വളരെ പച്ചയായി സംസാരിക്കുന്ന ഇരിഞ്ഞാലക്കുട കുട്ടിയായിരുന്നു ഞാൻ.. അനുപമ പരമേശ്വരൻ.

വളരെ പച്ചയായി സംസാരിക്കുന്ന ഇരിഞ്ഞാലക്കുട കുട്ടിയായിരുന്നു ഞാൻ.. അനുപമ പരമേശ്വരൻ.

 

നിവിൻ പോളി നായകനായി ഇറങ്ങിയ പ്രേമം എന്ന സിനിമ മലയാളത്തിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.. പ്രേമം എന്ന മൂവിയിൽ നായികയായി അഭിനയിച്ച മൂന്ന് നടിമാർക്കും തങ്ങളുടെ ജീവിതത്തിൽ വലിയ ഹൈപ്പ് തന്നെയാണ് ആ ചിത്രം നൽകിയിട്ടുള്ളത്.. അതിൽ പ്രധാനിയാണ് അനുപമ പരമേശ്വരനും.. പ്രേമം എന്ന സിനിമ ഇറങ്ങുന്നതിനു മുൻപേ പ്രേമത്തിലെ ഗാനങ്ങൾ ഒക്കെ വളരെ ഹിറ്റായിരുന്നു. അങ്ങനെ നിരവധി സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ട നടിയായി മാറി അനുപമ പരമേശ്വരൻ. എന്നാൽ താരത്തിന് ഇതിനു പിന്നാലെ നിരവധി ട്രോളുകളും വിമർശനങ്ങളും ഏറ്റിട്ടുണ്ട്. ആ സിനിമയിൽ ഞാൻ വളരെ കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും എന്നെ ആഘോഷിക്കപ്പെടുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്തരം വിമർശനങ്ങൾ വന്നത് എന്ന് ഞാൻ കരുതുന്നു. അത് സ്വാഭാവികം ആണല്ലോ..

പ്രേമം എന്ന സിനിമയ്ക്ക് ശേഷം അധികം മലയാളത്തിലൊന്നും താരം സജീവമായിരുന്നില്ല. തെലുങ്ക് സിനിമയിലേക്ക് ചേക്കേറിയ താരം അവിടെ ക്ലിക്ക് ആവുകയായിരുന്നു..

 

താരത്തിന്റെതായി ഒടുവിൽ ഇറങ്ങിയ കാർത്തികേയ ടു സൂപ്പർ ഹിറ്റ് ആയിരിക്കുകയാണ്. മലയാളത്തിലേക്ക് മൊഴിമാറ്റി സിനിമ സെപ്റ്റംബർ 23ന് റിലീസ് ചെയ്യും.. സത്യത്തിൽ മലയാളം മാധ്യമങ്ങൾക്ക് മുമ്പിൽ നിന്ന് സംസാരിക്കുന്നത് തന്നെ ആദ്യത്തെ എക്സ്പീരിയൻസ് ആണ് എന്ന് പറയുകയാണ് താരം ഇപ്പോൾ. 2015 ൽ പ്രേമം ഇറങ്ങിയശേഷം ഞാൻ വളരെ ചുരുക്കം സിനിമകളെ മലയാളത്തിൽ ചെയ്തിട്ടുള്ളൂ. അതിനാൽ അങ്ങനെ ഒരു അവസരം മുമ്പ് കിട്ടിയിട്ടില്ല..

ഞാൻ വളരെ ചുരുക്കം സിനിമകൾക്കാണ് കഥകേട്ടനെ ഉടനെ യെസ് എന്നു പറയുന്നത്. അങ്ങനെ യെസ് പറഞ്ഞ കുറച്ചു സിനിമകളിൽ ഒരു സിനിമയാണ് കാർത്തികേയ. അഞ്ചുവയസ്സുള്ള കുട്ടി തൊട്ട് മുത്തശ്ശനും മുത്തശ്ശിക്ക് വരെ റിലേറ്റ് ചെയ്യാൻ പറ്റുന്ന സിനിമയായിരിക്കും ഇതെന്ന് എനിക്ക് തോന്നി. അങ്ങനെ ഒരുപാട് ഇഷ്ടപ്പെട്ടാണ് ഈ സിനിമ തുടങ്ങിയത്. ലൈഫിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്തിരിക്കുന്നത് ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് എന്നും താരം പറഞ്ഞു..

അതേസമയം മലയാളത്തിൽ എന്തുകൊണ്ടാണ് സജീവമാകാത്തത് എന്ന ചോദ്യത്തിന് താരം ഉത്തരം പറഞ്ഞു. മലയാളത്തിൽ കഥയ്ക്ക് പഞ്ഞമൊന്നുമില്ല. നല്ല അടിപൊളി കഥകളാണ്. എന്റെ അടുത്ത് വരുന്ന കഥകൾ കുറവായിരുന്നു. പിന്നെ ഇപ്പോളാണ് കുറച്ചുകൂടി നല്ല കഥകൾ കിട്ടിത്തുടങ്ങിയത്.. എന്നു കരുതി മലയാളം സിനിമ എന്നെ തഴയുന്നതുപോലെയൊന്നും തോന്നിയിട്ടില്ല.. പ്രേമം ഇറങ്ങിയ സമയത്തൊക്കെ എനിക്ക് എങ്ങനെയാണ് ആൾക്കാരുടെ അടുത്ത് സംസാരിക്കേണ്ടത് എന്നൊന്നും അറിയില്ലായിരുന്നു. വളരെ പച്ചയായി സംസാരിക്കുന്ന ഇരിഞ്ഞാലക്കുട കുട്ടിയായിരുന്നു ഞാൻ. അതിൽ നിന്നും ഇപ്പോൾ കുറെ മാറ്റം വന്നിട്ടുണ്ട് അനുപമ പരമേശ്വരൻ പറഞ്ഞു..

Leave a Comment

Your email address will not be published.