ചാക്കോച്ചന് ഒപ്പം അഭിനയിക്കുന്നതിനു മുമ്പേതന്നെ ഞാൻ ചാക്കോച്ചന്റെ ആരാധികയായിരുന്നു.. ജോമോൾ

ചാക്കോച്ചന് ഒപ്പം അഭിനയിക്കുന്നതിനു മുമ്പേതന്നെ ഞാൻ ചാക്കോച്ചന്റെ ആരാധികയായിരുന്നു.. ജോമോൾ

 

കോഴിക്കോട് സ്വദേശിയായ ജോമോളുടെ യഥാർത്ഥ പേര് ഗൗരി ചന്ദ്രശേഖരൻ പിള്ള എന്നാണ്. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് ചലച്ചിത്ര രംഗത്തേക്ക് ജോമോൾ കടന്നുവരുന്നത്.മൈ ഡിയർ മുത്തച്ഛൻ എന്ന സിനിമയിലും ബാലതാരമായി അഭിനയിച്ചു. പിന്നീട് 1998ൽ പുറത്തിറങ്ങിയ എന്ന് സ്വന്തം ജാനകി കുട്ടി എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. നിരവധി തമിഴ് ചലച്ചിത്രങ്ങളിലും ജോമോൾ അഭിനയിച്ചിട്ടുണ്ട്. രാക്കിളി പാട്ട്,ദീപസ്തംഭം മഹാശ്ചര്യം, നിറം, ചിത്രശലഭം,മയിൽപീലിക്കാവ് പഞ്ചാബി ഹൗസ്,സ്നേഹം എന്നിവയാണ് അഭിനയിച്ച മറ്റു ചലച്ചിത്രങ്ങൾ.

 

ഇപ്പോഴിതാ ജോമോൾ കുഞ്ചാക്കോ ബോബനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ജനശ്രദ്ധ നേടുന്നത്. ഒരു സിനിമയുടെ നൈറ്റ് ഷൂട്ടിന് വേണ്ടി പോയപ്പോൾ ഉണ്ടായ സംഭവത്തെ കുറിച്ചാണ് ജോമോൾ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ കൂടെ സിനിമകൾ ചെയ്യുന്നതിന് മുൻപേ കുഞ്ചാക്കോ ബോബന്റെ കടുത്ത ആരാധകയായിരുന്നു താൻ എന്നാണ് ജോമോൾ പറഞ്ഞിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ കൂടെ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ തനിക്ക് ഒരുപാട് സന്തോഷം തോന്നിയെന്നും പിന്നീട് കുഞ്ചാക്കോ ബോബന്റെ നല്ലൊരു സുഹൃത്തായി മാറാൻ സാധിച്ചു എന്നും ജോമോൾ പറഞ്ഞു. ഒരു സിനിമയുടെ ഭാഗമായി നൈറ്റ് ഷൂട്ടിനു പോയപ്പോൾ അവിടെയുണ്ടായ ഒരു സംഭവമാണ് ജോമോൾ വിവരിച്ചത്. ഡിന്നർ എല്ലാം കഴിച്ചു കഴിഞ്ഞ് ഷൂട്ടിന് പോയി സെറ്റിൽ എത്തിയപ്പോൾ കുഞ്ചാക്കോ ബോബൻ അവിടെ ഭയങ്കര ബഹളം വയ്ക്കുന്നത് കണ്ടു. എന്റെ അടുത്തും വന്നു കുഞ്ചാക്കോ ബോബൻ വളരെയധികം ചൂടായി. എന്താ കാര്യം എന്നറിയാതെ ഞാൻ മറ്റുള്ളവരുടെ ചോദിച്ചപ്പോൾ കുഞ്ചാക്കോ ബോബൻ വെള്ളമടിച്ചിരിക്കുകയാണ് അതുകൊണ്ടാണ് ഇങ്ങനെ പ്രതികരിക്കുന്നത് എന്നാണ് പറഞ്ഞത്. സത്യം പറഞ്ഞാൽ ആ നിമിഷത്തിൽ ഞാൻ വളരെയധികം വിഷമിക്കുകയും പേടിക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് എല്ലാവരും പറയുന്നത് അഭിനയം മാത്രമായിരുന്നു എന്ന്. ആ നിമിഷത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ഇപ്പോൾ ചിരിയാണ് വരുന്നതെന്നും ജോമോൾ കൂട്ടിച്ചേർത്തു.

 

വിവാഹശേഷം ജോമോൾ സിനിമകളിൽ സജീവമല്ല എങ്കിലും ടെലിവിഷൻ സീരിയലുകളിലും, ടെലിവിഷൻ ഷോകളിലും ജോമോൾ സജീവമാണ്. മലയാള പ്രേക്ഷകരുടെ ഇഷ്ട ജോഡികൾ ആയിരുന്നു ജോമോളും കുഞ്ചാക്കോ ബോബനും. ഇവർ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ച മിക്ക ചിത്രങ്ങളും വമ്പൻ ഹിറ്റുകൾ തന്നെയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *