പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ടറ്റാക്കിനും നല്ലതാണെന്ന് അനുഭവം വന്നാൽ തിരാവൂന്ന പ്രശനമേയുള്ളു കേരളത്തിൽ….. ഹരീഷ് പേരടി …….

പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടർ പറഞ്ഞു അത് ശരിയാന്നെന്ന് അനുഭവം വന്നാൽ തിരാവൂന്ന പ്രശനമേയുള്ളു കേരളത്തിൽ….. ഹരീഷ് പേരടി …….

 

 

കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷൻ സീരിയലിലൂടെ മിനിസ്കിനിൽ എത്തിയ താരമാണ് ഹരീഷ് പേരടി.സ്റ്റേജിലും ടിവിയിലും സിനിമയിലും വ്യക്തിമുദ്ര പതിപ്പിച്ച നാടക കലാകാരൻ കൂടിയാണ്. ഹരീഷ് പേരടി.

 

കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലെ ഹരീഷ് പേരടിയുടെ വേഷം ശ്രദ്ധിക്കപെട്ടതോടെ ഇരു നൂറോളം പരമ്പരകൾ അതിനുശേഷം ചെയ്തു. 2008ൽ പ്രദർശനത്തിനെത്തിയ ബാലചന്ദ്രമേനോൻ ചിത്രം ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൽ ചെയ്തു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ കൈതേരി സഹദേവൻ ഹരീഷിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. പിന്നീട് തമിഴിലും അഭിനയിച്ച് തന്റേതായ ഇടം ഈ നടൻ, കണ്ടെത്തി.സർക്കാരിനെയും രാഷ്ട്രീയക്കാരെയും സമീപകാല വിഷയങ്ങളിൽ എല്ലാവരെയും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹരീഷ് പേരടി നിരന്തരം വിമർശിച്ചിക്കാറുണ്ട്. തന്റെ അഭിപ്രായവ്യത്യാസങ്ങൾ വ്യക്തമായി പ്രകടിപ്പിക്കുന്ന വ്യക്തിയാണ് നടൻ ഹരീഷ് പേരടി. പല വിഷയങ്ങളിലും ഹരീഷ് പേരടി തന്റെ അഭിപ്രയങ്ങൾ പ്രകടിപ്പിക്കുകയും ഇത് വിവാദത്തിന് കാരണം ആകാറുമുണ്ട്.

ഇപ്പോഴിതാ തെരുവ് നായ്ക്കളുടെ ആ​ക്രമണം സംസ്ഥാനത്ത് ദിനംപ്രതി വർധിക്കുന്ന സഹചര്യത്തിൽ ആ വിഷയവുമായി ബന്ധപ്പെട്ട് നിരവധി ആളുകളാണ് പ്രതികരണവുമായി എത്തിയിരുന്നു. ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്.

 

പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടർ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാൽ തിരാവുന്ന പ്രശനമേയുള്ളു കേരളത്തിൽ …പിന്നെ പട്ടി ഫാമിനുള്ള ലൈസൻസ് സംഘടിപ്പിക്കാൻ മാത്രമെ ബുദ്ധിമുട്ടുണ്ടാവുകയുള്ളു… കൊന്ന് തിന്നാൻ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രമിനൽ കുറ്റം തന്നെയാണ്… പിന്നെ വന്ധ്യകരണത്തോടൊപ്പം ഇപ്പോൾ അടിയന്തരമായി ചെയ്യാൻ പറ്റുന്ന ഒരു കാര്യം പട്ടിയെ പിടിച്ച് അതിന്റെ പല്ലും നഖവും പറിച്ച് കളഞ് (നിയമം അനുവദിക്കുമെങ്കിൽ)അതിനെ പ്രോട്ടിൻ അടങ്ങിയ പാനിയങ്ങൾകൊടുത്ത് വളർത്തുക.അല്ലെങ്കിൽ എല്ലാവർക്കും ലൈഫ് പദ്ധതിയിൽ പെടുത്തി കാറ് വാങ്ങികൊടുക്കുക…കൃഷിയും വ്യവസായവും അങ്ങനെ മറ്റൊന്നും ഉൽപാദിപ്പിക്കാൻ അറിയാത്ത.. മനുഷ്യരെ മാത്രം ഉൽപാദിപ്പിക്കാൻ അറിയുന്ന, മറ്റു രാജ്യങ്ങളിലേക്ക് മനുഷ്യശേഷി മാത്രം കയറ്റി അയക്കാൻ അറിയുന്ന കേരളത്തിലെ മനുഷ്യരെ സംരക്ഷിച്ചേപറ്റു….. എന്നാണ് ഹരിഷ് പേരടി കുറിയ്ക്കുന്നത്.

അതേ സമയം നിരവധി സിനിമകളാണ് ഹരിഷ് പേരടിയെ കാത്തിരിക്കുന്നത് പ്രിയദർശൻ്റെ ഓളവും തീരവും ,

ബാബുരാജ് ഭക്തപ്രിയൻ്റെ ഹെന്നക്കൊപ്പം,ദീപ അജിജോണിൻ്റെ വിഷം, കണ്ണൻ താമരക്കുളത്തിൻ്റെ ‘വരാൽ, നജീബ് അലിയുടെ

പാവ കല്യാണം ,മർജാറ ഒരു കല്ലുവച്ച നുണ, ജനാധിപൻ, ഡാൻസ് ഡാൻസ് ,എന്നി സിനിമകളാണ് അണിയറിയിൽ ഒരുങ്ങുന്നത്.

Leave a Comment

Your email address will not be published.