ട്രോളുകൾ താൻ ശരിക്കും ആസ്വദിക്കാറുണ്ട്… ഓരോ ട്രോളുകളും ഓരോ ഓർമ്മപ്പെടുത്തലാണ്.. മഞ്ജു വാര്യർ..
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. സല്ലാപം എന്ന സിനിമയായിരിക്കണം മഞ്ജു വാര്യരെ മലയാളികൾക്ക് കൂടുതൽ പരിചയമുള്ള സിനിമ.. തന്റെ ആദ്യ വരവിൽ തന്നെ ഒരുപിടി നല്ല ചിത്രങ്ങളിൽ നായികയായി എത്തി മലയാളികളുടെ ഇഷ്ടം നേടിയ നടി പിന്നീട് വിവാഹത്തോട് ശേഷം 14 വർഷമാണ് മലയാള സിനിമയിൽനിന്ന് മാറിനിന്നത്.
അതിനുശേഷം രണ്ടാം വരവിൽ ശക്തമായ തിരിച്ചുവരവ് തന്നെ താരം നടത്തി.. തിരിച്ചുവരവിൽ ചില പരാജയ ചിത്രങ്ങളും താരത്തിന് ഉണ്ടായിരുന്നു. പരാജയ ചിത്രങ്ങൾക്കു പിന്നാലെ ട്രോളുകളും പതിവായി.. അഭിമുഖങ്ങളിൽ എല്ലാം വ്യക്തിപരമായ ചോദ്യമുണ്ടാകുമ്പോൾ വളരെ ബഹുമാനത്തോടുകൂടി താരം അതിൽ നിന്നെല്ലാം മാറി നിൽക്കാറുണ്ട്..
നടിയുടെ ഏറ്റവും പുതിയ ചിത്രം ആയിഷ റിലീസിന് ഒരുങ്ങുന്നു. വേറിട്ട ലുക്കില്‍ തന്നെയാണ് പുതിയ ചിത്രത്തില്‍ നടി എത്തുക. ചിത്രത്തിലെ പാട്ടും ഒപ്പം മഞ്ജുവിന്റെ ഡാന്‍സ് എല്ലാം ശ്രദ്ധനേടിയിരുന്നു. അജിത്തിനൊപ്പം സിനിമയിലും നടി അഭിനയിച്ചു. ഇതിലും ഇതുവരെ കാണാത്ത ലുക്കിലാണ് നടി എത്തുക.ഇപ്പോള്‍ അഭിമുഖത്തില്‍ തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തമാശയോടെ മറുപടി പറഞ്ഞിരിക്കുകയാണ് മഞ്ജു വാര്യര്‍. ട്രോളുകള്‍ താന്‍ ശരിക്കും ആസ്വദിക്കാറുണ്ടെന്ന് മഞ്ജു പറയുന്നു. ഓരോ ട്രോളുകള്‍ ഓരോ ഓര്‍മ്മപ്പെടുത്തല്‍ ആണെന്നും നടി പറയുന്നു, എന്നാല്‍ ട്രോളുകള്‍ ആരെ വേദനിപ്പിക്കരുതെന്നും നടി കൂട്ടിച്ചേര്‍ത്തു.
മദ്യപിച്ച് വാഹനം ഓടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് നടി പറഞ്ഞു. പ്രെപ്പോസ് ചെയ്യാനാഗ്രഹിക്കുന്ന വ്യക്തിയെ കുറിച്ച് ചോദിച്ചപ്പോള്‍ അത് പറയാന്‍ ബുദ്ധമുട്ട് ആണെന്ന് താരം പറയുന്നു. അതേസമയം മലയാള സിനിമയിലെ ഇഷ്ടപ്പെട്ട നടന്‍ ആരെന്ന് ചോദിച്ചപ്പോഴും താന്‍ ഇതില്‍ വര്‍ക്ക് ചെയ്യുന്ന ആള്‍ ആയതുകൊണ്ട് അത് പറയാന്‍ ബുദ്ധമുട്ട് ആണെന്നും മഞ്ജു പറഞ്ഞു.