ഒരാൾ മാറിയാൽ അതുവഴി ഒരു കുടുംബമാണ് രക്ഷപ്പെടുന്നത്.. അതുവഴി സമൂഹത്തിന് ഗുണമാകും.. ജയസൂര്യ..

ഒരാൾ മാറിയാൽ അതുവഴി ഒരു കുടുംബമാണ് രക്ഷപ്പെടുന്നത്.. അതുവഴി സമൂഹത്തിന് ഗുണമാകും.. ജയസൂര്യ..

 

മലയാളികളുടെ പ്രിയനടൻ ജയസൂര്യ ഒരുപിടി സിനിമകളുടെ തിരക്കിലാണ്..ഇപ്പോൾ വമ്പൻ സെറ്റപ്പിൽ ചിത്രീകരിക്കുന്ന കത്തനാർ എന്ന സിനിമയാണ് അതിൽ പ്രധാനം..അതോടൊപ്പം ഈയിടെ ഇറങ്ങിയ ഈശോ, മേരി ആവാസ് സുനോ, ജോൺ ലൂതർ എന്നീ സിനിമകളും താരത്തിന്റെ പുതിയ ലിസ്റ്റിലുള്ളവയായിരുന്നു.. ഈ തിരക്കുകൾക്കിടയിൽ പുതിയ ഒരു സ്വപ്നം സഫലമായ സന്തോഷത്തിലാണ് ജയസൂര്യയുടെ കുടുംബം..

 

എറണാകുളം കടവന്ത്രയിൽ കെട്ടിലും മട്ടിലും പുതുമയുള്ള ഒരു വീട് ജയസൂര്യ സ്വന്തമാക്കിയത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു..

കുറച്ചു വർഷങ്ങൾക്കു മുമ്പ് വാങ്ങിയിട്ട ഏകദേശം 15 വർഷത്തിന് മുകളിൽ പഴക്കമുള്ള ഒരു വീടായിരുന്നു ഇവിടെ ഉണ്ടായിരുന്നത്..

‘കായൽഭൂമി കയ്യേറി എന്ന് ആരോപിച്ച് നടൻ ജയസൂര്യക്കെതിരെ വിജിലൻസ് കുറ്റപത്രം’ എന്ന വാർത്ത ഈയിടെയായി സോഷ്യൽ മീഡിയയിൽ വളരെയധികം ഞെട്ടിച്ച ഒരു വാർത്തയായിരുന്നു.. കേസിൽ അന്വേഷണം പൂർത്തിയാക്കി വിജിലൻസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.. കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗത്തിലെ 3 ഉദ്യോഗസ്ഥരും ജയസൂര്യയും ആണ് ഈ കേസിലെ പ്രതികൾ.. കുറ്റപത്രം മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് സമർപ്പിച്ചത്. കായൽഭൂമി കയ്യേറി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിർമ്മിച്ചത് സർക്കാർ സംവിധാനങ്ങൾ ദുരുപയോഗിച്ചാണ് എന്ന സംശയത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.. ജയസൂര്യ കായിൽ തീരം കയ്യേറിയിട്ടുണ്ടെങ്കിലും അതിന് കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നു എന്ന് കുറ്റപത്രത്തിൽ പറയുന്നു..

നാൽപത്തി ഒന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സിനിമാപ്രേക്ഷകരുമായി സംസാരിക്കുമ്പോൾ ജയസൂര്യ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.. ഹാസ്യമായാലും കഥാചിത്രം ആയാലും സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവരാണ് മലയാളി സമൂഹമെന്നും സിനിമയിൽ എന്തെങ്കിലും കാണിച്ച് മലയാളി പ്രേക്ഷകരെ കബളിപ്പിക്കാൻ ആവില്ല എന്നും ജയസൂര്യ പറഞ്ഞു.. ഈഗോ ഇല്ലാത്ത നല്ല കൂട്ടുകെട്ടിൽ നിന്നും സൗഹൃദത്തിൽ നിന്നുമാണ് പലപ്പോഴും മികച്ച സിനിമകൾ പിറക്കുന്നത്.. മലയാളത്തിൽ മിക്കവാറും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഉണ്ടായിട്ടുള്ളത് മികച്ച സൗഹൃദത്തിൽ നിന്നാണ്.. പ്രജേഷ് സെന്നിൽ നിന്നും അത്തരം അനുഭവമാണ് ഉണ്ടായിട്ടുള്ളത്.. വെള്ളം പോലുള്ള ജീവിതഗന്ധിയായ സിനിമയിലെ കഥാപാത്രം ചെയ്തപ്പോൾ വേറിട്ട അനുഭവമാണ് ഉണ്ടായത്. നമുക്കിടയിൽ ജീവിക്കുന്ന കഥാപാത്രമാണ് മുരളി..

 

ഈ കഥാപാത്രം നിരവധി പേർക്ക് പ്രചോദനമായി എന്നറിഞ്ഞപ്പോൾ സിനിമാജീവിതത്തിൽ മറക്കാനാവാത്ത അനുഭവമായി.. ഇത് കുടുംബങ്ങളിൽ വലിയ ചലനങ്ങൾ ഉണ്ടാക്കി. നിരവധി പേർക്ക് മദ്യപാനം ഉപേക്ഷിക്കാൻ സഹായകമായി.. ഒരാൾ മാറിയാൽ ഒരു കുടുംബമാണ് രക്ഷപ്പെടുന്നത്.. അതുവഴി സമൂഹത്തിന് ഗുണമാവും. അത് ചെറിയ കാര്യമല്ല..

Leave a Comment

Your email address will not be published. Required fields are marked *