പെൺകുട്ടികളോടാണ്… നിങ്ങളെ ഒരാൾ നല്ല കുട്ടി എന്നു പറഞ്ഞാൽ സന്തോഷിക്കരുത്.. അതോടെ ട്രാപ്പ് ആണ്..

പെൺകുട്ടികളോടാണ്… നിങ്ങളെ ഒരാൾ നല്ല കുട്ടി എന്നു പറഞ്ഞാൽ സന്തോഷിക്കരുത്.. അതോടെ ട്രാപ്പ് ആണ്..

 

മനുഷ്യനായി ജനിച്ച് ദൈവമായി മരിക്കാനുള്ള ഓഫർ ലഭിച്ചവരാണ് സ്ത്രീകൾ.. ഭൂമിയിൽ മൊത്തമുള്ള സ്ത്രീകളുടെ കാര്യമല്ല കേട്ടോ പറഞ്ഞത്..ഇന്ത്യയിൽ ഉള്ളവരുടെ കാര്യമാണ്..

 

ഫെമിനിസം പോട്ടെ ഇക്വാലിറ്റി വരട്ടെ എന്നൊക്കെയുള്ള മണ്ടത്തരം വിളിച്ച് കൂവുന്ന തൃഷ,സരയൂ പോലെയുള്ള വിവരമില്ലാത്ത ആൾക്കാരെ മാറ്റിനിർത്തി കൊണ്ട് സംസാരിക്കട്ടെ…

നമ്മുടെ ഇന്ത്യ മഹാരാജ്യത്ത് ഒരു പെൺകുട്ടി ജനിച്ചു വീണാൽ അവളെ കയ്യിൽനിന്നും വാങ്ങിക്കുന്ന നിമിഷംമുതൽ വളർത്തുന്ന, കണ്ടീഷൻ ചെയ്തെടുക്കുന്ന വിചിത്രമായ രീതികളാണ് ഇന്ത്യയിൽ നിലവിലുള്ളത്..

 

ഈ പുണ്യപുരാതന രീതിയെ വിശേഷിപ്പിക്കുന്നത് പവിത്രമായ പരിപാവനമായ ഭാരതീയ സംസ്കാരം എന്നാണ്.. ഇതെല്ലാം വള്ളിപുള്ളി തെറ്റാതെ ഫോളോ ചെയ്യുന്ന സ്ത്രീകളാണ് മരിക്കുമ്പോൾ ദേവിയായി മരിക്കുന്നത് എന്ന് പറയപ്പെടുന്നു .. ഇതിന് ആവശ്യാനുസരണം ലക്ഷ്മി, സരസ്വതി തുടങ്ങി ഇഷ്ടമുള്ള ദേവിയുടെ പേര് ചാർത്തി വിളിക്കും..

പെണ്ണുങ്ങൾ ആയാൽ സൂര്യഭഗവാന്റെ ആദ്യ കിരണം ഭൂമിയിൽ പതിക്കുന്നതിനു മുമ്പ് ഉണരണം… പെണ്ണുങ്ങളുടെ ശബ്ദം പുരപ്പുറം കേൾക്കരുത്… ഒരു ചമ്മന്തി അരച്ചത് നന്നായില്ലെങ്കിൽ, ഹോ കെട്ടുന്ന ചെക്കന്റെ കഷ്ടകാലം.. ആ അമ്മായിയമ്മയുടെ ഗതികേട്… ഇനി അത് നന്നായി പോയാലോ.. ഹോ കെട്ടുന്നവന്റെ ഭാഗ്യം…നല്ല ഭക്ഷണം കഴിക്കാമല്ലോ… എന്നുള്ള കോംപ്ലിമെന്റ് പുറകെ വരും…

മുറ്റമടിക്കാൻ വൈകിയാൽ… വീട് അല്പം വൃത്തികേടായി ഇരുന്നാൽ…പറയും, ഓ ഒരു പെണ്ണുള്ള വീടാ… കിടക്കുന്നത് കണ്ടില്ലേ.. മാസമുറ ആയാലോ.. പിന്നെ അന്ധവിശ്വാസങ്ങളുടെ ഒരു പെരുമഴയാണ്.. കാലിന്മേൽ കാൽ കയറ്റി വെച്ച് പെണ്ണുങ്ങൾ ഇരുന്നാൽ ചെന്നു കയറുന്ന വീട് മുടിയും അത്രേ..

 

വിവാഹം കഴിഞ്ഞ് ചെന്നു കയറുന്ന വീട്ടിൽ പല പ്രശ്നങ്ങൾ കാണും, ഒക്കെ കണ്ടില്ല കേട്ടില്ല എന്ന് വെച്ചേക്ക്.. രണ്ട് കൈ കൂട്ടി അടിച്ചാൽ അല്ലെ ശബ്ദം ഉണ്ടാകുള്ളൂ .. ഇതൊക്കെ ഭാര്യ ട്രെയിനിങ്ൽ വരുന്ന ക്ലിഷേ ഡയലോഗുകളാണ്..

 

മേൽപ്പറഞ്ഞ നിയമങ്ങൾ അനുസരിച്ച് നമുടെ ഇഷ്ടത്തെ ഒക്കെ മാറ്റി വെച്ചു സ്വന്തം സന്തോഷത്തെ കാറ്റിൽപറത്തിയാൽ മറ്റുള്ളവർക്കു പ്രകാശമേകി ജീവിച്ചാൽ ചിലരെങ്കിലും ചില സമയത്ത് പറയുമായിരിക്കും അവൾ ദേവിയാണ് സരസ്വതിയാണ് സീത ആണ് ഒലക്കേടെ മൂട് ആണ് എന്നൊക്കെ..

ഈ പൊള്ള തരത്തിനെ ചോദ്യംചെയ്യാൻ തിരിച്ചറിവ് ഉണ്ടാകും വരെ ഇതൊക്കെ ഇങ്ങനെ നടന്നുകൊണ്ടിരിക്കും.. മനസ്സിലാക്കുക എത്ര ഉറ്റവർ ആണെങ്കിലും ഇത് ഒരു ട്രാപ്പ് ആണെന്ന്. ആജീവനാന്ത കാലത്തേക്കുള്ള ട്രാപ്.. ഈ ദൈവിക പരിവേഷത്തിന്റെ പൊയ്മുഖം മനസ്സിലാക്കുക. അടിച്ചമർത്തപ്പെടുമ്പോളും ഇടിച്ചു താഴ്ത്തപ്പെടുമ്പോളും സഹനത്തിന്റെ അപ്പോസ്തലന്മാർ ആകുമ്പോഴും മാത്രമേ നിങ്ങൾ ദേവി ആവുന്നുള്ളൂ.. എല്ലായിടത്തും ഈ കുഴികൾ ഉണ്ടാകും. വീഴാതിരിക്കുക. സർവ്വശക്തിയുമെടുത്ത് തിരിച്ചുകയറി കാണിക്കണം. അല്ലാത്തപക്ഷം ചാർത്തിക്കിട്ടിയ ദൈവങ്ങളുടെ പേരുകൾ മാത്രമേ കാണു..ഈ പറഞ്ഞ ദൈവങ്ങൾ പോലും രക്ഷക്കും ഉണ്ടാവില്ല

Leave a Comment

Your email address will not be published.