ഞാൻ മുമ്പ് ഡിജെ ആയിരുന്നു..വരുമാനം കുറവായതിനാലാണ് ആ ജോലി ഉപേക്ഷിച്ചത്. സൂര്യ മേനോൻ

ഞാൻ മുമ്പ് ഡിജെ ആയിരുന്നു..വരുമാനം കുറവായതിനാലാണ് ആ ജോലി ഉപേക്ഷിച്ചത്. സൂര്യ മേനോൻ

 

സൂര്യ മേനോൻ എന്ന താരത്തെ നമ്മൾ ഏവർക്കും പരിചയം ബിഗ് ബോസ് ഷോയിലൂടെ ആയിരിക്കും.. മുൻപ് മോഡലായും അഭിനേത്രിയായും താരം തിളങ്ങിയിട്ടുണ്ട്. എങ്കിൽ കൂടിയും താരത്തിന് പ്രശസ്തി ലഭിക്കുന്നത് ബിഗ് ബോസ് ഷോയിൽ വന്നതിനുശേഷം ആണ്. ഇതിനുമുമ്പ് 15 സിനിമകളിൽ സൂര്യ അഭിനയിച്ചിട്ടുണ്ട്. അഞ്ചോളം സിനിമകളിൽ നായികയായും താരം തിളങ്ങിയിട്ടുണ്ട്..

ബിഗ് ബോസ് ഷോയിൽ അവസാന ഘട്ടം വരെ താരം എത്തിയെങ്കിലും വിജയി ആകാൻ താരത്തിന് സാധിച്ചിരുന്നില്ല. എങ്കിൽ കൂടിയും നിരവധി കുടുംബപ്രേക്ഷകരെ തന്റെ ഫാൻ ആക്കാൻ സൂര്യക്ക് സാധിച്ചിരുന്നു. പ്രണയം പറഞ്ഞതിന്റെ പേരിൽ നിരവധി ട്രോളുകളും വിമർശനങ്ങളുമാണ് സൂര്യമേനോൻ കേട്ടിട്ടുള്ളത്..

 

സൂര്യമേനോൻ കേരളത്തിലെ ആദ്യത്തെ വനിത ഡിജെ ആയിരുന്നു. അതിന്റെ പേരിൽ തന്നെ നിരവധി അപവാദങ്ങളും താരം നേരിട്ടിട്ടുണ്ട്. ഇതുവരെ ആരും കഴിവ് തെളിയിക്കാത്ത ഒരു മേഖല തിരഞ്ഞെടുക്കണം എന്ന ആഗ്രഹമായിരുന്നു ഈ ജോലിയിലേക്കുള്ള അട്രാക്ഷൻ എന്ന് പറയുകയാണ് സൂര്യ..

 

എന്നാൽ പലരും അമ്മയോട് വിളിച്ചിട്ട് മകളെ ഹോട്ടലിൽ ജോലിക്ക് വിടുന്നത് ശരിയാണോ എന്നെല്ലാം ചോദിച്ചിട്ടുണ്ട്.. എന്നാൽ അവർക്കെല്ലാം തക്കതായ മറുപടി തന്നെയാണ് അമ്മ കൊടുത്തിട്ടുള്ളത്. എന്റെ മകളെ എനിക്കറിയാം എന്ന് അമ്മ പറഞ്ഞപ്പോൾ ഞാൻ കൂടെയാണ് അവിടെ ശരിക്കും ഉയർന്നത്..

 

ഡിജെ എന്നു പറഞ്ഞാൽ കള്ളുകുടിക്കുന്നവരുടെ ഇടയിലുള്ള പേക്കൂത്തല്ലേ എന്ന ചിന്താഗതി അക്കാലത്ത് ഉണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ ഡിജെ നമ്മുടെ മനസ്സിലുള്ള ടെൻഷൻ ഒക്കെ ഇറക്കിവയ്ക്കാൻ പറ്റുന്ന സ്ഥലമാണ്. കുടിക്കേണ്ടവർക്ക് കുടിക്കാം. എല്ലാവരും കുടിക്കുകയും വലിക്കുകയും ചെയ്യണമെന്ന് യാതൊരു നിർബന്ധവുമില്ല. നല്ല മ്യൂസിക്കും ഡാൻസ് ഒക്കെ ഉള്ള സ്ഥലമായിരിക്കും അവിടം. എല്ലാ ടെൻഷനും ഇറക്കി വയ്ക്കാൻ നല്ലതാണ് ഡാൻസ് ചെയ്യുക എന്നത്..

ഡിജെ എൻജോയ് ചെയ്യാനാണ് ഞാൻ ഒരിക്കൽ പോയത്. അതെനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഇതോടെ ഡിജെ പ്ലെ ചെയ്യാൻ പോയി. ഒരു പെൺകുട്ടി ഇതിനൊക്കെ പോകുമോ എന്നുള്ള ചോദ്യമാണ് പിന്നീട് നേരിട്ടത്. ആരും ചെയ്യാത്തതല്ലേ അപ്പോൾ ചെയ്തു നോക്കാം എന്ന് ചിന്തിച്ചാണ് പോയത്. ഒരു വർഷത്തോളം താജ് ഹോട്ടലിൽ റസിഡന്റ് ഡിജെ ആയി വർക്ക് ചെയ്തു. വളരെ സംതൃപ്തിയോട് കൂടിയാണ് ആ ജോലി ചെയ്യുന്നത്. സേഫ് ആയിട്ടുള്ള സ്ഥലമാണ് നമ്മൾ സിനിമകളിൽ കാണുന്നതുപോലെയൊന്നുമല്ല.

നന്നാവേണ്ടവർക്ക് എവിടെ പോയാലും നന്നാവാം ചീത്തയാവേണ്ടവർക്ക് എവിടെപ്പോയാലും അങ്ങനെയും ആകാം.. പക്ഷേ ഈ ജോലിയിലൂടെ വളരെ തുച്ഛമായ പ്രതിഫലമാണ് കിട്ടിക്കൊണ്ടിരുന്നത്. ജീവിതത്തിൽ ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളൊക്കെ വന്നപ്പോൾ വേറൊരു ജോലി തിരഞ്ഞെടുക്കേണ്ടതായിരുന്നു.. അങ്ങനെയാണ് ആ ജോലി ഉപേക്ഷിച്ചത്..

Leave a Comment

Your email address will not be published.