വയസ്സാകും മുന്നേ തലയെ കാണാൻ കഴിഞ്ഞാൽ അദ്ദേഹവുമൊത്ത് ഒരു സിനിമ ചെയ്യും….അൽഫോൺസ് പുത്രൻ

വയസ്സാകും മുന്നേ തലയെ കാണാൻ കഴിഞ്ഞാൽ അദ്ദേഹവുമൊത്ത് ഒരു സിനിമ ചെയ്യും….അൽഫോൺസ് പുത്രൻ

 

ഹ്രസ്വ ചിത്രങ്ങളിലൂടെയെത്തി പിന്നീട് മലയാള സിനിമാ സംവിധായകരുടെ ഗണത്തിലേക്ക് ഉയർന്നയാളാണ് അൽഫോൺസ് പുത്രൻ . ഒരുപിടി മികച്ച ചിത്രങ്ങൾ ഇതിനോടകം മലയാളികൾക്ക് സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ അൽഫോൺസ് പങ്കുവയ്ക്കുന്ന ഓരോ പിന്നാലെ പോസ്റ്ററിന് താഴെ നിരവധി ട്രോളുകളും കമന്റുകളും എത്താറുണ്ട്. അത്തരത്തിൽ വരുന്ന കുറിപ്പുകൾ സോഷ്യൽ മീഡിയകളിൽ വലിയ തരംഗം സ്യഷ്ടിക്കാറുണ്ട്.കമന്റുകൾക്ക് അൽഫോൺസ് പുത്രൻ നൽകിയ മറുപടികളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്..

അത്തരത്തിൽ ഇപ്പോഴിതാ തന്റെ സോഷ്യൽ. മീഡിയ പോസ്റ്റിനു താഴെ ഒരു ആരാധകൻ ഇട്ട കംമെന്റിനു അൽഫോൻസ് നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.‘തലയുടെ കൂടെ ഒരു സിനിമ ചെയ്യൂ തലൈവ’ എന്നാണ് ഒരു അജിത് ആരാധകൻ അൽഫോൻസ് പുത്രനോട് ആവശ്യപ്പെട്ടത്. ഇതിന് അൽഫോൻസ് നൽകിയ മറുപടി ആണ് ശ്രദ്ധ നേടുന്നത്. ‘അജിത് കുമാർ സാറിനെ ഇതുവരെ പരിചയപ്പെടാൻ കഴിഞ്ഞിട്ടില്ല. ഒരിക്കൽ അദ്ദേഹം നിവിനെ വിളിച്ച് പ്രേമം കൊള്ളാമെന്നും അതിലെ കോളേജ് ഇൻട്രോയും കലിപ്പ് പാട്ടും ഇഷ്ടമായെന്ന് പറഞ്ഞിരുന്നു. അതിന് ശേഷം ഒരു 10 തവണയെങ്കിലും അദ്ദേഹത്തിന്റെ മാനേജറോട് അജിത് സാറുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്താമോ എന്ന് ചോദിച്ചിട്ടുണ്ട്. ഇപ്പൊ എട്ട് വർഷം കഴിഞ്ഞു. വയസാകും മുന്നേ അദ്ദേഹത്തെ കാണാൻ കഴിഞ്ഞാൽ ഒരു നല്ല പടം ചെയ്യും.’,..

‘ഓരോ തവണയും നിങ്ങൾ ഈ ചോദ്യം ചോദിക്കുമ്പോൾ ഒരുപാട് വേദനിക്കും. നിങ്ങൾ ചോദിക്കുമ്പോൾ ആദ്യം എനിക്ക് ദേഷ്യം വരും, പിന്നെ നിങ്ങളും എന്നെ പോലൊരു അജിത് ആരാധകനാണ് എന്ന് ഓർക്കുമ്പോൾ കാണാത്ത പോലെ പോകും…അജിത് സാറിനൊപ്പം ഒരു സിനിമ ചെയ്താൽ അത് 100 ദിവസം ഓടുമെന്നും ഹോളിവുഡിൽ വരെ പ്രദർശിപ്പിക്കുമെന്നും ഞാൻ ഉറപ്പ് നൽകുന്നു’, അൽഫോൻസ് പുത്രൻ പറഞ്ഞു…

അൽഫോൻസിന്റെ മറുപടി തല ആരാധകർക്ക് സന്തോഷം നൽകുന്നുണ്ട്. അതേസമയം രജനികാന്ത്, കമൽ ഹാസൻ, വിജയ് എന്നിവർക്കൊപ്പം സിനിമ ചെയ്യാനുളള ആഗ്രഹവും അൽഫോൻസ് മറുപടിയിൽ അറിയിച്ചു…അതേസമയം വൻ ഹൈപ്പുമായി എത്തിയ അൽഫോസ്  പുത്രന്റെ ഗോൾഡ് വലിയ പരാജയം ആയിരുന്നു. അതുകൊണ്ട് അൽഫോസിന്റെ ഈ പ്രതികരണം സോഷ്യൽ മീഡിയയിൽ പരിഹാസം ഏറ്റുവാങ്ങുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *