മറ്റു താരങ്ങളെ അപേക്ഷിച്ചു വളരെ ചുരുങ്ങിയ തുകയാണ് ഞാൻ വാങ്ങിക്കാറുള്ളത്.. ഷൈൻ ടോം ചാക്കോ.

മറ്റു താരങ്ങളെ അപേക്ഷിച്ചു വളരെ ചുരുങ്ങിയ തുകയാണ് ഞാൻ വാങ്ങിക്കാറുള്ളത്.. ഷൈൻ ടോം ചാക്കോ.

 

മലയാള പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ് ഷൈൻ ടോം ചാക്കോ. പ്രത്യേകിച്ച് യുവജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവനാണ്. മലയാള ചലച്ചിത്ര മേഖലയിലെ ഒരു നടനും സഹസംവിധായകനും ആണ് ഷൈൻ ടോം ചാക്കോ. ദീർഘകാലം കമലിനൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് 2011ൽ ഗന്ദാമ്മ എന്ന സിനിമയിലൂടെയാണ് മലയാള ചലച്ചിത്രരംഗത്തേക്ക് തന്റെ അഭിനയ അരങ്ങേറ്റം നടത്തുന്നത്. അതിനുമുൻപ് വളരെ ചെറിയ ചെറിയ സീനുകളിൽ അഭിനയിച്ചിരുന്നെങ്കിലും ശരിക്കും എടുത്തു പറയാൻ പറ്റുന്ന അഭിനയം തുടങ്ങിയത് ഗന്ദാമ എന്ന സിനിമയിലൂടെയാണ്. 2011ൽ ഗന്ദാമ എന്ന സിനിമയിലൂടെ തന്റെ അഭിനയജീവിതം ആരംഭിച്ച ഷൈൻ ഇതിനോടകം അനേകം സിനിമകളിൽ തന്റെ അഭിനയ മികവ് കാണിച്ചിട്ടുണ്ട്. 2015 ജനുവരിയിൽ നിരോധിത ലഹരി മരുന്നായ കൊകൈനുമായി ഷൈനിനെയും മറ്റു നാല് പേരെയും കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അത് വളരെയധികം വിവാദം ഉണ്ടാക്കുകയും ചെയ്തു. അതിനെല്ലാം ശേഷം വീണ്ടും ഷൈൻ ചലച്ചിത്ര രംഗത്തേയ്ക്ക് തിരിച്ചുവരികയായിരുന്നു.

ഈ അടുത്തകാലത്ത്, ചാപ്റ്റേഴ്സ്,അന്നയും റസൂലും, 5 സുന്ദരികൾ, അരികിൽ ഒരാൾ,കാഞ്ചി, പകിട,ഹാങ്ങോവർ, കൊന്തയുംപൂന്നുലും,മസാല റിപ്പബ്ലിക്, ഇതിഹാസ, ഓപ്പറേഷൻ ജാവ,അനുഗ്രഹീതൻ ആന്റണി തുടങ്ങി അനേകം മലയാള ചലച്ചിത്രങ്ങളിൽ ഷൈൻ തന്റെ അഭിനയ മികവ് മലയാള പ്രേക്ഷകർക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. 2019ൽ പുറത്തിറങ്ങിയ ഇഷ്ക്ക് എന്ന സിനിമയിൽ ഷൈൻ ചെയ്ത കഥാപാത്രം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. തന്റെ അഭിനയം കൊണ്ട് ഷൈൻ ആ കഥാപാത്രത്തെ വളരെ നല്ല രീതിയിൽ വേഗത്തിൽ ജനങ്ങൾക്കിടയിലേക്ക് എത്തിച്ചു. ഇഷ്ക്ക് സിനിമയിലെ ഷൈൻ ടോം ചാക്കോയുടെ അഭിനയത്തിന് 2019ലെ സൈമ അവാർഡ് ബെസ്റ്റ് ആക്ടർ ഇൻ നെഗറ്റീവ് റോൾ ഷൈൻ സ്വന്തമാക്കി. പിന്നീട് അനേകം എടുത്തു പറയേണ്ട കഥാപാത്രങ്ങൾ ഷൈൻ ചെയ്തിട്ടുണ്ട്. ഭീഷ്മപർവ്വം എന്ന സിനിമയിലെ മമ്മൂട്ടിക്കൊപ്പം ഷൈൻ തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. കുമാരി എന്ന സിനിമയിലെ അഭിനയവും ഷൈനിന്റെ എടുത്തു പറയേണ്ട കഥാപാത്രമാണ്.

ഇപ്പോൾ കുറച്ചുകാലങ്ങളായി അഭിമുഖങ്ങളിലൂടെ ഷൈൻ ജനശ്രദ്ധ നേടാറുണ്ട്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ സിനിമ പ്രവർത്തകരുടെ വേതനത്തെക്കുറിച്ച് ഷൈൻ തുറന്നു പറഞ്ഞ വാക്കുകൾ ആണ് വിവാദത്തിൽ ആയത്. വേദന അല്ല ആദ്യം ഒരു സ്ഥിരം ജോലിയാണ് വേണ്ടതെന്നും അതിനുശേഷം മാത്രമേ സ്ഥിര വേദനത്തെ കുറിച്ച് ചിന്തിക്കാൻ സാധിക്കു എന്നും ഷൈൻ തുറന്നു പറഞ്ഞു. തനിക്ക് ആദ്യം ലഭിച്ച പ്രതിഫലം 1200 രൂപയായിരുന്നു എന്നും ഇപ്പോൾ താൻ വാങ്ങുന്ന പ്രതിഫലവും അതും തമ്മിൽ വളരെയധികം വ്യത്യാസമുണ്ടെന്നും എന്നിരുന്നാലും മറ്റുള്ള താരങ്ങളെക്കാൾ കുറഞ്ഞ പൈസയാണ് താൻ വാങ്ങാറുള്ളത് എന്നും ഷൈൻ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞു.

പ്രതിഫലം നോക്കി ഞാൻ ഒരു വർക്ക് പോലും ഇതുവരെ എടുത്തിട്ടില്ല എന്നും പ്രതിഫലം കുറഞ്ഞതുകൊണ്ട് മാത്രം ഒരു വർക്ക് ഇതുവരെ നഷ്ടപ്പെടുത്തിയിട്ടില്ല എന്നും ഷൈൻ പറഞ്ഞു. സോഹൻ സിനു ലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസ് ആണ് ഷൈന്റെ ഏറ്റവും പുതിയ മലയാള ചലച്ചിത്രം.

Leave a Comment

Your email address will not be published. Required fields are marked *