അദൃശ്യമാകാൻ ഉള്ള കഴിവ് കിട്ടിയാൽ ആദ്യം ചെയ്യുന്നത് ഇതായിരിക്കും… തുറന്നു പറഞ് സ്വാസിക..
മലയാള പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് സ്വാസിക. തന്റെ വേറിട്ട അഭിനയമികവുകൊണ്ടും നൃത്തഭംഗി കൊണ്ടും ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്. ആദ്യം മലയാള സീരിയലുകളിലൂടെ പ്രത്യക്ഷപ്പെട്ടിരുന്ന സ്വാസിക ഇപ്പോൾ മലയാള സിനിമകളിലും സുപരിചിതയാണ്. സീത എന്ന സീരിയലിലൂടെ മലയാള പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ സ്വാസിക പിന്നീട് സിനിമകളിലൂടെയും താരത്തിന്റെ ആരാധകരെ വളർത്തുകയാണ് ചെയ്തത്. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും സ്വാസിക തന്റെ നൃത്തമികവ് തെളിയിച്ചിട്ടുണ്ട്. ഇതുവരെ ഹേറ്റേഴ്സ് ഒന്നും ഒരു പാടില്ലാത്ത സ്വാസികയെ മലയാള പ്രേക്ഷകർക്കും തമിഴ് പ്രേക്ഷകർക്കും ഏറെ ഇഷ്ടമാണ്. മലയാളത്തിൽ മാത്രമല്ല കുറച്ച് തമിഴ് തെലുങ്ക് സിനിമകളിലും സ്വാസിക അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ 10 വർഷം താരത്തെ സംബന്ധിച്ച് തന്റെ അഭിനയത്തിലും നൃത്തത്തിലും ഏറെ സ്വാധീനിച്ചിട്ടുള്ള വർഷങ്ങളാണ്. ഈയടുത്ത് പുറത്തിറങ്ങിയ ചതുരം എന്ന സിനിമയിലെ മുഖ്യ നടിയായിരുന്നു സ്വാസിക. ഇറോട്ടിക് ത്രില്ലറായി ഒരുക്കിയ ചിത്രം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക പ്രീതി നേടുകയും ചെയ്തു. ചിത്രത്തിൽ വളരെ ബോൾഡ് ആയിട്ടുള്ള ഒരു വേഷമായിരുന്നു സ്വാസിക അവതരിപ്പിച്ചത്. അഭിനയം കൊണ്ട് മാത്രമല്ല സിനിമയിലെ ചുംബനരംഗങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സിദ്ധാർത്ഥൻ സംവിധാനം ചെയ്ത ചതുരം എന്ന ചലച്ചിത്രത്തിൽ സ്വാസികയിൽ കൂടാതെ റോഷൻ മാത്യു അലൻസിയർ എന്നിവരായിരുന്നു മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഒരൊറ്റ പരമ്പരയിലൂടെ മിനിസ്റ്റൺ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ സ്വാസിക തന്റെ ഏറ്റവും പുതിയ ചിത്രമായ ചതുരത്തിലൂടെ തന്റെ ആരാധകരെ ധാരാളം വർദ്ധിപ്പിക്കുകയാണ് ഉണ്ടായിരുന്നത്. തന്റെ സന്തോഷ നിമിഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം സ്വാസിക സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.
അഭിനയം കൊണ്ട് മാത്രമല്ല അവതാരികയായും സ്വാസിക പലതവണ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അദൃശ്യയായി മാറാൻ ഒരു കഴിവ് കിട്ടിയിട്ടുണ്ടെങ്കിൽ എന്ത് ചെയ്യാനാണ് ആഗ്രഹം എന്ന് സ്വാസികയോട് ചോദിച്ചപ്പോൾ താരം കൊടുത്ത മറുപടിയാണ് ജനശ്രദ്ധ നേടുന്നത്. ഈ ചോദ്യം മമ്മൂട്ടിയോട് ചോദിച്ചിട്ടുണ്ട് എന്നാണ് സ്വാസിക ഉടനടി മറുപടി നൽകിയത്. മമ്മൂട്ടി അന്ന് താരത്തിന് നൽകിയ മറുപടി ഇങ്ങനെയായിരുന്നു.
ചുറ്റുമുള്ള സുഹൃത്തുക്കൾക്കിടയിൽ താൻ കിടന്നുറങ്ങും എന്നായിരുന്നു. എന്നാൽ ആ ദൃശ്യ ആവാനുള്ള കഴിവ് സ്വാസികയ്ക്ക് ലഭിച്ചു കഴിഞ്ഞാൽ സ്വാസിക കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു ബോളിവുഡ് താരങ്ങളെ ഒരുപാട് ഇഷ്ടമുള്ള താരം ഷാരൂഖാൻ ദീപിക എന്നിവരുടെ വീട്ടിലേക്ക് പോകും എന്നാണ് പറഞ്ഞത്. അതിൽ വളരെ പ്രധാനമായത് ഷാരൂഖാന്റെ മന്നത്ത് എന്ന വീട്ടിലായിരിക്കും പോവുക. ഷാരൂഖാന്റെ വീടിന്റെ ഉൾഭാഗം എങ്ങനെയാണെന്നും ബെഡ്റൂം എങ്ങനെയാണെന്നും ഷാരൂഖാൻ ഉപയോഗിക്കുന്ന പെർഫ്യൂം ഏതാണെന്നും എല്ലാം നോക്കിക്കാണും എന്നും താരം കൂട്ടിച്ചേർത്തു. അദൃശ്യം ആകുമ്പോൾ മാത്രമാണല്ലോ സൗജന്യമായി ഇങ്ങനെ പോകാൻ കഴിയുള്ളൂ എന്ന് സ്വാസിക ഒരു ചിരിയോടുകൂടി കൂട്ടിച്ചേർത്തു.