മലയാള സിനിമയിൽ പ്രതിഫലം അഭിനയത്തിനല്ല, സൗന്ദര്യത്തിനാണ്….. ഒമർ ലുലു …….

മലയാള സിനിമയിൽ പ്രതിഫലം അഭിനയത്തിനല്ല, സൗന്ദര്യത്തിനാണ്….. ഒമർ ലുലു …….

 

മലയാള സിനിമയ്ക്ക് വ്യത്യസ്തമായിട്ടുള്ള നിരവധി ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകനാണ് ഒമർ ലുലു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്ന സംവിധായകൻ ആണ് ഒമർ ലുലു. തന്റേതായ ശൈലിയിൽ തിളങ്ങുന്ന ഒരു സംവിധായകനാണ് ഒമർ ലുലു.ആദ്യ ചിത്രത്തിലൂടെ തന്നെ തൻ്റെ റേഞ്ച് വെളിപ്പെടുത്തിയ സംവിധായകൻ പിന്നീട് തൻ്റെ ഓരോ പുത്തൻ ചിത്രങ്ങളിലൂടെയും വിജയപ്പടവുകൾ താണ്ടുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയും വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുകയും ചെയ്യുന്ന സംവിധായകനാണ് ഒമര്‍ ലുലു അദ്ദേഹം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ പലപ്പോഴും വൈറലാകാറുണ്ട്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയം’റിലീസിന് തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒമര്‍ ലുലു ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരോ ചിത്രങ്ങളും ഒപ്പമുള്ള കുറിപ്പും ഒരു പോലെ ശ്രദ്ധേമാകാറുണ്ട്.

 

ഇപ്പോള്‍ അദ്ദേഹത്തിന്റെ ഒരു അഭിമുഖമാണ് സോഷ്യല്‍ ലോകത്ത് വൈറലായി മാറുന്നത്,

മലയാള സിനിമയിൽ പലപ്പോഴും കൂടുതൽ പ്രതിഫലം ലഭിക്കുന്നത് മികച്ച അഭിനയം കാഴ്ച വെക്കുന്ന നടീനടന്മാർക്കല്ല എന്നും, സൗന്ദര്യം നോക്കിയാണ് ഇവിടെ പ്രതിഫലം കൊടുക്കുന്നതെന്നും ഒമർ ലുലു പറയുന്നു.തന്റെ ഏറ്റവും പുതിയ ചിത്രമായ നല്ല സമയത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. ഉദാഹരണ സഹിതമാണ് അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ഇവിടെ മികച്ച നടൻ ഷൈൻ ടോം ചാക്കോ ആണെങ്കിലും പ്രതിഫലം കൂടുതൽ ടോവിനോ തോമസാണ് വാങ്ങുന്നത്. അതുപോലെ ഒരു കുടുംബത്തിൽ നിന്ന് വരുന്ന രണ്ട് നടന്മാരാണ് ഇന്ദ്രജിത്തും പൃഥ്വിരാജ് സുകുമാരനും. അതിൽ ഏറ്റവും ഫ്ലെക്സിബിളായ മികച്ച നടൻ ഇന്ദ്രജിത്താണെന്നു എല്ലാവർക്കുമറിയാം.

പക്ഷെ പ്രതിഫലം കൂടുതൽ ലഭിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. ഇവിടെ സൗന്ദര്യത്തിനാണ് പ്രാധാന്യമെന്നും, അതിനു നിർമ്മാതാക്കൾ മാത്രമല്ല പ്രേക്ഷകരും കാരണക്കാരാണെന്നും ഒമർ ലുലു പറയുന്നു. തമിഴിൽ ധനുഷും രജനികാന്തും ഒരു പോലെയുള്ള നടൻമാർ വമ്പൻ പ്രതിഫലം വാങ്ങുന്നത് സൗന്ദര്യത്തിന്റെ അളവുകോൽ വെച്ചല്ല എന്നും ഒമർ ലുലു കൂട്ടിച്ചേർക്കുന്നുണ്ട്. ഒരാളുടെ രൂപത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നവർ ആണ് മലയാളികൾ എന്നും ഏറ്റവും കൂടുതൽ ബോഡി ഷേമിങ് നടത്തുന്നതും മലയാളികൾ ആണെന്നും ഒമർ ലുലു പറഞ്ഞു. സാക്ഷരത കൂടുതൽ ഉള്ള ആളുകൾ ആണെങ്കിൽ പോലും ഒരാളുടെ സൗന്ദര്യത്തിന്റെയും ശരീര ഘടനയുടെയും അടിസ്ഥാനത്തിൽ അവരെ നോക്കി കാണുകയും കളിയാക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം ഇവിടെയുണ്ട് എന്ന് തുറന്നടിക്കുകയാണ് ഒമർ ലുലു.

അതേ സമയം ബാബു ആൻ്റണിയെ നായകനാക്കി ഒരുക്കുന്ന പവർ സ്റ്റാർ എന്ന ചിത്രത്തിൻ്റെ അണിയറ പ്രവർത്തനങ്ങളിലാണ് ഒമർ ലുലു.

Leave a Comment

Your email address will not be published. Required fields are marked *