മറ്റുള്ളവർ എന്നോട് സംസാരിക്കുമ്പോൾ ഞാൻ ഇടയ്ക്ക് കയറി സംസാരിക്കുന്നത് മോശം സ്വാഭാവമെന്ന് എനിക്ക് മനസ്സിലായി.മീര ജാസ്മിൻ……

മറ്റുള്ളവർ എന്നോട് സംസാരിക്കുമ്പോൾ ഞാൻ ഇടയ്ക്ക് കയറി സംസാരിക്കുന്നത് മോശം സ്വാഭാവമെന്ന് എനിക്ക് മനസ്സിലായി.മീര ജാസ്മിൻ……..

 

മലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയങ്കരിയാണ് മീര ജാസ്മിൻ, ജാസ്മിൻ മേരി ജോസഫ് എന്ന് യഥാർത്ഥ നാമം. അപ്രതീക്ഷിതമായി സിനിമയിലെത്തി അഭിനയത്തിനു ദേശീയ അവാർഡ് വരെ കരസ്ഥമാക്കിയ ചരിത്രമാണ് മീര ജാസ്മിന്റേത്. സൂത്രധാരൻ” എന്ന സിനിമയിൽ നായിക എത്തിയാണ് മീര സിനിമയിൽ അരങ്ങേറുന്നത്

പിന്നിട് ഒരുപാട് സിനിമകളിൽ താരം തന്റേതായ ശൈലിയിൽ അഭിനയിച്ച് മലയാള സിനിമയിലെ താരങ്ങൾക്കിടയിലും അഭിനേതാക്കൾക്കിടയിലും സ്വന്തമായി നിലകൊള്ളാൻ കഴിയുന്ന ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളായി മീര മാറി.

കസ്തൂരിമാൻ, പാഠം ഒന്ന് ഒരു വിലാപം, പെരുമഴക്കാലം, ഒരോ കടൽ എന്നി സിനിമകളിൽ എല്ലാം തന്മയത്തോടെ അഭിനയിച്ച് മികവ് പുലർത്തിയപ്പോൾ താരത്തെ തേ ഒടറെ പുരസ്കാരങ്ങൾ വന്നെത്തി.മലയാളത്തിനു പുറമേ തമിഴ്,തെലുങ്ക്,കന്നഡ എന്നീ വിശേഷങ്ങളുമായി ഇൻസ്റ്റഗ്രാമിൽ ഭാഷാസിനിമകളിലും അഭിനയിയ്ക്കുന്ന മീര ജാസ്മിൻ അവിടങ്ങളിലും മുൻനിര നടിമാരിൽ സ്ഥാനം നേടിയിട്ടുണ്ട്.പന്ത്രണ്ട് തെലുങ്ക് സിനിമകളിലും അഞ്ച് കന്നഡ സിനിമകളിലും വേഷമിട്ടിട്ടുണ്ട് മീര ജാസ്മിൻ.ഇടക്കാലത്ത് സിനിമയിൽ നിന്നും അപ്രത്യക്ഷയായ താരം ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയത്. 2016ൽ പുറത്തിറങ്ങിയ ‘ പത്ത് കൽപനകൾ’ എന്ന ചിത്രത്തിനു ശേഷം മീര അഭിനയിച്ച മലയാള ചിത്രമാണ് ‘മകൾ’, ചിത്രത്തിന്സമ്മിശ്ര പ്രതികരണമാണ് സിനിമാ ആസ്വാദകരിൽ നിന്നും ലഭിച്ചത്.മടങ്ങി വന്ന താരത്തിന്റെ

ഓരോ ചിത്രങ്ങൾക്കും മികച്ച പിന്തുണയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ നൽകുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോസുകൾ എല്ലാം തന്നെ

പങ്കുവെക്കാറുണ്ട്.അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. കുടുംബവിശേഷങ്ങളും കുടുംബാംഗങ്ങളുടെ ചിത്രങ്ങളും മീര ജാസ്മിൻ ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്.

ഇപ്പോഴിതാ, തന്റെ മോശം സ്വഭാവത്തെ കുറിച്ച്‌ മീര ജാസ്മിന്‍‌ പങ്കുവച്ച വാക്കുകള്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് എന്നോട് ആരെങ്കിലും സംസാരിക്കുബോള്‍ ഞാന്‍ ഇടയ്ക്ക് കയറി സംസാരിക്കും. പിന്നെയെനിക്കത് മനസിലായി. ഞാന്‍ അദ്ദേഹത്തെ കേള്‍ക്കണമെന്ന്. ആ വ്യക്തി പറഞ്ഞ് തീര്‍ന്നതിന് ശേഷം ഞാന്‍ സംസാരിക്കണം. അദ്ദേഹം എന്താണ് പറയുന്നതെന്ന് കേള്‍ക്കാതെ ഞാന്‍ ഇമോഷണലാവുമായിരുന്നു. പറഞ്ഞ് തീര്‍ന്നാലല്ലേ ആ വ്യക്തി എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാവുകയുള്ളു. ക്ഷമ എനിക്കില്ലായിരുന്നു. അത് ഞാനെന്റെ ജീവിതത്തില്‍ കറക്‌ട് ചെയ്തു’

ക്ഷമ ഇല്ലാത്തതായിരുന്നു എന്റെ ഏറ്റവും മോശം സ്വഭാവം. പിന്നെ ഞാന്‍ ഇമോഷണലാണ്. എന്നാല്‍ അത് കണ്‍ട്രോള്‍ ചെയ്യാന്‍ പഠിച്ചു. അതെനിക്ക് ദോഷമായിരുന്നു ചെയ്തിരുന്നത്. ഒരുപക്ഷേ അതൊക്കെ എന്റെ പ്രായത്തിന്റേതാവാം. ഇപ്പോള്‍ ചിന്തിക്കുന്നത് പോലെയല്ല ഞാന്‍ മുന്‍പ് ചിന്തിച്ചിരുന്നത്. മുന്‍പ് നടന്നതിലൊന്നും എനിക്ക് യാതൊരുവിധ കുറ്റബോധവും ഇല്ല’- മീര ജാസ്മിന്‍ പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *