൽ സംസാരിച്ച് ഒരു പ്രത്യേക സ്റ്റൈൽ തന്നെ ക്രിയേറ്റ് ചെയ്ത് രഞ്ജിനി സ്റ്റാർ ആയി.. ഒരു അവതാരക എന്നാൽ എങ്ങനെ ആയിരിക്കണം എന്ന് പലർക്കും പഠിപ്പിച്ചു കൊടുത്ത പെൺകുട്ടി.. ഒരുപാട് പെൺകുട്ടികളെ ഈ മേഖലയിലേക്ക് വരണം എന്ന ലക്ഷ്യം പറയാതെ പറഞ്ഞു കൊടുത്ത വ്യക്തി..
അങ്ങനെയങ്ങനെ രഞ്ജിനി ഹരിദാസിനെ കുറിച്ച് എണ്ണിയാലൊടുങ്ങാത്ത ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്.. ആരൊക്കെ എങ്ങനെ ഒക്കെ ട്രോൾ ചെയ്താലും തളരാത്ത കരുത്തുറ്റ സ്ത്രീ.. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമാണ് രഞ്ജിനി.. എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യുന്നതിൽ മുന്നിലാണ് താരം… താരത്തിന്റെ വിശേഷങ്ങൾക്ക് എല്ലാം നിമിഷങ്ങൾക്കകം തന്നെ ഒരുപാട് ആരാധകർ ലൈക്കും കമന്റ് മായി എത്താറുണ്ട്…
അടുത്തിടെ സഹോദരന്റെ വിവാഹവിശേഷങ്ങളാണ് രഞ്ജിനി പങ്കുവെച്ചിരുന്നത്. എന്നാല്‍ പിന്നാലെ രസകരമായൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ഡെയ്‌ലി വ്‌ളോഗിന്റെ ഭാഗമായി രഞ്ജിനി എടുത്ത വീഡിയോയില്‍ ഇപ്പോഴത്തെ തന്റെ പ്രശ്‌നങ്ങളെ കുറിച്ചാണ് നടി സൂചിപ്പിച്ചത്. നാല്‍പതാം വയസിലേക്ക് എത്തിയതോടെ ഇതുവരെ ജീവിതത്തില്‍ ഉണ്ടാവാത്ത പലതും അനുഭവിച്ച് തുടങ്ങിയെന്നാണ് പറയുന്നത്. ഡിപ്രഷനെക്കാളും ഭേദമാണെങ്കിലും ഇത്തരം വികാരങ്ങളൊന്നും തനിക്ക് മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലെന്ന് വീഡിയോയില്‍ രഞ്ജിനി പറയുന്നു. പട്ടി നക്കിയ ജീവിതം എന്ന് പറഞ്ഞ കേട്ടിട്ടുണ്ടോ? ഇപ്പോഴത്തെ എന്റെ അവസ്ഥ അതാണ്. എനിക്ക് ഒന്നിലും ഫോക്കസ് ചെയ്യാന്‍ സാധിക്കുന്നില്ല. അത്രയും സ്‌ട്രെസ് നിറഞ്ഞൊരു അവസ്ഥയാണിപ്പോള്‍. എന്താ നടക്കുന്നേ, എന്താ ചെയ്യേണ്ടത് എന്നിങ്ങനെ എല്ലാത്തിലും കണ്‍ഫ്യൂഷനാണ്. ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുള്ള താല്‍പര്യമോ, ലക്ഷ്യമോ ഒന്നും എനിക്കിപ്പോഴില്ല. എന്താ ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല. വീട്ടില്‍ തിരിച്ച് വരണമെന്നില്ല, എവിടെയെങ്കിലും യാത്ര ചെയ്ത് നടന്നാല്‍ മതി. അറിയുന്ന ആള്‍ക്കാരെ ഒന്നും കാണാന്‍ തോന്നുന്നില്ല. ഒറ്റയ്ക്കിരിക്കണമെന്ന് തന്നെയാണ് തോന്നുന്നത്. എനിക്കെന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ സെര്‍ച്ച് ചെയ്ത് നോക്കിയിരുന്നു.
ഒന്നുകില്‍ ഇത് ഡിപ്രഷന്‍ ആയിരിക്കും. അതല്ലെങ്കില്‍ മിഡ് ലൈഫ് ക്രൈസസ് ആവും. എനിക്കിപ്പോള്‍ നാല്‍പത് വയസുണ്ട്. ആ പ്രായത്തില്‍ ഇങ്ങനൊരു പ്രതിസന്ധി വരുമെന്നാണ് തോന്നുന്നത്. പലതും വായിച്ചതില്‍ നിന്നും മിഡ് ലൈഫ് ക്രൈസസിനുള്ള എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട്. ഡിപ്രഷനെക്കാളും മിഡ് ലൈഫ് ക്രൈസസാണ് നല്ലത്. കാരണം കുറച്ച് കഴിയുമ്പോള്‍ പോകുമല്ലോന്ന് രഞ്ജിനി പറയുന്നു.