75 ദിവസം വ്രതം എടുത്താണ് സിനിമയിൽ അഭിനയിച്ചത്, ആദ്യമായിട്ടാണ് ശബരിമലയില്‍ പോയത്’ ദേവനന്ദ…..


75 ദിവസം വ്രതം എടുത്താണ് സിനിമയിൽ അഭിനയിച്ചത്, ആദ്യമായിട്ടാണ് ശബരിമലയില്‍ പോയത്’ ദേവനന്ദ…..

 

ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മാളികപ്പുറം’.

ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.സിനിമയുടെ ആദ്യ ഷോ മുതൽ ദേവനന്ദയുടെയും ശ്രീപദിന്റെയും അഭിനയത്തിന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തന്റെ പ്രതീക്ഷയ്ക്കപ്പുറം ഇരുവരും നന്നായി കൈകാര്യം ചെയ്തതായി ഉണ്ണി മുകുന്ദനും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മലയാളത്തിന്റെ ഭാവിതാരങ്ങളാണ് ഇരുവരുമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.

എട്ടു വയസ്സുകാരിയായ ഒരു പെൺകുട്ടിയുടെയും അവളുടെ സൂപ്പർ ഹീറോ ആയി മാറിയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. മാളികപ്പുറം തനിക്ക് ഒരു സിനിമ മാത്രമല്ല ഒരു നിയോഗം കൂടിയാണ് എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്.

മാളികപ്പുറം ആയി അഭിനയിച്ചത് കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന ദേവനന്ദയാണ്. നാലര വയസ്സു മുതല്‍ ദേവനന്ദ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. തൊട്ടപ്പന്‍ എന്ന ചിത്രത്തില്‍ തുടങ്ങിയ അഭിനയജീവിതം മിന്നല്‍ മുരളി, മൈ സാന്റാ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ഇത് വരെ എത്തി കഴിഞ്ഞു.

സിനിമാ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് ദേവനന്ദ. സിനിമയ്ക്കു വേണ്ടി 75 ദിവസം വ്രതം എടുത്താണ് അഭിനയിച്ചതെന്നും ആദ്യമായിട്ടാണ് ശബരിമലയിൽ പോയതെന്നും ദേവനന്ദ പറയുന്നു.

 

‘ഒഡിഷൻ കഴിഞ്ഞു സെലക്ട് ചെയ്ത അന്നുതൊട്ട് ഈ സിനിമ തീരുന്നത് വരെ നോയമ്പെടുത്ത കുട്ടിയാണ് ദേവനന്ദ. ദേവു കാരണം ഞങ്ങൾ എല്ലാവരും വെജിറ്റേറിയൻ ആയിരുന്നു കഴിച്ചത്. ഫുൾ ക്രൂ തന്നെ ഏകദേശം അമ്പത് ദിവസത്തോളം ഫുൾ വെജിറ്റൻ ഫുഡ് ഉപയോഗിച്ച് കൊണ്ട് ഷൂട്ട് ചെയ്ത സിനിമയാണ് മാളികപ്പുറം.

മാളികപ്പുറത്തിലെ കല്ലു മോളെപ്പോലെ എനിക്കും ആദ്യമായി ശബരിമലയിൽ പോയി അയ്യപ്പനെ കാണാൻ കഴിഞ്ഞു. സിനിമയുടെ ഷൂട്ടിങ് കുറച്ചു ദിവസം ശബരിമല നട തുറന്നിരുന്ന സമയത്തായിരുന്നു. അതുകൊണ്ട് ഞാൻ അയ്യപ്പനു മുന്നിൽ പോയി നിന്ന് നന്നായി തൊഴുതു. കുറെ ദിവസം ആരും കയറിച്ചെല്ലാത്ത ഉൾക്കാട്ടിൽ ആയിരുന്നു ഷൂട്ടിങ്. കാടും മലയുമെല്ലാം കയറിയിറങ്ങി ആയിരുന്നു ചിത്രീകരണം” ദേവു അനുഭവങ്ങൾ പങ്കുവെച്ചു.

 

“ഞങ്ങൾ എല്ലാവരും ഒരു കുടുംബം പോലെയാണ് സെറ്റിൽ കഴിഞ്ഞത്. ഉണ്ണിച്ചേട്ടനോടൊപ്പം അഭിനയിച്ചത് നല്ല രസമായിരുന്നു. ഉണ്ണിച്ചേട്ടൻ നല്ല കെയറിങ് ആയിരുന്നു. എനിക്ക് എന്തെങ്കിലും ചെയ്യാൻ അറിയില്ലെങ്കിൽ ഉണ്ണിച്ചേട്ടൻ പറഞ്ഞു തരും. 75 ദിവസം അടുപ്പിച്ച് ഷൂട്ടിങ് ഉണ്ടായിരുന്നു.

 

അച്ഛനായി അഭിനയിച്ച സൈജു അങ്കിൾ, അമ്മയായി അഭിനയിച്ച അൽഫി ചേച്ചി ഒക്കെ നല്ല സ്നേഹമായിരുന്നു. ശ്രീപദ് ആണ് എന്നോടൊപ്പം അഭിനയിച്ച കുട്ടി. സ്കൂളിലെ ഷൂട്ടിങ്ങിന് കുറെ കുട്ടികൾ കൂടെ അഭിനയിക്കാൻ ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാം കൂടി നല്ല രസമായിരുന്നു.” ദേവനന്ദ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *