ബിഗ് ബോസിൽ വന്നതിനുശേഷം ആറുമാസത്തോളം ഞാൻ എയറിൽ തന്നെയായിരുന്നു..സൂര്യ മേനോൻ

ബിഗ് ബോസിൽ വന്നതിനുശേഷം ആറുമാസത്തോളം ഞാൻ എയറിൽ തന്നെയായിരുന്നു..സൂര്യ മേനോൻ

 

മലയാളികളുടെ ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.. മലയാളത്തിൽ മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ബോസിന്റെ 4 സീസണുകളും നമ്മൾ ആരാധകർ എല്ലാം ഏറ്റെടുത്തതാണ്. ഇതിൽ സീസൺ ത്രീയിൽ എത്തിയ താരമാണ് സൂര്യ മേനോൻ. പതിനഞ്ചോളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. എങ്കിൽ കൂടിയും താരത്തെ എല്ലാവരും തിരിച്ചറിഞ്ഞത് ബിഗ്ബോസിൽ വന്നതിന് ശേഷമാണ്. താരം ഇതുവരെ 5 സിനിമകളോളം നായികയായി അഭിനയിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. എങ്കിൽ കൂടിയും താരത്തിന് ഒരു പ്രശസ്തി നേടിക്കൊടുത്തതും ബിഗ് ബോസ് എന്ന ഷോ ആയിരുന്നു .. സൂര്യ മേനോന് നിരവധി വിമർശകരാണ് ബിഗ് ബോസ് ഹൗസിന് പുറത്ത് ഉണ്ടായിട്ടുള്ളത്. ഒരു സഹ മത്സരാർത്ഥിയെ ഇഷ്ടമാണ് എന്ന് തുറന്നു പറഞ്ഞതിനു ശേഷം ആണ് വീടിനകത്തും വീടിനു പുറത്തും താരത്തിനെതിരെ ഇങ്ങനെ ഒരു സൈബർ ആക്രമണം ഉണ്ടാകുന്നത്. താരത്തിന്റെ മാതാപിതാക്കളെ പോലും വെറുതെ വിടാതെയുള്ള ആക്രമണം തന്നെയായിരുന്നു എന്നാണ് സൂര്യ ഇപ്പോൾ പറയുന്നത്..

ഏതു ഫോട്ടോ ഇട്ടാലും അതിന് താഴെ വരുന്ന കമന്റ് ഈ കിളവിക്ക് വേറെ പണിയൊന്നുമില്ലേ വീട്ടിലിരുന്നു കൂടെ എന്നൊക്കെയാണ്. ഇങ്ങനെ പറയുന്ന ആൾക്കാരിൽ കുറെ സ്ത്രീകളും ഉണ്ട്. അവർക്കൊക്കെ എന്നെക്കാളും പ്രായം ഉണ്ട് എന്നതാണ് വേറൊരു സത്യം. ഇങ്ങനെയൊക്കെ പറയുമ്പോൾ അവർക്ക് എന്ത് സുഖമാണ് കിട്ടുന്നത് എന്ന് മനസ്സിലാകുന്നില്ല. ഞാനിപ്പോൾ 30 കഴിഞ്ഞ ഒരു വ്യക്തിയാണ്.. എന്നു കരുതി ഇങ്ങനെയൊക്കെ പറയുന്നതിൽ എന്തർത്ഥമാണ് ഉള്ളത്. ബിഗ്ബോസിൽ നിന്ന് പുറത്തിറങ്ങിയ നിരവധി പേർക്കും ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട്. എന്നാൽ തങ്ങളുടെ കരിയറിനെ ബാധിക്കുമോ എന്ന് കരുതി പലരും പുറത്തു പറയാത്തതാണ്.

മകൾ അങ്ങനെയൊരു ഷോയിൽ പോയതിൽ ഞങ്ങൾക്ക് അഭിമാനം ഉണ്ടെന്നാണ് സൂര്യയുടെ മാതാപിതാക്കളും പറയുന്നത്. ഫ്ലവേഴ്സ് ഒരുകോടി എന്ന പരിപാടിയിൽ മത്സരിക്കാൻ എത്തിയപ്പോഴാണ് തന്റെ ബിഗ് ബോസ് അനുഭവങ്ങളെ കുറിച്ച് സൂര്യ പറയുന്നത്. ബിഗ്ബോസിൽ ഇറങ്ങിയതിനു ശേഷം ഇങ്ങനെയുള്ള കുറേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിലും ബിഗ് ബോസ് നമുക്ക് നല്ല ഒരു തുക തന്നെ തന്നിട്ടുണ്ട്. അതുകൊണ്ട് സാമ്പത്തികമായി അത് ഗുണം ചെയ്തു..

91 ആമത്തെ ദിവസമാണ് പുറത്താകുന്നത്. അതു വരെയേ ഷോ ഉണ്ടായിരുന്നുള്ളൂ..കൊറോണ സാഹചര്യം അതിരൂക്ഷമായിരുന്ന സമയത്താണ് ഇറങ്ങുന്നത്. ആ സമയമായതുകൊണ്ട് തന്നെ ചാനലുകളിൽ ഇന്റർവ്യൂ ഒന്നും നൽകാൻ കഴിഞ്ഞിട്ടില്ല.. അങ്ങനെയൊരു വിഷമം നിലനിൽക്കുന്നുണ്ട് എങ്കിലും ഞാൻ ഹാപ്പിയാണ്. എന്നെക്കൊണ്ട് പറ്റാവുന്നതിന്റെ മാക്സിമം ഞാൻ ചെയ്തു എന്ന് തന്നെയാണ് വിശ്വസിക്കുന്നത്..

Leave a Comment

Your email address will not be published.