ഭക്ഷണത്തിനുവേണ്ടി തല്ലുണ്ടാക്കിയ കഥ പറഞ്ഞു ശ്വേതാ മേനോൻ.

ഭക്ഷണത്തിനുവേണ്ടി തല്ലുണ്ടാക്കിയ കഥ പറഞ്ഞു ശ്വേതാ മേനോൻ.

 

ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും, മോഡലറും, ടി.വി. അവതാരകയുമാണ്‌ ശ്വേതാ മേനോൻ.. 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട് ഇവർ.ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡന്റായ ശ്രീവത്സൻ മേനോനുമായി 2011 ജൂൺ 18 – ന് ഇവർ വിവാഹിതയായി.. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം ഇവർക്കു ലഭിച്ചു.. ആഷിഖ് അബു സംവിധാനം ചെയ്ത സാൾട്ട് ആൻ്റ് പെപ്പർ എന്ന ചിത്രത്തിലെ ഡബ്ബിംഗ് ആർട്ടിസ്റ്റ് മായ എന്ന കഥാപാത്രം വളരെ അധികം ശ്രദ്ധിക്കപ്പെട്ടു.ശ്വേത ഒരേസമയം കൊമേഴ്‌സ്യൽ സിനിമകളിലും സമാന്തരസിനിമകളിലും ഭാഗമായി.

അനശ്വരം എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. ജോമോൻ സംവിധായകൻ ആയ ഒരു മമ്മൂട്ടി ചിത്രം ആയിരുന്നു അത്. ഈ സിനിമയ്ക്ക് ശേഷം ശ്വേത മോഡലിങ്ങിലേയ്ക്ക് കടന്നു. 2008-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളിൽ മികച്ച സഹനടിക്കായി നാമനിർദ്ദേശം ലഭിച്ചിരുന്നു ശ്വേതയ്ക്ക്. ഇഷ്ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം.കാമസൂത്ര ഗർഭനിരോധന ഉറകളുടെ പരസ്യത്തിൽ അല്പവസ്ത്രധാരിണിയായി പ്രത്യക്ഷപ്പെട്ടതോടെയാണ് ശ്വേത പരസ്യരംഗത്ത് പ്രശസ്തയാവുന്നത്..

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ ശ്വേത അധികനാൾ ഷോയിൽ തുടർന്നില്ല. പിന്നീട് പല റിയാലിറ്റി ഷോകളിലും സെലിബ്രിറ്റി ഗസ്റ്റായും ജഡ്ജ് ആയും താരം തിളങ്ങിയിട്ടുണ്ട്.. ക്രേസി സ്റ്റാർസിൽ പങ്കെടുത്തപ്പോൾ ശ്വേതാ മേനോനോട് അവതാരകനായി എത്തിയ ജീവ ചോദിച്ച രസകരമായ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് ശ്വേത ഇപ്പോൾ..

ഭക്ഷണത്തിനുവേണ്ടി അടി ഉണ്ടാക്കിയ കഥയാണ് ശ്വേത ആദ്യമായി പങ്കുവെച്ചത്. സംഭവം നടക്കുന്നത് അങ്ങ് അമേരിക്കയിലാണ്. മുൻപൊരിക്കൽ യുഎസ് ഷോയ്ക്ക് പോയപ്പോൾ ഫുഡിന് വേണ്ടി അടിയുണ്ടാക്കിയിരുന്നു. ഫുഡ് കഴിക്കാനായി പോവുകയായിരുന്നു. എല്ലാവരോടും നാടൻ വിഭവങ്ങളാണ് ഉള്ളത് എന്നായിരുന്നു പറഞ്ഞത്. ചോറ് കഴിക്കാനായി നിൽക്കുകയായിരുന്നു എല്ലാവരും. എന്നാൽ പിസയായിരുന്നു അവിടെ കണ്ടത്. അതുമാത്രം കണ്ടതോടെ ഭയങ്കര പ്രശ്നമായി. ഞാൻ ഒച്ചയിട്ടു എന്നാണ് ശ്വേത പറയുന്നത്.. ആ സമയം ചിലരൊക്കെ പിസ്സ കഴിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. എന്നാൽ എന്റെ ശബ്ദം കേട്ട് അവർ അത് താഴെ വെച്ചു എന്നാണ് ശ്വേത പറയുന്നത്. ഫിഷിന്റെ വലിയ ആരാധകയാണ് ഞാൻ. മീനുണ്ടെങ്കിൽ ചിക്കൻ കഴിക്കാത്ത ആളാണ് ഞാനെന്നും ശ്വേത പറയുന്നു..

ഭർത്താവ് അറിയാതെ അദ്ദേഹത്തിന്റെ ഫോൺ പരിശോധിക്കുന്ന സ്വഭാവമില്ല എന്നു പറയുന്ന ശ്വേത മോഷ്ടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്നായിരുന്നു മറുപടി നൽകിയത്. അത് ഇപ്പോഴും ചെയ്യുന്നുണ്ടെന്നാണ് ശ്വേതാ പറയുന്നത് ഭർത്താവിന്റെ പോക്കറ്റിൽ നിന്നും പൈസ കക്കാറുണ്ട്. ഞാനാണ് എടുക്കുന്നത് എന്ന് അറിയാം. എല്ലാ ദിവസവും കുറച്ച് പൈസ ചിലവാക്കിയില്ലെങ്കിൽ എനിക്ക് സമാധാനം ഉണ്ടാവില്ല എന്നാണ് ശ്വേതാ പറയുന്നത്.

Leave a Comment

Your email address will not be published.