പണ്ട് സിനിമയിൽ രാവിലെ മുതൽ വൈകിട്ടുവരെ ഇടി കൊള്ളുവായിരിക്കും. അങ്ങനെ ഇടി കൊണ്ട കാരണം ഇപ്പോൾ അത് ഗുണം ചെയ്തു …..ബാബുരാജ്

പണ്ട് സിനിമയിൽ രാവിലെ മുതൽ വൈകിട്ടുവരെ ഇടി കൊള്ളുവായിരിക്കും. അങ്ങനെ ഇടി കൊണ്ട കാരണം ഇപ്പോൾ അത് ഗുണം ചെയ്തു …..ബാബുരാജ്

 

മലയാള സിനിമാ രംഗത്ത് ഏറെ പ്രശസ്തി നേടിയ നടനാണ് ബാബുരാജ്. ഒരു ബാലനടനായാണ് ബാബുരാജ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് .

വില്ലനായി മലയാള സിനിമയിലേക്കെത്തി ഇപ്പോൾ നായകനും കോമേഡിയനായും സംവിധായകനും സ്വഭാവ നടനും ഒക്കെ തിളങ്ങുകയാണ് ബാബുരാജ് എന്ന നടൻ. മുൻകാല നായികാ നടി വാണി വിശ്വനാഥിനെയാണ് ബാബുരാജ് വിവാഹം കഴിച്ചിരിക്കുന്നത്. ഇരു

സാൾട്ട് & പെപ്പർ എന്ന സിനിമയിൽ ബാബുരാജ് അവതരിപ്പിച്ച കുക്ക് ബാബു എന്ന കഥപാത്രം വലിയതോതിൽ ജനപ്രീതി നേടി. സ്ഥിരം വില്ലൻ വേഷങ്ങളിൽ നിന്നും ഹാസ്യ കഥാപാത്രങ്ങളിലേയ്ക്കുള്ള ഒരു ചുവടു മാറ്റമായിരുന്നു ബാബുരാജിന് കുക്ക് ബാബു എന്ന കഥാപാത്രം.

തുടർന്ന് മായാമോഹിനി, ഓർഡിനറി, ഹണി ബീ..എന്നിങ്ങനെ നിരവധി സിനിമകളിൽ അദ്ദേഹം ഹാസ്യപ്രധാനമായ വേഷങ്ങൾ അഭിനയിച്ചു.കൂദാശ എന്ന സിനിമയിലെ മെത്രാൻ ജോയ് എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയ ബാബുരാജിൻ്റെ അഭിനയം നിരൂപക പ്രശംസ നേടിയതാണ്. മലയാളത്തിൽ ഇതുവരെ 150 ഓളം സിനിമകളിൽ അഭിനയിച്ചു.

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട ഹിന്ദി, സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ജിത്തു ജോസഫ് ആസിഫ് അലി കൂട്ടുകെട്ടിൽ ഒരുങ്ങിയ കൂമൻ ആണ് ബാബുരാജിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ആ അഭിമുഖത്തിൽ ബാബുരാജ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

എന്നാൽ ജിമ്മും ഫിറ്റ്നസും ഒന്നും എനിക്ക്. പുത്തരിയല്ല. 1982 മുതൽ ജിമ്മിൽ പോകുന്ന ആളാണ്.ജിമ്മിൽ പോയി തുടങ്ങിയിരുന്ന കാലത്ത് സർവ്വകലാശാല തലത്തിൽ ബോഡിബിൽഡിങ് മത്സരങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്നു. അത് മാത്രമല്ല ‘പവർ മാൻ ഓഫ് കേരളയായി’ തിരഞ്ഞെടുത്തിട്ടുമുണ്ട്. ഇന്ന് ഫിറ്റ്നസ് എല്ലാവർക്കും ആവശ്യമാണെങ്കിൽ അക്കാലങ്ങളിൽ ഒട്ടേറെ കളിയാക്കലുകൾ കേൾക്കേണ്ടി വന്നിരുന്നു എന്ന് ബാബുരാജ് പറയുന്നു. മെലിയാനോ വണ്ണം വയ്ക്കാനോ ഉള്ള ഉദ്ദേശം കൊണ്ടല്ല ജിമ്മിൽ പോകുന്നത്. ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് ലക്ഷ്യം

പക്ഷേ സിനിമയിൽ എത്ര ജിമ്മിൽ ഇരിന്നിട്ടും

കുറെ നാൾ ഇടികൊണ്ടു പതം വന്ന ശരീരമായത് കൊണ്ട് ഇപ്പോൾ ഗുണം ചെയ്യുന്നുവെന്നാണ് ബാബുരാജ് പറയുന്നത്. “പണ്ടൊക്കെ ഒരുപാട് ഇടി കൊണ്ടിട്ടുണ്ട്. ചില മാസ്റ്റർമാർ വന്നിട്ട് റിയലിസ്റ്റിക് ആയി ചെയ്യണം എന്ന് പറയും. അപ്പൊ ആ പഞ്ച് ഒക്കെ നമ്മുടെ ദേഹത്ത് കിട്ടും. പാഡ് ഒക്കെ വച്ചാലും നമുക്ക് കിട്ടുന്നത് നല്ല വേദനിക്കുന്ന തരത്തിലുള്ള ഇടി ആയിരിക്കും.

 

പണ്ട് ഫിലിമിൽ ഷൂട്ട് ചെയ്യുന്നതുകൊണ്ട് റീടേക്ക് ചെയ്യുക ബുദ്ധിമുട്ടാണെന്നും അതുകൊണ്ടു നിന്നുകൊടുക്കുക ഇടി കൊള്ളുക വീഴുക അത്രേ ഉള്ളൂവെന്നും ബാബുരാജ് പറഞ്ഞു.

 

“ഷാജി കൈലാസിന്റെയോ ജോഷി സാറിന്റെയോ പടമൊക്കെ വരുമ്പോൾ രാവിലെ മുതൽ വൈകിട്ടുവരെ ഇടി കൊള്ളുവായിരിക്കും. വൈകിട്ട് വന്നു ചൂടുവെള്ളത്തില്‍ കീഴിൽ ഒന്ന് നിന്നാലാണ് ഒന്ന് നിവർന്ന് നിൽക്കാൻ കഴിയുക.  ഇപ്പോൾ കാലവും ടെക്‌നോളജിയും മാറി, ടേക്ക് എത്ര പോകുന്നതിനും പ്രശ്നമില്ല.നന്നായിട്ട് കൊണ്ടാൽ നന്നായി കൊടുക്കാനും പറ്റും. ലാലേട്ടന്റെ പടത്തിന്റെ മെച്ചം അതാണ്. ലാലേട്ടൻ നന്നായി ഇടി കൊള്ളും, അതുകൊണ്ടു കൊടുക്കുമ്പോൾ ഓരോ ഇടിക്കും അതിന്റേതായ വെയ്റ്റ് ഉണ്ടാകും

Leave a Comment

Your email address will not be published. Required fields are marked *