പ്രശ്നം ആണെന്ന് മനസ്സിലായാൽ അത് പരിഹരിക്കുക, കഴിയില്ലെങ്കിൽ അതിനെ ഉപേക്ഷിക്കുക

പ്രശ്നം ആണെന്ന് മനസ്സിലായാൽ അത് പരിഹരിക്കുക, കഴിയില്ലെങ്കിൽ അതിനെ ഉപേക്ഷിക്കുക. തലയിൽ കൊണ്ടു നടക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നം..

ജീവിതത്തിൽ നമ്മൾ നേരിടുന്ന പ്രശ്നങ്ങളിൽ നമുക്ക് ആദ്യം ഒക്കെ ഏറ്റവും വലിയ പ്രശ്നമായി തോന്നുന്നത് പ്രണയമാണ്… ഏറ്റവും വലിയ പ്രശ്നം പ്രണയം എന്നാണ് നമ്മൾ പറയുക … നമ്മെ വര്ഷങ്ങളായി പ്രണയിച്ചു വന്നവർ പെട്ടെന്നൊരു ദിവസം നമ്മളെ ഇട്ടേച്ചു പോകുന്നു… നമ്മളെ വഞ്ചിച്ചുകൊണ്ട് മറ്റൊരാളുടെ ജീവിതത്തിലേക്ക് കടന്നു പോകുന്നു.. ജീവിതമാകെ സ്മൂത്ത് ആയിപ്പോയി കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഒരു ദിവസം നമ്മുടെ ജീവിതം തലമേൽ മറിയുന്നു .. ആകെ കൺഫ്യൂഷൻ.. ഇതിൽനിന്നെല്ലാം ഓടി ഒളിക്കാൻ ഏകമാർഗ്ഗം മദ്യപാനം ആയി പലരും കാണുന്നു.. ഏറെക്കാലം മദ്യപാനിയായി ജീവിച്ചാൽ ഈ ഒരു പ്രശ്നം മറന്നു പോകും എന്നുള്ള തെറ്റിദ്ധാരണ കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.. പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ പലപ്പോഴും കഴിയുന്നില്ല… നീണ്ട വർഷത്തെ പ്രണയം ആണെങ്കിൽ അത് പെട്ടെന്നൊരു ദിവസം മറക്കാൻ ആർക്കായാലും കഴിയില്ല.. കാരണം വർഷങ്ങളുടെ ഓർമ്മകളാണ്… നമ്മൾ എന്ത് ചെയ്യുമ്പോഴും ആ നിമിഷം ആയി റിലേറ്റ് ചെയ്യുന്ന കാര്യങ്ങൾ നമുക്ക് പെട്ടെന്ന് ഓർമയിൽ വരും.. അത് നമ്മെ ചുമ്മാ പുറകോട്ട് വലിക്കും… അങ്ങനെ ഇതൊരു തുടർക്കഥയാകും .. നമുക്ക് മൂവ് ഓൺ ചെയ്യാൻ പറ്റില്ല എന്ന് നാം തന്നെ കരുതും.

 ഇതു മാത്രമല്ല കേട്ടോ ജീവിതത്തിലെ പ്രശ്നങ്ങൾ.. ചിലർക്കൊക്കെ ജീവിതത്തിൽ പ്രശ്നങ്ങൾ ഒഴിഞ്ഞു സമയം ഉണ്ടാകില്ല… ചില പ്രശ്നങ്ങൾക്കു നേരെ കണ്ണടച്ച് നടന്നാൽ അത് പെരുകി ഒരു വലിയ മരമായി നമ്മുടെ തലയ്ക്കുമുകളിൽ നിൽക്കും… നമ്മെ കൊണ്ട് തീർക്കാൻ പറ്റുന്ന വിഷയമാണോ എന്ന് ചിന്തിക്കുക എന്നതാണ് പ്രധാനം.. അതിനെ നേരിട്ട് മനക്കരുത്തോടെ സ്ട്രൈറ്റ് ആയി പരിഹരിക്കുക.. തുറന്നു പറയേണ്ട കാര്യങ്ങൾ തുറന്നു തന്നെ പറയുക.. ഒന്നുകിൽ അതൊരു പുതിയ തുടക്കം ആയേക്കാം… അല്ലെങ്കിൽ ഒരു അവസാനവും… രണ്ടിൽ ഏതായാലും അതിന്റെ വരും വരായ്കകൾ മനസ്സിലാക്കി തങ്ങളുടെ ഭാഗം ഭംഗിയായി ചെയ്യുക.

 ഒരാളുടെ സേവനങ്ങൾക്ക് മറ്റൊരാൾ നൽകുന്ന പ്രതിഫലം അല്ല സ്നേഹം.. അത് ഒരാൾ മറ്റേയാളിൽ കണ്ടെത്തുന്ന പൂർണതയാണ് … ജീവിതത്തിൽ നമ്മൾ ഏറ്റവും പ്രാധാന്യം നൽകുന്ന കാര്യങ്ങൾ നമുക്ക് കിട്ടിക്കൊള്ളണമെന്നില്ല

.. നമ്മൾ ഏറ്റവും പ്രാധാന്യം കൽപ്പിക്കുന്നത് മനസ്സമാധാനം ആണെങ്കിൽ നമ്മുടെ ഉറ്റവരിൽ നിന്നും നമ്മുടെ ജോലിസ്ഥലത്തുനിന്നും അത് പലപ്പോഴും ലഭിക്കണമെന്നില്ല.. പ്രശ്നങ്ങളുടെ മഹാ കുംഭമേള ആയിരിക്കാം ജീവിതം… കാരണം ജീവിതത്തിന് പ്രത്യേകിച്ച് ഡെഫിനിഷൻ കണ്ടെത്തപ്പെട്ടട്ടില്ല… വരുന്നിടത്ത് വച്ച് കാണാം എന്ന് മട്ട്ൽ പോകാനും പറ്റില്ല… പ്രശ്നങ്ങളെ അഭിമുഖീകരിച്ചു തന്നെ പോകണം..

Leave a Comment

Your email address will not be published. Required fields are marked *