എന്റെ ജീവിതത്തിലെ ചില പാഠങ്ങള്‍ മറ്റുള്ളവരിലേക്ക് പകർന്നാൽ അത് ആയിരം പേരില്‍ ഒരാള്‍ക്ക് ഉപകാരമാകുന്നത് നല്ലതല്ലേ ഗൗതമി……
തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് നായികയായി തിളങ്ങി നിന്നിരുന്ന നടിയാണ് ഗൗതമി.കറുകവയൽ കുരുവീ, മുറിവാലൻ കുരുവീ എന്ന ഒറ്റ ഗാനരംഗത്തിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന നടികൂടിയാണിവർ.
ക്രിസ്തുവിനെ ആസ്പദമാക്കിയുള്ള ദയമായുധു എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ഗൗതമിയുടെ കരിയർ ആരംഭിച്ചത്. തന്റെ ബിരുദ വിദ്യാഭ്യാസ കാലത്താണ് ആദ്യ ചിത്രത്തിൽ അഭിനയിക്കാൻ ഗൗതമിക്ക് അവസരം ലഭിക്കുന്നത്. ദയമായുധുവിൽ അതിഥി വേഷമായിരുന്നു ഗൗതമിക്ക്. പിന്നിട് തെലുങ്കിലും തമിഴിലും അഭിനയിച്ച് എൻപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ പകുതിയിലും
തമിഴിലെ മുൻനിര നായിക നടിമാരിൽ ഒരാളായി ഗൗതമി മാറി തേവർ മകൻ എന്ന ചിത്രത്തിലെ ഗൗതമിയുടെ അഭിനയമാണ് ചലച്ചിത്ര പ്രേക്ഷകർക്കിടയിൽ നടിയെ ശ്രദ്ധേയയാക്കിയത്.ഒൻപതു വർഷങ്ങൾക്കു ശേഷം ‘പാപനാശം’ എന്ന ചിത്രത്തിലൂടെയായിരുന്നു ഗൗതമി അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. വിണ്ടും സജീവമായി തമിഴിലും തെലുങ്കിലുമായി
അഭിനയിച്ചുവരികയാണ് ഗൗതമി
ഗൗതമിയുടെ ആദ്യ വിവാഹ ബന്ധം തകര്‍ന്നതാണ്. 1998 ലാണ് ഗൗതമി ബിസിനസ്കാരനായ സന്ദീപിനെ വിവാഹം കഴിക്കുന്നത്. ഒന്നര വര്‍ഷത്തിനുള്ളില്‍ ഈ ബന്ധം വേര്‍പിരിഞ്ഞു.
സുബ്ബലക്ഷ്മി എന്ന മകളും ഈ ബന്ധത്തില്‍ ഗൗതമിക്ക് ഉണ്ട്. പിന്നീട് നടന്‍ കമല്‍ ഹാസനുമായി ഗൗതമി പ്രണയത്തിലായി. ഇരുവരും ലിവിംഗ് റിലേഷന്‍ഷിപ്പിലേക്കും കടന്നു. എന്നാല്‍ പിന്നീട് ഈ ബന്ധവും അകന്നു.
വ്യക്തി ജീവിതത്തില്‍ പല പ്രതിസന്ധികളും ഗൗതമിക്ക് നേരിടേണ്ടി വന്നു, കാന്‍സര്‍ ബാധിച്ച് ഏറെ നാള്‍ ചികിത്സയില്‍ ആയിരുന്നു ഗൗതമി. 35ാം വയസ്സിലാണ് ഗൗതമിക്ക് സ്തനാര്‍ബുദം ബാധിക്കുന്നത്.
ഏറെ നാളത്തെ ചികിത്സകള്‍ക്ക് ഒടുവില്‍ ഗൗതമി ജീവിതത്തിലേക്ക് തിരിച്ചെത്തി. ഇന്ന് സ്തനാര്‍ബുദത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ ഗൗതമി തയ്യാറാവുന്നു. നിരവധി ചാരിറ്റി സംഘടനകളുമായി ചേര്‍ന്നും ഗൗതമി പ്രവര്‍ത്തിക്കുന്നു.
ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് ഗൗതമി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സ്റ്റോറി ഓഫ് തിംഗ്സ് എന്ന പുതിയ സിനിമയുടെ പ്രൊമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കവെ ആണ് ഗൗതമി സംസാരിച്ചത്. മോട്ടിവേഷണല്‍ സ്പീക്കറായി അറിയപ്പെടുന്നതിനെക്കുറിച്ച് ഗൗതമി സംസാരിച്ചു.
‘എന്റെ കഷ്ടപ്പാടുകള്‍ തുറന്ന് പറഞ്ഞാല്‍ അത് മറ്റൊരാള്‍ക്ക് ഉപകാരപ്പെടും. അവര്‍ മനസ്സിലേക്കെടുക്കുന്ന തരത്തില്‍ നമ്മള്‍ പറയണം. നമ്മള്‍ നല്ലത് വിചാരിച്ച് പറഞ്ഞാലും ശരിയായി പറഞ്ഞില്ലെങ്കില്‍ തെറ്റിദ്ധരിക്കപ്പെടും. നമ്മള്‍ സംസാരിക്കുന്നത് മറ്റൊരാളെ സഹായിക്കാന്‍ വേണ്ടി ആണ്. അവരുടെ വികാരങ്ങളെ മാനിക്കുന്നത് കൊണ്ടാണ്. അതൊരു ചാരിറ്റി അല്ല’
‘ഒപ്പമുള്ളവരെ ഏതെങ്കിലും വിധത്തില്‍ സഹായിക്കാന്‍ ഞാന്‍ കടമപ്പെട്ടിരിക്കുന്നു. എന്റെ ജീവിതത്തിലെ ചില പാഠങ്ങള്‍ പറഞ്ഞാല്‍ ആയിരം പേരില്‍ ഒരാള്‍ക്ക് മനസ്സിലായാല്‍ അത്രയും വ്യത്യാസം നമ്മളാല്‍ ഉണ്ടായി,’ ഗൗതമി പറഞ്ഞു. കമല്‍ ഹാസനുമായുള്ള വേര്‍പിരിയലിന് ശേഷമുണ്ടായ വിവാദങ്ങള്‍ അടുത്തിടെ ആണ് അവസാനിച്ചത്.
കമലിനെതിരെ അന്ന് ഗൗതമി ആരോപണങ്ങളും ഉന്നയിച്ചിരുന്നു. കമലിന്റെ സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തതിന്റെ പണം ലഭിച്ചില്ലെന്നാണ് ഗൗതമി ആരോപിച്ചത്.
ഈ സിനിമയില്‍ അഭിനയിച്ച മകള്‍ ശ്രുതി ഹാസനുമായി ഗൗതമിക്ക് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും അഭ്യൂഹം ഉയര്‍ന്നു. എന്നാല്‍ ഈ വാദത്തെ ഗൗതമി തള്ളി. കമലിന്റെ മക്കളുമായി നല്ല ബന്ധം ആണെന്നും അനാവശ്യ പ്രചരണം ആണിതെന്നുമാണ് ഗൗതമി വ്യക്തമാക്കിയത്.