പുതുവർഷത്തിൽ തെരുവോരത്തെ കുട്ടികൾക്ക് സമ്മാനപ്പൊതികളുമായി നയന്‍താരയും വിഘ്‌നേഷും……

പുതുവർഷത്തിൽ തെരുവോരത്തെ കുട്ടികൾക്ക് സമ്മാനപ്പൊതികളുമായി നയന്‍താരയും വിഘ്‌നേഷും……

 

 

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് നയന്‍താര. തമിഴില്‍ മാത്രമല്ല മലയാളത്തിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമായ നയന്‍താര ഇപ്പോള്‍ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലുമാണ്. കരിയറില്‍ മുന്നേറ്റം തുടരുമ്പോള്‍ തന്നെ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകായണ് നയന്‍താര.

‘ഏഴ് വർഷത്തോളം നീണ്ട ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടേയും വിഘ്നഷ് ശിവന്റേയും പ്രണയം സാക്ഷാത്കരിക്കപ്പെട്ടത് ജൂൺ ഒമ്പതിന് നടന്ന ആഘോഷമായ വിവാഹത്തിലൂടെയാണ്. വിവാഹം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടപ്പോഴേക്കും ഇരുവർക്കും ഇരട്ട കുഞ്ഞുങ്ങളും പിറന്നു.

 

സറോഗസിയിലൂടെയാണ് നയൻതാരയും വിഘ്നഷ് ശിവനും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ആറ് വർഷം മുമ്പ് തന്നെ വിവാഹം രജിസ്റ്റർ ചെയ്ത ശേഷമാണ് ഇരുവരും സറോഗസിക്കായുള്ള നീക്കങ്ങൾ ആരംഭിച്ചത്.

താരദമ്പതികൾ ഇതുവരേയും കുഞ്ഞുങ്ങളുടെ മുഖം ആരാധകരെ കാണിച്ചിട്ടില്ല. ആൺകുഞ്ഞുങ്ങളാണ് താരദമ്പതികൾക്ക് പിറന്നിരിക്കുന്നത്.ഈ കുട്ടികൾക്ക് ഉയിർ എന്നും ഉലഗം എന്നും പേരിട്ടു. നയൻതാരയ്ക്ക് ഈ യഥാർത്ഥ ജീവിതം നല്ലതായത് പോലെ റീൽ ജീവിതത്തിലും വിജയിച്ചിട്ടുണ്ട്.

2022 നയൻതാരയ്ക്ക് മറക്കാനാവാത്ത വർഷമായിരുന്നു.

ദമ്പതികളായി പുതുവർഷത്തിന് വിദേശത്ത് പോയിരുന്ന നയൻ-വിക്കി ദമ്പതികൾ ഇത്തവണ വ്യത്യസ്തമായാണ് പുതുവത്സരം ആഘോഷിക്കുന്നത്.ഇപ്പോഴിതാതെരുവിൽ കഴിയുന്ന പാവപ്പെട്ടവർക്ക് കൈനിറയെ സമ്മാനങ്ങളുമായി എത്തുകയാണ് നയൻതാരയും വിഘ്‌നേഷും

ചെന്നൈയിലെ റോഡരികിൽ താമസിക്കുന്നവരെ നയൻതാര നേരിട്ട് സന്ദർശിക്കുകയും അവർക്ക് പുതുവത്സര സമ്മാനങ്ങൾ നൽകുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. നയൻതാരയുടെ ഭർത്താവ് വിഘ്നേഷ് ശിവനും ഒപ്പമുണ്ടായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്ന് വൈറലായിരിക്കുകയാണ്.സമൂഹ്യ പ്രവർത്തന രംഗത്തും ഇരുവരും സജീവമാണ്. വീഡിയോ ആണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായാണ് നയൻ വിക്കി ദമ്പതികൾ പാവപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകിയത്. നയനും വിഘനേഷും നേരിട്ടത്തി വസ്ത്രങ്ങളും മറ്റും അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്യുന്നത് വിഡിയോയിൽ കാണാം. നിരവധി പേരാണ് ഇവരുടെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.പുതുവത്സരം ഈ വിധം ആഘോഷിച്ചതിനെ പ്രകീർത്തിച്ച് നിരവധി പേർ രംഗത്തെത്തി. അതേസമയം സ്വയം പ്രമോഷന്റെ ഭാഗമായുള്ള വീഡിയോ ആണിതെന്ന വിമർശനവും വീഡിയോക്കുണ്ടായി

 

അതേസമയം പ്രമുഖ തമിഴ് സംവിധായകൻ ആറ്റ്ലിയുടെ ബോളീവുഡ് അരങ്ങേറ്റ ചിത്രമായ ക ജവാനിലാണ് നയൻതാര ഇപ്പോൾ അഭിനയിക്കുന്നത്. ഷാരൂഖ് ഖാൻആണ് നായകൻ. വിജയ് സേതുപതി പ്രതിനായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ വിജയ് അഥിതി വേഷത്തിൽ എത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

വിഘ്‌നേഷ് ഉടൻ തന്നെ അജിത് കുമാറിനൊപ്പം തന്റെ അടുത്ത പ്രോജക്ടിന്റെ ജോലികൾ ആരംഭിക്കും. ലൈക്ക പ്രൊഡക്ഷൻ നിർമ്മിക്കുന്ന ഈ പ്രോജക്റ്റ് അവരുടെ ആദ്യ സഹകരണത്തെ അടയാളപ്പെടുത്തുന്നു. നയൻതാരയാണ് സഹനടിയുടെ വേഷം ചെയ്യുന്നതെന്നാണ് സൂചന.

Leave a Comment

Your email address will not be published. Required fields are marked *