ആ ബെഡ്റൂം സീൻ എടുക്കാൻ ഞാൻ ശരിക്കും വിയർത്തു…പാർവ്വതിയും റത്തീനയും ആ സീൻ അഭിനയിച്ചു കാണിച്ചു തന്നു..അപ്പുണ്ണി ശശി..
റത്തീന എന്ന പുതുമുഖ സംവിധായകയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി അഭിനയിച്ച ചിത്രമാണ് പുഴു… ഓടിടിയിൽ റിലീസ് ചെയ്ത ഈ ചിത്രം ഇതിനോടകം തന്നെ ഒരുപാട് പ്രേക്ഷക പ്രശംസ നേടിയ ചിത്രമായി മാറി കഴിഞ്ഞു..
ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം ഒരുപാട് ചർച്ചാ വിഷയമായി…ഒരു നെഗറ്റീവ് കഥാപാത്രത്തെ വർഷങ്ങൾക്കു ശേഷം മമ്മൂട്ടി അവതരിപ്പിക്കുന്നത് നമ്മൾ കാണുന്നു.. ഒരു വലിയ സാമൂഹിക വിഷയത്തെ ചർച്ച ചെയ്യുകയാണ് ഈ ചിത്രം ചെയ്യുന്നത്.. ചിത്രത്തിൽ അപ്പുണ്ണി ശശി എന്ന ആർട്ടിസ്റ്റ് അവതരിപ്പിക്കുന്ന വേഷമാണ് കുട്ടപ്പൻ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ ഡയലോഗുകളും ചിത്രത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടതാണ്..
സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ജാതി എന്ന വിപതാണ് ചിത്രത്തിലെ ഇതിവൃത്തം എന്നുവേണമെങ്കിൽ പറയാം.. ‘മനുഷ്യൻ പോയി റോബോട്ട് വന്നാലും ഈ പരിപാടി അങ്ങനെ ഇങ്ങനെ ഒന്നും മാറൂലെടോ..അതിങ്ങനെ ഫാൻസി ഡ്രസ് കളിച്ചു കൊണ്ടേയിരിക്കും’.. ചിത്രത്തിലെ കൂട്ടപ്പന്റെ ഡയലോഗ് ആണിത്.. ഈ സിനിമയിലെ ഏറ്റവും ശക്തമായ ഒരു രാഷ്ട്രീയ പ്രസ്താവന തന്നെയാണ് ഇത്.. ചിത്രത്തിൽ പാർവതി അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചേർത്തു പിടിച്ചു കൊണ്ടാണ് കുട്ടപ്പൻ ഈ ഡയലോഗ് പറയുന്നത… ഈ രംഗം ചിത്രീകരിക്കുന്നതിന് മുമ്പ് കുട്ടപ്പന് വളരെയധികം ആശങ്ക ഉണ്ടായി എന്നാണ് അപ്പുണ്ണി ഒരു ഇന്റർവ്യൂവിൽ പറയുന്നത്.. ആ രംഗം ചിത്രീകരിക്കാൻ പാർവതിയും സംവിധായികയായ റത്തീനയും തന്നെ സഹായിച്ചെന്നും അപ്പുണ്ണി പറയുന്നു..
പാർവതി ഈ സിനിമ ചെയ്യാൻ വേണ്ടി കൂടെ നിന്നു എന്ന് പറയാം…പല നിർദ്ദേശങ്ങളും അവർ തന്നിട്ടുണ്ട്..ഡയറക്ടർ ആദ്യം എനിക്ക് ചെയ്തു കാണിച്ചു തരികയായിരുന്നു…എന്റെ ഉള്ളിൽ നല്ല ആശങ്കയുണ്ടായിരുന്നു..എങ്ങനെയാണ് ഇത് ചെയ്യുക, ഈ സീൻ എങ്ങനെ വരും എന്നൊക്കെ ആലോചിച്ചിരുന്നു… ചില സീൻ എന്താണെന്ന് മനസ്സിലാകാത്ത ഒരു സംഭവമുണ്ടായിരുന്നു..എന്നാൽ അവർ രണ്ടുപേരും എനിക്ക് കുറച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നു. എന്റെയും പാർവ്വതിയുടെയും കഥാപാത്രം പെരുമാറുന്നത് പോലെ റത്തീനയും പാർവതിയും ഒന്നിച്ച് കട്ടിലിൽ കിടന്ന് ഞങ്ങളുടെ കഥാപാത്രങ്ങൾ വർത്തമാനം പറയുന്നത് പോലെ അഭിനയിച്ചു കാണിച്ചു തന്നു…ഭാഗ്യത്തിന് ആ സീൻ ഒറ്റ ടെക്കിൽ തന്നെ ശരിയായി…മാത്രമല്ല ആ സീനിന് കയ്യടിയും ലഭിച്ചു..പാർവതി ഒത്തിരി ഹെൽപ്പിങ് മെന്റാലിറ്റി ഉള്ള ഒരു ആർട്ടിസ്റ്റ് ആണ്… ഓരോ റിപീറ്റ് ടേക്ക് ചെയ്യുമ്പോഴും യാതൊരു ദേഷ്യമോ ഒന്നും കാണിക്കാതെ സഹകരിക്കാറുണ്ട് പാർവതി.. അപ്പുണ്ണി ശശി പറഞ്ഞു..