രാജുവേട്ടനെ കുറിച്ച് ആരെങ്കിലും അനാവശ്യം പറഞ്ഞാൽ ഞാൻ വഴക്കുണ്ടാക്കും….. മാളവിക മേനോൻ

രാജുവേട്ടനെ കുറിച്ച് ആരെങ്കിലും അനാവശ്യം പറഞ്ഞാൽ ഞാൻ വഴക്കുണ്ടാക്കും….. മാളവിക മേനോൻ

 

 

ബാലതാരമായി മലയാള സിനിമയിലേയ്ക്കെത്തിയ താരമാണ് മാളവിക മേനോൻ. മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ച താരം ഇന്ന് സോഷ്യൽ മീഡിയയിലും മിന്നും താരമാണ്. 2011 മുതലിങ്ങോട്ട് എല്ലാ വർഷവും മാളവികയ്ക്ക് സിനിമയിൽ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. അവയിൽ പലതും സപ്പോർട്ടിംഗ് ആക്ട്രസ് എന്ന നിലയ്ക്കാണ് ലഭിച്ചതും. മലയാള സിനിമയിൽ എത്തി തൊട്ടടുത്ത വർഷം തന്നെ മാളവികയ്ക്ക് തമിഴിൽ നിന്നും അവസരങ്ങൾ ലഭിച്ച് തുടങ്ങി. 2012-ൽ ആണ് മാളവികയുടെ ആദ്യ തമിഴ് ചിത്രം എത്തിയത്. ഇപ്പോൾ കുറുക്കൻ എന്ന മലയാള ചിത്രത്തിലൂടെ നായിക ലെവലിലേക്ക് ഉയരുകയാണ് മാളവിക.സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തന്റെ പുതിയ ഫോട്ടോ ഷൂട്ടുകളും, വിശേഷങ്ങളുമെല്ലാം താരം ആരാധകരുമായി പങ്ക് വെക്കാറുണ്ട്.വളരെ പെട്ടന്ന് തന്നെ താരത്തിന്റെ ഫോട്ടോ എല്ലാം വൈറൽ ആവാറുണ്ട്.താരതിന്നെ അനുകൂലിച്ചു കൊണ്ടും പ്രതികൂലിച്ച് കൊണ്ടും കമന്റുകൾ വരാറുണ്ട്.

 

ഇപ്പോളിത ഒരു ആഭിമുഖത്തിൽ താരം പൃഥ്വിരാജിനെ കുറിച് പറഞ്ഞ വാക്കുകളാണ് ജനശ്രെദ്ധ നേടുന്നത്.

രാജുവേട്ടൻ സിനിമയിൽ വന്ന കാലം മുതലേ ഞാൻ അദ്ദേഹത്തിന്റെ കടുത്ത ആരാധികയാണ്. അന്നൊക്കെ രാജുച്ചേട്ടനെക്കുറിച്ച് അനാവശ്യമായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഞാൻ വഴക്ക് ഉണ്ടാക്കും. നിദ്രക്ക് ശേഷം ഞാൻ അഭിനയം മുൻപോട്ട് കൊണ്ടുപോകാൻ ഉദ്ദേശിച്ചിരുന്നില്ല എന്നാൽ ഹീറോയിൽ രാജുച്ചേട്ടന്റെ അനുജത്തി റോൾ ആണെന്ന് അറിഞ്ഞപ്പോൾ ഏറ്റെടുക്കുക ആയിരുന്നു മാളവിക പറയുന്നു.രാജുച്ചേട്ടനെ ഒന്ന് കാണാമല്ലോ എന്ന് കരുതിയാണ് ഹീറോയിലെ ആ വേഷം ഞാൻ ഏറ്റെടുക്കുന്നത്.

ആടുജീവിതത്തിന്റെ ഷൂട്ടിനിടെ രാജു ചേട്ടൻ ലോക്ക്ഡൗണിൽ പെട്ട് ജോർദാനിൽ ആയി. അതുകഴിഞ്ഞു അദ്ദേഹം തിരിച്ചെത്തിയപ്പോൾ ഞാൻ സന്തോഷം കൊണ്ട് ഡാൻസ് കളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അത് ശരിക്കും ഒരു ആരാധികയുടെ സന്തോഷം ആയിരുന്നു എന്ന് താരം പറയുന്നു.നിദ്രയിൽ 2021 ൽ ആണ് ഞാൻ അഭിനയിക്കുന്നത്. സിദ്ധുച്ചേട്ടൻ എന്റെ എഫ്ബി സുഹൃത്തായിരുന്നു. ഒരു ദിവസം സിനിമയേക്കുറിച്ചു സംസാരിച്ച അദ്ദേഹം സെറ്റിലേക്ക് വരാൻ പറയുകയായിരുന്നു. ഞാൻ ഒരിക്കലും സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹിച്ചിരുന്നില്ല. താത്പര്യം ഇല്ലാതിരുന്നതുകൊണ്ടാണ് മുൻപ് കിട്ടിയ അവസരങ്ങൾ വേണെന്നു വച്ചത്.

ഈ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ അച്ഛനും അമ്മയ്ക്കും ആയിരുന്നു താത്പര്യം, അങ്ങനെ സെറ്റിൽ പോയി സെലെക്ഷൻ കിട്ടി.മൂന്നു വയസ്സ് മുതൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ തന്റെ അരങ്ങേറ്റം മൂകാംബികയിൽ വച്ചായിരുന്നു എന്നും അഭിമുഖത്തിൽ മാളവിക പറയുന്നു. വീട്ടിൽ എല്ലാവർക്കും കലയോടുള്ള താത്പര്യം ഉണ്ട് അത് തന്നെയാണ് തന്റെ ബലമെന്നും നടി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *